Wednesday, 14 February 2018

വാലന്റൈൻസ് ഡേ.....




        വാലന്റൈൻസ് ഡേ ആഘോഷിക്കൽ

✍🏻 യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തി വരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗ ദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ  നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല...
(അൽബഖറ 120)

📅 ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് ഒരു മുസ്ലിമിന് ആഘോഷിക്കാൻ പാടില്ല ...

💝 പാശ്ചാത്യർ അവർ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ കൈമാറാനും ഇഷ്ടം അറിയിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. യുവത്വം ആഗോള വിശുദ്ധ ദിനമായി ഫെബ്രുവരി 14 ആഘോഷിക്കാൻ വെമ്പൽ കൊള്ളുകയാണ്. എന്നാൽ ഇത് ഒരു മുസ്ലിമിന് ആഘോഷിക്കാൻ അനുവദനീയമല്ല ...

📢 അറിയുക, മനുഷ്യനുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഇസ്ലാം നമുക്ക് മാർഗനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. മനുഷ്യർക്ക് ഗുണപരമായ ഏതു കാര്യവും ഇസ്ലാം അംഗീകരിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്നേഹവും കാരുണ്യവും ഇസ്ലാമിന്റെ മുഖമുദ്രയാണ്...

✍🏻 മാത്രമല്ല ഇസ്ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. അതിന്റെ നിയമ നിർദ്ദേശങ്ങൾ അല്ലാഹു നബി (ﷺ) മുഖേന മാനവ സമൂഹത്തിന് അറിയിച്ചു തന്നതാണ്...

🛍 മുസ്ലിം സമൂഹത്തോട് മാത്രമല്ല ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാ മനുഷ്യരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ്ലാമിന്റെ പൊതു തത്വം. ഒരാൾ മറ്റൊരാളെ സ്നേഹിക്കേണ്ടത് എങ്ങനെ എന്നും അതിനുള്ള രീതികൾ എന്താണെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്...

☘️ എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാര രീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ്ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നു ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അതിനാൽ പറയട്ടെ ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും തികച്ചും ഇസ് ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഒരു വിശ്വാസിക്ക് ആചരിക്കാൻ കഴിയില്ല...

🎋 ഇത് യുവതി യുവാക്കളെ മാത്രമല്ല ഇളംതലമുറയെ പോലും വഴി തെറ്റിക്കുന്നു എന്നതാണ് യാഥാർത്യം. "സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങൾ തന്നെയാണ്." (അല്‍ഹുജുറാത്ത് :10) ഇങ്ങനെയാണ് വിശുദ്ധ ഖുർആൻ നമ്മോട് പറയുന്നത്.

💑 യുവതി യുവാക്കൾ പരസ്പരം ദർശിക്കാനും സ്പർശിക്കാനും ഉള്ള അവസരമായി സ്വീകരിക്കുന്നതും വാണിജ്യവല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ദാമ്പത്യ ബന്ധത്തിലും, കുടുംബ ജീവിതത്തിലും ഉണ്ടാകേണ്ട പവിത്രതയും മൂല്യ ബോധവും തകർത്തെറിഞ്ഞു ധാര്‍മിക മൂല്യച്യുതിയിലേക്കും ആഭാസത്തിലേക്കും മാനവികതയെ തള്ളിവിടുകയും ചെയ്യുന്നു എന്നതാണ് സത്യം...
മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഈ ദിവസത്തിൽ നടക്കുന്നതായി നമുക്ക് കാണാം ...

❌ വാലൻന്റൈൻ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന  ഒരുകാര്യവും ചെയ്യല്‍ അനുവദനീയമല്ല. പരസ്പരം സമ്മാനങ്ങള്‍  കൈമാറുക, പ്രത്യേക വസ്ത്രം ധരിക്കുക, അതിന് വേണ്ടി ഉണ്ടാക്കുന്ന പലഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക പോലുള്ള ഏതുകാര്യവുമാവട്ടെ അതിലൊന്നും പങ്കാളിയാവാന്‍ പാടില്ല.
നിങ്ങൾ ഏതെങ്കിലും ഒരു സമുദായത്തിന്റെ ആചാരങ്ങളെ അനുകരിക്കുകയാണെങ്കിൽ നിങ്ങൾ അവരിൽപ്പെട്ടവരാണ് എന്ന നബി (ﷺ) യുടെ വചനം ഓർമയിലിരിക്കട്ടെ...

🚫 വാലൻന്റൈൻ ദിനം ആഘോഷിക്കുന്നത് വ്യത്യസ്ത കാരണങ്ങളാല്‍ അനുവദനീയമല്ല...

✍🏻 *ഒന്ന്:* ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്തിന്റെ ആഘോഷമാണത്...

✍🏻 *രണ്ട്:* അതിരുവിട്ട ലൈഗികതയിലെക്കും കാമവികാരങ്ങളിലേക്കുമത് ക്ഷണിക്കുന്നു...
 
✍🏻 *മൂന്ന്:* അഹലുഃസ്സുന്നത്തിന് എതിരായതും നിരര്‍ത്ഥകവുമായ ഇത്തരം കാര്യങ്ങളില്‍ മനുഷ്യഹൃദയങ്ങള്‍ വ്യാപൃതമാക്കുന്നതിലേക്ക്  അത് ക്ഷണിക്കുന്നു...

🚸ഒരു മുസ്‌ലിം അവന്‍റെ ദീന്‍ കൊണ്ട് പ്രതാപവാൻ ആയിരിക്കണം. ആര് ഓരിയിട്ടാലും അതിനെ പിന്‍ പറ്റുന്ന കൂടെകൂടി ആവരുത്...
 
* അല്ലാഹുവേ, പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ ഫിത്നകളില്‍ നിന്നും മുസ്‌ലിമീങ്ങളെ കാത്ത് രക്ഷിക്കേണമേ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ...*
*(മജ്മൂഉ ഫതാവ, ഇബ്ന്‍ ഉസൈമീന്‍: 16/199)*

     

           

No comments:

Post a Comment

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...