മോളെ ഉപ്പ പറയുന്നത് പോലെ കേൾക്ക് കോളേജിൽ മെഹന്തി ഇടൽ മത്സരത്തിന് പങ്കെടുക്കണ്ട മോളേ..
ഉപ്പ ങ്ങള് എന്താ എന്റെ കഴിവിനെ വിലവെക്കാത്തത്. ഞാൻ മത്സരിക്കാൻ പേര് കൊടുത്തു. കൂട്ടുകാരോടൊക്കെ പറയും ചെയ്തു. ഞാൻ പ്രൈസ് കൊണ്ടുപോവുമെന്നു അത് എന്റെ ഫെയ്സ്ബുക് കൂട്ടുകാരോടും പറഞ്ഞു. അവർക്കും കാണാൻ ഞാൻ പോസ്റ്റും ചെയ്യും.
ഒരുപാട് ആഗ്രഹിച്ചതാ ഞാൻ ഉപ്പാ തടസം പറയല്ലേ..
ഉമ്മയില്ലാത്ത നിന്നെ ഉപ്പ ഒരുകുറവും വരുത്താതെ നോകിയെ ഉമ്മാന്റെ ആഗ്രഹമായിരുന്നു നിന്നെ ഒരു ഹാഫിള് ആക്കാൻ. പക്ഷെ നിന്റെ നിർബന്ധം കൊണ്ടാണ് ഉപ്പ കോളേജിലേക്ക് വിട്ടത് പക്ഷെ ഇത് നമുക്ക് വേണ്ട മോളെ തെറ്റാണ്. കല്യണം.കഴിക്കാത്ത കുട്ടികൾ മൈലാഞ്ചി ഇടുന്നത് ഇസ്ലാമിൽ പാടില്ല.
ഈ ഉപ്പ ഇതേതു ലോകത്താണ് ജീവിക്കുന്നത്. ഞാൻ നിസ്കരിക്കുന്നുണ്ടല്ലോ.. ഖുർആൻ ഓതുന്നുണ്ടല്ലോ.പിന്നെന്താ.ഹാഫിള് ആകാൻ പറ്റിയില്ല അത്രയല്ലേ ഉള്ളു..
മോളെ അതൊക്കെ ശരിയാണ് അതെല്ലാം നിന്റെ കടമകളാണ്. പക്ഷെ ഇബാദത്ത് എല്ലാം എടുത്തിട്ടും നീ ഈ ചെയ്യുന്നതിൽ എന്തർഥമാണ് മോളെ ഉള്ളത് ?
എന്നോട് സ്നേഹമുണ്ടെങ്കിൽ ഉപ്പഎതിര് പറയൂല. ഇനി ഉപ്പ സമ്മതിച്ചില്ലെങ്കിൽ ഞാൻ കോളേജിൽ പോവില്ല.അവരുടെ മുമ്പിൽ എനിക്ക് നിൽക്കാൻ കഴിയില്ല. ഞാൻ ജീവിച്ചിരിക്കില്ല ഉമ്മിയുടെ അടുത്തേക് ഞാനും പോവും..
കേട്ടുനിൽക്കാനേ ആ ഉപാക്ക് പറ്റിയുള്ളൂ. തടസം പറഞ്ഞാൽ അവൾ എന്തെങ്കിലും ചെയ്താൽ ഓർക്കാൻ കൂടി വയ്യ റബ്ബേ ആകെ ഭയന്നു ആ പാവം ഉപ്പ..
ഇനി എന്ത് ചെയ്യും റബ്ബേ ഞാൻ എല്ലാം നിന്നിൽ ഏൽപ്പിക്കുന്നു. എന്റെ മകൾക്ക് നീ നല്ല ബുദ്ധി കൊടുക്കണേ റബ്ബേ..
ദുആ അല്ലാതെ ആ ഉപ്പാന്റെ മുമ്പിൽ ഒരു വഴിയും ഇല്ലായിരുന്നു..
അങ്ങിനെ ആ ദിവസം വന്നു.. അവൾ ഉപ്പാന്റെ വാക്കു കേൾക്കാതെ എല്ലാം ചെയ്തു.ഫസ്റ്റ് പ്രൈസും കിട്ടി..
കോളേജിലും ഫെയ്സ്ബുക്കിലും അവൾ മിന്നി തിളങ്ങി. അടങ്ങാൻ ആവാത്ത സന്തോഷം കമന്റ്സും ലൈകും അവൾക് ഒരുപാട് കിട്ടി..
പക്ഷെ അപ്പുറത്തെ റൂമിൽ ഇരുന്നു കണ്ണീർ ഒഴുകുന്ന ഉപ്പാനെ അവൾ മറന്നു..
നേരം ഒരുപാടായി അവളുടെ തിരക്കുകൾ കഴിഞ്ഞു..ഉപ്പാന്റെ റൂമിലേക്കു അവൾ പോയി..
ഉപ്പ സമയം ഒത്തിരി ആയി ഭക്ഷണം കഴിക്കണ്ടേ?
എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ടായിരുന്നു അതാണ് ഞാൻ വൈകിയത് .അവളുടെ കള്ളങ്ങൾ ഒന്നും ആ ഉപ്പ കേട്ടില്ല. കേൾക്കാൻ അല്ലാതെ പ്രതികരിക്കാൻ കഴിഞ്ഞില്ല. പടച്ചവന്റെ മാലാഖ അപ്പോഴേക്കും റൂഹ് കൊണ്ടു പോയിരുന്നു…
ഉപ്പാ…
വിളി കേൾക്കുന്നില്ല.. ഉപ്പ മരണപ്പെട്ടിരിക്കുന്നു. അവൾ പൊട്ടിക്കരഞ്ഞു..എന്ത് വേണമെന്ന് അറിയാതെ ആകെ തളർന്നു.അപ്പോഴാണ് അവിടെ ഒരു എഴുത്ത് കണ്ടത്..
മോളേ ഉപ്പാക്ക് തീരെ വയ്യ..ഏതു നിമിഷവും റബ്ബിന്റെ വിളി കേൾക്കാൻ നേരം ആയെന്നു തോന്നി തുടങ്ങി. നിന്നോട് ഉപ്പാക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..
നിന്റെ കൈയും മുഖവും എല്ലാം ഉപ്പ കണ്ടു പലരുടേയും ഫോണിൽ.ഉപ്പ മാത്രമല്ല ഈ നാട്ടിലെ എല്ലാവരും കണ്ടു..പള്ളിക്ക് പോയപ്പോൾ അവരെല്ലാം കാണിച്ചു തന്നു. അവർക്കൊക്കെ പറയാൻ ഒന്നേയുണ്ടായുള്ളു ‘എനിക്ക് വളർത്താൻ അറിയില്ല‘ എന്ന്. തലകുനിച്ചു നിന്നു ഉപ്പ അവരുടെ മുമ്പിൽ..
കൈക്ക് ഇട്ട മൈലാഞ്ചി നല്ലോണം ചുവന്നില്ലാട്ടോ മോളേ. അതിനേക്കാൾ ചുവപ്പ് ഇണ്ടാവും നീ ഉപ്പാന്റെ ഖബറിന്റെ അടുത്ത് നടാൻ പോകുന്ന മൈലാഞ്ചിക്ക്. ഉപ്പാന്റെ രകതം അതിൽ പതിഞ്ഞിട്ടുണ്ടാവും അതിന്റെ ചുവപ്പും കൂടും..
മോളെ നീ ഇന്ന് കാണുന്ന ഫേസ്‌ബുക്കും കോളേജും ഒന്നുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു.അന്നും ഉണ്ടായിരുന്നു പടച്ചോൻ ഇബാദത്ത് ചെയ്ത് ഔറത്തു മറച്ചു നടക്കുന്ന സ്ത്രീകൾ.. അതിൽ നിന്റെ ഉമ്മിയും പെടും..
ഉമ്മിക്കും വലിയ ഇഷ്ടമായിരുന്നു മൈലാഞ്ചി.. പക്ഷെ ഉമ്മി ഇട്ടതു ഉപ്പാന്റെ മുമ്പിൽ മാത്രം. അല്ലാതെ അന്യപുരുഷന്മാര്ക്ക് കാണിക്കാൻ അല്ല.നിന്റെ ഉള്ളം കയ്യിൽ നീ ചാർത്തിയ മൈലാഞ്ചി കാണേണ്ടത് നിന്റെ ഭർത്താവാണ്. അല്ലാതെ ഈ ജനതയല്ല..
ദുനിയാവിൽ അല്ല മോളെ ലൈക്കും കമന്റ്സും പ്രൈസും വേണ്ടത് അങ്ങ് ആഖിറത്തിലാണ്..
ഇന്ന് പലരും മൈലാഞ്ചി അണിയാറുണ്ട് പക്ഷെ കൂടുതൽ പേർക്കും അതിന്റെ മതവിധി അറിയില്ല☺
ഭർത്യമതികളായ സ്ത്രീകൾക്ക് മൈലാഞ്ചിയണിയൽ സുന്നത്തുണ്ട്.
അത് പ്രതിഫലാർഹമായ കാര്യമാണ്.
എന്നാൽ അവിവാഹിതരായ പെൺകുട്ടികൾ മൈലാഞ്ചി അണിയുന്നത് കറാഹത്താണെന്ന കാര്യം പലരും അറിയാതെയോ അറിഞ്ഞ് കൊണ്ടോ തിരസ്കരിക്കുന്നു☺
ചുരുക്കത്തിൽ മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.
.വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്
നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്.
അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്.
ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം.
ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം.
ഹറാംമിൽ നിന്ന് നമ്മെയെല്ലാം വിട്ടുനിൽക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ.
ആമീൻ .........
No comments:
Post a Comment