#മാതൃകയായിരുന്നു_അഹ്ലുസുന്നയുടെ_അമരത്തിരുന്ന_ശംസുല്_ഉലമയെന്ന_ദീനീ_പ്രബോധകന്‍.
----------------
1980 ന്‍റെ കിടിലം കൊള്ളിക്കുന്ന ഒാര്‍മ്മകള്‍,,!.
മലപ്പുറം ജില്ലയിലെ മിഷിനറി പ്രവര്‍ത്തനത്തിന് ക്രൈസ്തവ ലോകം പദ്ധതി തയ്യാറാക്കി.
പരിശീലനം നേടിയ മിഷിനറി പ്രവര്‍ത്തകര്‍ ഏറനാടിന്‍റെ മലയോര പ്രദേശങ്ങളിലെ ദരിദ്ര മുസ്ലിം കുടുംബങ്ങളില്‍ കയറിയിറങ്ങി. സാമ്പത്തിക സഹായം നല്‍കി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. ഏതാനും മുസ്ലിം കുടുംബങ്ങള്‍ മതപരിവര്‍ത്തനം നടത്തിയ വാര്‍ത്ത കേട്ട് മാപ്പിളനാട് ഞെട്ടിവിറച്ച്പോയി,,!
മഞ്ചേരിയിലും,എടക്കരയിലും ശംസുല്‍ഉലമ ഒാടിയെത്തി.
പുതിയ ബൈബിളും പഴയ ബേബിളും ഉയര്‍ത്തി പിടിച്ച് പ്രസംഗിച്ചു .
ഈസാ നബി(അ)ക്ക് ഇറക്കിയ ഇഞ്ചീലും ഇന്നത്തെ ബൈബിളും തമ്മില്‍ യാതൊരു ബന്ധവുമില്ലന്ന് ബൈബിള്‍ കൊണ്ട് തന്നെ ശംസുല്‍ഉലമ സമര്‍ത്ഥിച്ചു.!
മുംബിലിരുന്ന് പ്രസംഗം ടേപ്പ്റിക്കാര്‍ഡറില്‍ പകര്‍ത്തി കൊണ്ടിരുന്ന പാതിരിമാരോട് ശംസുല്‍ഉലമ ചില ചോദ്യങ്ങള്‍ ചോദിച്ചു . ഇകെ ഉസ്‌താദിന്‍റെ ചോദ്യങ്ങള്‍ വത്തിക്കാന്‍ സിറ്റിയിലേക്കും,അമേരിക്കയിലേക്കും പറന്നു . അവിടെ ശൈഖുനായുടെ ചോദ്യങ്ങള്‍ മാറ്റൊലിയുണ്ടാക്കി .
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മറുപടി വന്നു ! 'മലപ്പുറം ജില്ലയിലെ മിഷിനറി പ്രവര്‍ത്തനം നിറുത്തിവെക്കുക'., മുസ്ലിയാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേങ്ടതില്ല,,,'!!!
ക്രൈസ്തവ ലോകത്തെയാണ് ശൈഖുന പിടിച്ച് കുലുക്കിയത്,!!!
ശൈഖുന കാലഘട്ടത്തിന്‍റെ 'മുജദ്ദിദ്'ആയിരുന്നു.
എടക്കരയില്‍ ശംസുല്‍ ഉലമ കത്തിജ്വലിച്ചപ്പോള്‍, ഇസ്ലാമിന്‍റെ തീരത്തേക്കണഞ്ഞത് വെറും സാധാരണക്കാര്‍ മാത്രമല്ലായിരുന്നു !, പാതിരിമാരടക്കമുള്ള ക്രൈസ്തവ പുരോഹിതന്‍മാരെ പോലും സ്വയം മാറി ചിന്തിപ്പിച്ച് സത്യദീനിന്‍റെ തീരത്തേക്കെത്തിക്കാന്‍ മഹാനായ ശംസുല്‍ഉലമക്ക് സാധിച്ചു,,!!!
ശംസുല്‍ ഉലമയുടെ പ്രസിദ്ധമായ എടക്കര സംവാധത്തെ തുടര്‍ന്ന് സത്യം ബോധ്യപ്പെട്ട് ഇസ്ലാമിലേക്ക് കടന്ന് വന്ന അന്നത്തെ മിഷിനറി പ്രവര്‍ത്തകനായിരുന്ന മുണ്ടക്കല്‍ ഇബ്രാഹീം സാഹിബ് ആ സംഭവങ്ങള്‍ ഇങ്ങിനെ വിവരിക്കുന്നു.,👇🏻 ''1984വര്‍ഷാവസാനത്തില്‍ എറണാകുളത്ത് നടന്ന കര്‍ദ്ദിനാള്‍മാരുടെ കോണ്‍ഫ്രന്‍സില്‍ ഞങ്ങളും പങ്കെടുത്തു , നാല് വര്‍ഷങ്ങള്‍ക്ക് മുംബ് ശംസുല്‍ ഉലമ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മതിയായ മറുപടി തരണമെന്ന് പ്രസ്തുത കോണ്‍ഫ്രന്‍സില്‍ വെച്ച് വീണ്ടും ഞങ്ങള്‍ ആവശ്യപ്പെട്ടു ,
പക്ഷെ ലജ്ജാകരമായ മറുപടി ആയിരുന്നു കോണ്‍ഫ്രന്‍സ് തലവന്‍മാര്‍ നല്‍കിയത്, ഞങ്ങളവിടെ ഒറ്റക്കെട്ടായി ചോദ്യങ്ങളുന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ 'സമാധാനത്തിന്‍റെ സന്ദേശ' പ്രചരണത്തിനായി 'ളോഹയും' ധരിച്ച് ഊര് ചുറ്റുന്നവര്‍ മര്‍ദ്ദനം കൊണ്ടായിരുന്നു മറുപടി നല്‍കിയത് ! ഗത്യന്തരങ്ങളില്ലാതെ നിരാശരായി ഹാള്‍ വിട്ടുപോന്ന ഞങ്ങള്‍ക്ക് സ്വദേശങ്ങളില്‍ പോലും നിഷ്കൂരണം ബഹിഷ്കരണങ്ങളും മര്‍ദ്ദനങ്ങളും സഹിക്കേണ്ടി വന്നു !
അവസാനം ഹിദായത്തിന്‍റെ വഴി ഞങ്ങളുടെ മുംബില്‍ പ്രത്യക്ഷപ്പെട്ടു !
പിന്നെ താമസിച്ചില്ല ഇസ്ലാം മതം വിശ്വാസിച്ച 35 പേരിലെ ആദ്യത്തെ ഞാനടക്കമുള്ള 5പേര്‍ 1985 ഏപ്രില്‍ 24 ന് ഔദ്യോഗികമായി തന്നെ പൊന്നാണി മഊനത്തുല്‍ ഇസ്ലാം സഭയില്‍ നിന്ന് പരിശുദ്ധ തൗഹീദിന്‍റെ കലിമ ഞങ്ങളും മനഃസ്സാനിധ്യത്തോടെ ഉഛരിച്ചു, സര്‍വ്വത്ര സ്തോത്രങ്ങളും അല്ലാഹുവിനത്രെ,!''
( മുണ്ടക്കല്‍ ഇബ്രാഹീം )
വെല്ലൂര്‍ ബാഖിയ്യാത്തില്‍ അധ്യാപകനായിരിക്കുംബോള്‍ ഇസ്ലാം മതം വിശ്വസിച്ച പാതിരിയച്ചന്‍ ശംസുല്‍ഉലമയെ കാണാനെത്തി . അദ്ധഹത്തിന് ശൈഖുന അറബിഭാഷ പഠിപ്പിച്ച് കൊടുത്തു. അദ്ധഹം ശൈഖുനാക്ക് സുറിയാനി ഭാഷയും പഠിപ്പിച്ചു.,പഴയ സുറിയാനി ബൈബിള്‍ സമ്മാനിക്കുകയും ചെയ്തു.
ആ ബൈബിളാണ് ശംസുല്‍ഉലമ എടക്കരയില്‍ സംവാദ മധ്യെ ഉദ്ദരിച്ചതും ഉയര്‍ത്തികാട്ടിയതും,!
മാഷാഅല്ലാഹ്
നമ്മുടെ ശംസുല്‍ ഉലമ ഇസ്ലാമിന് നല്‍കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്,,!!!
ഈ സത്യങ്ങളൊക്കെ ഉള്‍ക്കൊണ്ട് ജീവിത കാലത്ത് തന്നെ ആ മഹാന്‍റെ നേതൃത്തം അംഗീകരിച്ച് ആ മഹാന്‍റെ പാതയിലൂടെ ഇന്നും ഗമിക്കുന്ന ആ മഹോന്നതന്‍ നയിച്ച ആദര്‍ശ സംഘത്തിന്‍റെ ഖാദീമീങ്ങളാവാന്‍ കഴിഞ്ഞ നാമെത്ര ഭാഗ്യവാന്‍മാര്‍,,,!
സ്വര്‍ഗത്തിലൊരുമിക്കാന്‍ നാഥന്‍ നമുക്കും വിധിയേകട്ടെ,
ആമീന്‍.,
No comments:
Post a Comment