Friday, 25 May 2018

അയൽക്കാരെ അറിയുക...




 അയൽക്കാരനെ അറിയുക

"ليس المؤمن الذي يشبع وجاره جائع
إلى جنبه (البيهقی)

നബി(സ) പറഞ്ഞു: “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ
നിറയെ ഭക്ഷിക്കുന്നവൻ സത്യവിശ്വാസിയല്ല.'' (ബൈഹഖി)
അയൽക്കാരോടുള്ള കടപ്പാടുകൾ വ്യക്തമാക്കിയ മതമാണ്
ഇസ്ലാം. നബി(സ) പറഞ്ഞു: “അയൽവാസി അനന്തരമെടുക്കുമെന്ന്
വിചാരിക്കാൻ മാത്രം അവന്റെ കാര്യത്തിൽ ജിബ്രീൽ (അ) എന്നോട്
വസ്വിയ്യത്ത് ചെയ്തു കൊണ്ടിരുന്നു” (ബുഖാരി).
അയൽവാസി കുടുംബബന്ധമുള്ളവനാണെങ്കിൽ ബാധ്യത
വീണ്ടും വർദ്ധിക്കുന്നു. അഥവാ ഇസ്ലാമിക സാഹോദര്യബന്ധം,
അയൽപക്കബന്ധം, കുടുംബ ബന്ധം എന്നീ മൂന്ന് വിധത്തിലുള്ള
കടപ്പാടുകൾ വീട്ടാൻ അവർ ബാധ്യസ്ഥനാകുന്നു.
കൊട്ടാരസമാനമായ കോൺക്രീറ്റ് സൗധത്തിൽ സർവവിധ
സൗകര്യങ്ങളോടും കൂടി ധൂർത്തടിച്ച് ജീവിക്കുന്ന പലരും, തന്റെ
വൻമതിലിനപ്പുറത്ത് കൊച്ചുകുടിലിൽ താമസിക്കുന്ന പാവപ്പെട്ട
അയൽവാസികളെക്കുറിച്ച് അന്വേഷിക്കാറില്ല. അന്ത്യനാളിൽ അവർ
തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടതിനെകുറിച്ച് അല്ലാഹുവി
നോട് പരാതിപറയുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അയൽവാസി
വിശന്ന് കഴിയുമ്പോൾ മൃഷ്ടാന്നഭോജനം നടത്തുന്നവൻ യഥാർത്ഥ
വിശ്വാസിയല്ലെന്ന പ്രഖ്യാപനം അയൽവാസിയെ മാനിക്കാത്ത
വർക്കുള്ള മുന്നറിയിപ്പാണ്. അയൽവാസി അമുസ്ലിമാണങ്കിലും
ബാധ്യതയിൽ നിന്നൊഴിവല്ല.
ആധുനിക മനുഷ്യന് ലോകത്തെവിടെയുമുള്ള സംഭവങ്ങൾ തത്സ്
മയം അറിയാനുള്ള സംവിധാനങ്ങളുണ്ട്. പക്ഷേ, തൊട്ടടുത്ത
അയൽവാസിയെക്കുറിച്ച് അവൻ അജ്ഞനാണ്. അവന്റെ വിഷമതകള
റിയാനോ സുഖദുഃഖങ്ങളിൽ പങ്കാളിയാകാനോ സ്വാർത്ഥമോഹിക
ളായ നവസമൂഹത്തിന് സമയമില്ല. മറിച്ച്, അയൽക്കാരന് അസൂയ
 ഉണ്ടാക്കുന്ന രൂപത്തിൽ വിപണനം നടത്തണമെന്ന് ആധുനിക
കമ്പോള സംസ്കാരം അവനെ പഠിപ്പിച്ചിരിക്കുന്നു. അല്ലെങ്കിൽ
പരമാവധി
 സുഖം തേടിയുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിൽ
അയൽക്കാരനെക്കുറിച്ച് ചിന്തിക്കാൻ ആധുനിക മനുഷ്യന് സമയ
മെവിടെ?
അയൽക്കാരനോടുള്ള സമീപനം ഒരാളുടെ സ്വഭാവ ഗുണങ്ങ
ളുടെ മാനദണ്ഡമായി പ്രവാചകൻ പഠിപ്പിക്കുന്നു. ഒരാൾ ചോദിച്ചു:
ഞാൻ ഗുണം ചെയ്യുന്നവനോ അല്ലെയോ എന്ന് എങ്ങനെ അറി
യാൻ കഴിയും? നബി(സ) പറഞ്ഞു: "നിന്റെ അയൽക്കാർ
നിന്നെക്കുറിച്ച് നല്ലത് പറഞ്ഞാൽ നീ ഗുണം ചെയ്യുന്നവനും കുറ്റ
പ്പെടുത്തിയാൽ നീ ദുഷ്ടനുമാണ്" (ത്വബ്റാനി).
അയൽവാസിക്ക് ഉപ്രദവമുണ്ടാക്കുന്നവിധം മാലിന്യങ്ങൾ നിക്ഷേ
പിക്കുക, അവന്റെ കുറ്റങ്ങളും കുറവുകളും പ്രചരിപ്പിക്കുക, അവന്
ശല്യമുണ്ടാക്കുന്നവിധം വളർത്തുമൃഗങ്ങളെ വിട്ടയക്കുക, വഴിതടസ്സം
സൃഷ്ടിക്കുക, സഹായം നിഷേധിക്കുക, വിവാഹം മുടക്കുക എന്നി
വയെല്ലാം സാധാരണ കണ്ടുവരുന്ന ചീത്ത സ്വഭാവങ്ങളാണ്.
അയൽവാസിയുടെ ബാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു: “അവൻ രോഗിയായാൽ
 സന്ദർശിക്കുക, കടം കൊടുക്കുക, സന്തോഷത്തിൽ ആശം
സിക്കുകയും ദുഃഖത്തിൽ അനുശോചിക്കുകയും ചെയ്യുക, അവന്
വായുസഞ്ചാരം തടയുന്ന വിധം നിന്റെ വീട് ഉയർത്താതിരിക്കുക,അവന് നൽകുന്നില്ലെങ്കിൽ നിന്റെ ഭക്ഷണ ഗന്ധം അവനെ വിഷമിപ്പിക്കാതിരിക്കുക,അവന് മരണപ്പെട്ടാൽ അന്ത്യകർമ്മങ്ങളിൽ
പങ്കെടുക്കുക” (ത്വബ്റാനി)
അയൽവാസിയുടെ അഭാവത്തിൽ അവന്റെ വീടും പരിസരവും ശ്രദ്ധിക്കുക, ന്യൂനതകൾ മറച്ച് വെക്കുക, അടിയന്തര ഘട്ടത്തിൽ
ആവശ്യമായ സഹായം ചെയ്യുക എന്നിവയെല്ലാം ബാധ്യതകളിൽ ചിലതാണ്.
അയൽവാസി എത്ര ദുഃസ്വഭാവിയാണെങ്കിലും അവനെ വെറുപ്പിക്കാതിരിക്കുക,

അയൽവാസികളുടെ കുട്ടികൾ തമ്മിൽ എന്തെങ്കിലും ചെറിയ
പ്രശ്നങ്ങളുണ്ടായാൽ അത് വലിയവർ ഏറ്റെടുത്ത് വലിയ സംഘ
ട്ടനങ്ങൾക്ക് കാരണമാവാറുണ്ട്. അയൽക്കാർ തമ്മിൽ ഗുണകാം
ക്ഷികളാകണമെന്ന കൽപന ധിക്കരിച്ചതിന്റെ ഫലമാണിത്, ഇത് കാര്യത്തിൽ
 വനിതകളാണ് കൂടുതൽ ആത്മസംയമനം പാലിക്കേണ്ട
ത്. അവർ അന്യോന്യം സഹായം ചെയ്യുന്നതിൽ അശ്രദ്ധ കാണിക്കരുതെന്ന്
 നബി( സ) പ്രസ്താവിച്ചി രിക്കുന്നു.
അയൽവാസിനി തന്റെ അടുത്ത് താമസിക്കുന്നവളെ നിസാര
മാക്കരുത്. അത് ആടിന്റെ കുളമ്പ് കൊണ്ടാണെങ്കിലും" (ബുഖാരി).
വാക്ക് കൊണ്ടോ മറ്റോ അയൽവാസിയെ ഉപദ്രവിക്കുന്നത് കുറ്റ
കരമാണ്. ധാരാളം അനുഷ്ഠാനങ്ങളുള്ളതോടുകൂടി അയൽവാ
സിയെ വാക്കുകൊണ്ട് ബുദ്ധിമുട്ടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് പറ
യപ്പെട്ടപ്പോൾ അവൾ നരകത്തിലാണെന്നും, പുണ്യകർമങ്ങൾ കുറ
വായ തോടുകൂടി അയൽവാസിക്ക് ഗുണം ചെയ്യുന്ന മറ്റൊരു
സ്ത്രീയെ പരാമർശിക്കപ്പെട്ടപ്പോൾ അവൾ സ്വർഗത്തിലാണെന്നു
മായിരുന്നു നബി(സ)യുടെ പ്രതികരണം.
യഅ്കൂബ് നബി(അ)ഉം മകൻ യുസുഫ് നബി(അ) ഉം ചുട്ടെ
ടുത്ത ഒട്ടകമാസം ഭക്ഷിക്കുമ്പോൾ അവരുടെ അടുത്ത് താമസിച്ചിരുന്ന അനാഥ ബാലൻ
 അതിന്റെ മോഹിപ്പിക്കുന്ന ഗന്ധം ആഗ്രഹിച്ച് കരയുകയുണ്ടായി.
അവർ അറിഞ്ഞിരുന്നില്ല. അവർ തമ്മിലുള്ള വേർപാടിന്റെ ദുഃഖം അനുഭവിക്കാനുള്ള കാര
ണമായി ഈ സംഭവം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാര്യം
അറിയിക്കപ്പെട്ടശേഷം അയൽവാസികളെ ക്ഷണിക്കാതെ യഅ്ഖൂബ് നബി(അ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല.
അയൽവാസിയെ വിഷമിപ്പിച്ചാൽ ഈ ലോകത്തുനിന്ന് തന്നെ
പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് മേൽ സംഭവം സൂചി
പ്പിക്കുന്നത്.  ഹജ്ജിന് വേണ്ടി സമ്പാദിച്ച സ്വത്ത് പട്ടിണി കിട
ക്കുന്ന അയൽവാസിക്ക് ദാനം ചെയ്തതിന്റെ പേരിൽ ഹജ്ജ് ചെയ്യാതെ തന്നെ ഹജ്ജിന് പ്രതിഫലം നൽകപ്പെടുകയും അത് കാരണമായി മറ്റുള്ളവരുടെ ഹജ്ജ് സ്വീകരിക്കപ്പെടുകയും ചെയ്ത ഡമസ്കസിലെ മുവഫ്ഫഖ് എന്ന ചെരുപ്പ്കുത്തിയുടെ കഥ  ദുരിതമനുഭവിക്കുന്ന അയൽവാസിക്ക് ഗുണം ചെയ്തതിന്റെ പുണ്യം വ്യക്തമാക്കുന്നു......

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...