Monday, 30 April 2018

യാചന നിരോധിത മേഖല

       
             
 


യാചന



من سال الناس تكثرا فإنما يسال جمرا فليستقل
او ليستكثر" (مسلم)

നബി(സ) പ്രസ്താവിച്ചു: "ധനവർദ്ധനവിന് വേണ്ടി ആരെങ്കിലും
ജനങ്ങളോട് യാചിച്ചാൽ നിശ്ചയം അവൻ തീക്കട്ടയാണ് ചോദിക്കു
ന്നത്. അതിനാൽ അവൻ ചുരുക്കിക്കൊള്ളട്ടെ, അല്ലെങ്കിൽ വർധി
പിച്ചുകൊള്ളട്ടെ" (മുസ്ലിം).
'യാചന നിരോധിത മേഖല' എന്നെഴുതിയ ബോർഡുകൾ ചില
നഗരങ്ങളിൽ കാണാറുണ്ട്. യാചകരെ അറപ്പോടെയും വെറുപ്പോ
ടെയും വീക്ഷിക്കുന്നവരുണ്ട്. ഒരു നേരത്തെ വിശപ്പടക്കാൻ ദയനീയ
ഭാവത്തിൽ മുമ്പിൽ വന്ന് കൈനീട്ടുന്നവരെ ആട്ടിയോടിക്കുന്നവരു
മുണ്ട്. തികച്ചും മനുഷ്യത്വ രഹിതമായ നിലപാടുകളാണിത്.
കുടുംബാസൂത്രണമെന്ന പേരിൽ മനുഷ്യക്കുഞ്ഞിന് ഭൂമിയിൽ
പിറന്നുവീഴാനുള്ള അവകാശം നിഷേധിക്കുന്ന തലതിരിഞ്ഞ
സാമ്പത്തിക നയങ്ങളുടെ അനന്തരഫലമാണിത്.
മനുഷ്യനും അവന്റെ സമ്പത്തും തമ്മിലുള്ള ബന്ധം താൽക്കാ
ലികമാണ്. ഉത്തരവാദിത്വത്തിന്റേതാണ്. ദാരിദ്ര്യം പോലെ തന്നെ
സാമ്പത്തിക ശേഷിയും ഐഹിക ജീവിതത്തിലെ പരീക്ഷണമാണ്.
ഈ ലോകത്ത് മുഴുവൻ സ്യഷ്ടിജാലങ്ങൾക്കും ആവശ്യമായ വിഭ
വങ്ങളൊരുക്കിയ സഷ്ടാവ് ആരുടെയും സഹായമില്ലാതെ എല്ലാ
വർക്കും കൃത്യമായ ഭക്ഷണം നൽകാൻ കഴിവുള്ളവനാണ്. കട
ലിലും കരയിലുമുള്ള കോടാനുകോടി ജീവജാലങ്ങൾക്ക് ജീവിത
വിഭവങ്ങൾ യഥേഷ്ടം നൽകി സംരക്ഷിച്ചുപോരുന്ന സർവ്വശക്തനായ അല്ലാഹുവിന് നമ്മുടെ മുമ്പിൽ യാചിച്ചു വരുന്നവനെ
അറിയാതിരിക്കില്ലല്ലോ അതിലൂടെ അവൻ നമ്മെ പരീക്ഷിക്കുകയാണ്
കുതിരപ്പുറത്ത് വന്നാലും യാചനക്ക് അവകാശമുണ്ട്
നബിവചനം വിസ്മരിക്കരുത്.
മനു ഷ്യന് അവന്റെ സ്വത്തിലുള്ള ഉടമസ്ഥാവകാശം താൽകാലികമാണ്..
. യഥാർഥ ഉടമ അല്ലാഹു മാത്രം. ഇന്ന് നമ്മുടേതെന്
അവകാരപ്പെടുന്നത് നാളെ മറ്റൊരാളുടേതാകാം. അവസാനത്തെ
അവകാശി അല്ലാഹു മാത്രമാണ്. അതിനാൽ സമ്പത്ത് കയ്യിലുള്ള
പ്പോൾ ആവശ്യക്കാരായ യാചകരെ തടയുന്നത് ശരിയല്ല. "താങ്കൾ യാചകനെ ആട്ടിയോടിക്കരുത്' എന്ന
ഖുർആനികാധ്യാപനം ശ്രദ്ദേയമാണ്. യാചിച്ചു വരുന്നവനെ
വെറും കയ്യോടെ മടക്കരുത് ഒന്നുമില്ലെങ്കിൽ ഒരു നല്ലവാക്
പറഞ്ഞെങ്കിലും അവനെ ആശ്വസിപ്പിക്കണമെന്നാണ് നബി(സ)
പഠിപ്പിച്ചത്,

മാത്രമല്ല, യാചകരെ പരിഗണിച്ചതിന്റെ പേരിൽ അല്ലാഹു അനു
ഗ്രഹിക്കുകയും സാമ്പത്തിക വർദ്ധനവും പ്രയാസങ്ങളിൽനിന്നുള
മോചനവും ലഭിക്കുകയും ചെയ്യും. അതുപോലെ അവരെ അവഗ
ണിച്ചതിന്റെ ഫലമായി ഒരുപക്ഷേ അവരുടെ അവസ്ഥയിലേക്ക്
താഴ്ത്തപ്പെട്ട് ശിക്ഷയനുഭവിക്കേണ്ടതായും വരും,   പൂന്താനം പറഞ്ഞത് പോലെ


രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളിലേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”

(ജ്ഞാനപ്പാന)

എന്നാൽ യാചന നിരുത്സാഹപ്പെടുത്തിയ മതമാണ് ഇസ്ലാം.
സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാചനക്കിറങ്ങുന്ന
തിനെ 
ഇസ്ലാം വിരോധിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ യാചന
അനുവദനീയമാവുകയുള്ളൂ. തീക്കട്ടയാണവൻ ചോദിക്കുന്നത് എന്ന
പരാമർശത്തിന് രണ്ടു വ്യാഖ്യാനങ്ങൾ പറയപ്പെട്ടിരിക്കുന്നു. (1) നര
ക ശിക്ഷ ലഭിക്കുമെന്നതിനുളള ആലങ്കാരിക പ്രയാഗം, (2) അവൻ അനതികൃതമായി യാചിച്ചു നേടിയ ധനം തീ കട്ടയാക്കി
അത് കൊണ്ടവനെ ശിക്ഷിക്കപ്പെടും, അത്തരം യാചകർ അന്ത്യനാളിൽ
മുഖത്ത് യാതൊരു മാംസവുമില്ലാതെ വികൃതരൂപത്തിൽ യാത്ര യാക്കപ്പെടുമെന്ന് ഹദീസിൽ കാണാം.
ദാരിദ്ര്യ നിർമാർജനത്തിനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിച്ച ശേഷം
ചില പ്രത്യേക സാഹചര്യത്തിൽ ഇസ്ലാം യാചന അനുവ
ന്ന് ണ്ട് നബി(സ) പറഞ്ഞു:  യാചന മൂന്നിൽഒരാൾക്കൊഴികെ
 അനുവദനീയമല്ല! 1 രണ്ടു വിഭാഗങ്ങൾക്കിടയിൽ
സംഘർഷമുണ്ടായപ്പോൾ രഞ്ജിപ്പുണ്ടാക്കാൻ പണം ഇറക്കിയവൻ,
പ്രസ്തുത സംഖ്യ ലഭിക്കുന്നത് വരെ ചോദ്യം അവൻ അനുവദനീയമാണ്.... (2) (ധനം മുഴുവൻ നശിപ്പിച്ച ആപത്തിൽ
പെട്ടവൻ. ജീവിതം നിലനിൽക്കാനാവശ്യമായത് ലഭിക്കുന്നത് വരെ
യാചിക്കാം.  (3) തന്റെ ജനതയിൽനിന്ന് ബുദ്ധിയുള്ള മൂന്നാളുകൾ
ദാരിദ്ര്യം കൊണ്ട് സാക്ഷി നിൽക്കാൻ മാത്രം ദാരിദ്യം പിടിപെട്ട
വൻ .അവനും ആവശ്യമുള്ളത് ലഭിക്കുന്നത് വരെ യാചിക്കാം.
ഇതല്ലാതെ യാചന ഖബീ സ ത്ത, നി ഷി ദ്ധ മാ ണ്. യാചകൻ
നിഷിദ്ധമായി ഭക്ഷിക്കുന്നതാണ്." (മുസ്ലിം)
അദ്ധ്വാനിക്കാൻ കഴിയുന്നതോടുകൂടി യാചിച്ചു വന്ന മനുഷ്യനു
മഴു വാങ്ങിക്കൊടുത്ത് തൊഴിലെടുത്ത് ജീവിക്കാനാവശ്യപ്പെട്ടശേഷം
അവൻ സമ്പാദിച്ച വെള്ളിനാണയങ്ങളുമായി വന്നപ്പോൾ നബി(സ)
പറഞ്ഞു: “അന്ത്യ നാളിൽ മുഖത്ത് യാചനയുടെ പാടുകളുമായി
വരുന്നതിനെക്കാൾ നിനക്കുത്തമം ഇതാണ്." (ഹദീസ്)

Friday, 27 April 2018

സ്നേഹക്കടൽ......



 
    ഉമ്മ.....

   മാതാവിന് മക്കളോടുള്ള സ്‌നേഹത്തെ ഇസ്‌ലാം പരമോന്നതവും പവിത്രവുമായി ഗണിക്കുന്നു. സ്‌നേഹം എന്ന മാനുഷിക വികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് മാതാവിന് കുഞ്ഞിനോടുള്ള സ്‌നേഹം എന്നുള്ളതുകൊണ്ടാകാം ഇസ്‌ലാം ഈ വൈകാരിക മനോഭാവത്തെ കൂടുതല്‍ അടുത്തറിയുന്നത്. ഒരിക്കല്‍ തിരുമേനി (ﷺ) അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ് ...

അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹം ഒരു മാതാവിന് അതിന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തേക്കാള്‍ വളരെ വലുതാണ്. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹത്തിന്റെ തോതും വ്യാപ്തിയും മനസ്സിലാക്കാന്‍ താരതമ്യമെന്ന നിലക്ക് അവന്‍ പരിഗണിച്ചത്  കുഞ്ഞിനോടുള്ള മാതൃസ്‌നേഹത്തെയാണ്.
ഇസ്‌ലാമില്‍  സ്ത്രീ പുരുഷ വിവേചനമില്ല. ഇരുകൂട്ടരുടെയും മാനസിക - ശാരീരിക സവിശേഷതകള്‍ പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം അവര്‍ക്ക് സമൂഹത്തില്‍ വ്യതിരിക്തമായ ഇടം നിശ്ചയിച്ചിരിക്കുന്നത്...

മനുഷ്യവംശത്തിന്റെ നിലനില്‍പിനുതകുന്ന പ്രസവം എന്ന ധര്‍മം സ്ത്രീക്കാണ് നല്‍കിയത്. കുഞ്ഞിനെ പ്രസവിക്കുന്ന മാതാവിന് അതിനോട് തോന്നുന്ന വാത്സല്യവികാരങ്ങള്‍ക്ക് തുല്യമായ മറ്റൊരു വികാരപ്രകടനങ്ങളുമില്ല. സ്ത്രീ ഒരു മാതാവ് എന്ന നിലയില്‍ പ്രകടപ്പിക്കുന്ന അത്തരം സ്‌നേഹവികാരങ്ങളെ ഇസ്‌ലാം മറ്റെന്തിനേക്കാളും പരിഗണിക്കുന്നതുകൊണ്ടാണ്...

കുട്ടിയുടെ കരച്ചില്‍ കേട്ട് നമസ്‌ക്കാരത്തിന്റെ ദൈര്‍ഘ്യം കുറക്കാന്‍ തിടുക്കംകാട്ടിയ പ്രവാചകന്‍ (ﷺ) പിന്നീട് അതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. കുഞ്ഞിന്റെ കരച്ചില്‍  മാതാവിന്റെ മനസ്സിനെ വേദനിപ്പിക്കുമെന്ന പ്രാപഞ്ചികസത്യം. കുട്ടിയുടെ വികാരത്തേക്കാള്‍ മാതാവിന്റെ മാനസികാവസ്ഥയെയാണ് ഇസ്‌ലാം ഇവിടെ പരിഗണിക്കുന്നതെന്നു കാണാം. ഉമ്മയുടെ സാന്നിധ്യവും വാത്സല്യവും നല്‍കുന്ന ആശ്വാസം മറ്റാരുടെ സാന്നിധ്യവും കൊണ്ടും പരിലാളനകൊണ്ടും കുട്ടിക്ക് കിട്ടുകയില്ല. മാതാവല്ലാത്തവര്‍ക്ക് കുട്ടിയുടെ കരച്ചില്‍ ഒരുപക്ഷേ, മാറ്റാനായേക്കാം. കുട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള ഭൗതികാവശ്യങ്ങളും  പൂര്‍ത്തീകരിച്ചുകൊടുക്കാനായെന്നുവന്നേക്കാം. തന്റെ കുട്ടിയെ ചൊല്ലി ആശങ്കയും വേവലാതിയും ദുഖവുമുണ്ടാകുക മാതൃമനസ്സില്‍ മാത്രമാണ്. തന്നെ സ്‌നേഹപരിലാളനകൊണ്ടുവീര്‍പ്പുമുട്ടിക്കുന്ന മാതാവിനോട് കുട്ടിക്ക് അടുപ്പവും സ്‌നേഹവുമുണ്ടാകും. എന്നാല്‍ അത് മാതാവ് കുഞ്ഞിനോടുപ്രകടിപ്പിക്കുന്ന  സ്‌നേഹവാത്സല്യത്തെക്കാള്‍ നന്നെ കുറവായിരിക്കും...

വിശുദ്ധ ഖുര്‍ആനില്‍ സൂറതുല്‍ ഖസ്വസ്വ് അധ്യായത്തില്‍, ശൈശവത്തിലുള്ള മൂസായെയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച പരാമര്‍ശത്തില്‍ അല്ലാഹു മാതാവിനെ അത്യധികം താല്‍പര്യത്തോടെ പരിഗണിക്കുന്നതായി കാണാം. സംക്ഷിപ്തമായി പറയാമായിരുന്നിട്ടും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സാമാന്യവിവരണം നല്‍കുകയാണ് അല്ലാഹു. അല്ലാഹു അവര്‍ക്ക് ദിവ്യബോധനത്തിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നത് കാണുക:
‘മൂസായുടെ മാതാവിനു നാം സന്ദേശം നല്‍കി: ‘അവനെ മുലയൂട്ടുക. അഥവാ, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലെറിയുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും.'(അല്‍ഖസ്വസ്വ്-7)
മൂസായുടെ ഉമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് ഖുര്‍ആന്‍ വാചാലമാകുന്നതിങ്ങനെ.
‘മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള്‍ വെളിപ്പെടുത്തുമായിരുന്നു. അവള്‍ സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്. അവള്‍ ആ കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: ‘നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക.’ അങ്ങനെ അവള്‍ അകലെനിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല. ആ കുട്ടിക്ക് മുലയൂട്ടുകാരികള്‍ മുലകൊടുക്കുന്നത് നാം മുമ്പേ വിലക്കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ മൂസായുടെ സഹോദരി പറഞ്ഞു: ‘നിങ്ങള്‍ക്ക് ഞാനൊരു വീട്ടുകാരെ പരിചയപ്പെടുത്തി തരട്ടെയോ? നിങ്ങള്‍ക്കുവേണ്ടി അവര്‍ ഈ കുട്ടിയെ നന്നായി സംരക്ഷിച്ചുകൊള്ളും. അവര്‍ കുട്ടിയോടു ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്യും.'(അല്‍ഖസസ് 10-13)
ഒരു മാതൃഹൃദയത്തിന്റെ വൈകാരികാവസ്ഥയെ ഇസ്‌ലാം വളരെ സൂക്ഷ്മമായി പരിഗണിക്കുന്നതു കാണാം ഇവിടെ..

വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മൂസായുടെ ഉമ്മയെയാണ്. പ്രവാചകനാകാന്‍ പോകുന്ന മൂസയുടെ മാതാവ് എന്നതാണ് അവര്‍ ഖുര്‍ആനില്‍ പരാമര്‍ശ വിധേയമാകാന്‍ കാരണം. പക്ഷേ പിന്നീടങ്ങോട്ട് ഒരു പ്രവാചകന്റെ മാതാവ് എന്നതിലുപരി ഒരു കുഞ്ഞിന്റെ മാതാവ് എന്നയര്‍ഥത്തില്‍ മാതൃവ്യാകുലതകളെ കണക്കിലെടുക്കുന്നതായി ഖുര്‍ആന്റെ ആഖ്യാനത്തില്‍നിന്ന് വ്യക്തമാകുന്നു. കുട്ടിയെ നദിയില്‍ ഒഴുക്കിവിടാന്‍ കല്‍പ്പിക്കുമ്പോള്‍ തന്നെ തിരിച്ചുതരുമെന്ന ഉറപ്പുകൂടി കൊടുക്കുന്നത് അതുകൊണ്ടാണ്.
കുട്ടിയെ സംബന്ധിച്ചിടത്തോളം കൊട്ടാരത്തില്‍ മുലയൂട്ടുന്ന നിരവധി സ്ത്രീകളില്‍ ആരുടെ പാലുകുടിച്ചും കുട്ടിക്കു വളരാം. തന്റെ ഉമ്മയെത്തന്നെ വേണമെന്ന മാനസികാവസ്ഥ കുട്ടിക്കുണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ മകനെ നഷ്ടപ്പെട്ട മാതാവിന്റെ ദുഃഖത്തിന് പരിഹാരം ആ മകനെ തിരികെ ലഭിക്കുക എന്നതു മാത്രമാണ്. മൂസാ എന്ന പ്രവാചകനുവേണ്ടിയല്ല അല്ലാഹു മൂസായെ അവരുടെ മാതാവിന്റെ അടുക്കലേക്ക് തിരികെയേല്‍പ്പിക്കുന്നത്, മറിച്ച് കുട്ടിയുടെ മാതാവിനെ പരിഗണിച്ചാണ്. മൂസായുടെ മാതാവിന്റെ കണ്‍കുളിര്‍ക്കുവാന്‍ വേണ്ടിയും അവരുടെ ദുഖം മാറ്റാനും വേണ്ടിയാണ്. ഖുര്‍ആന്‍ മൂസായെന്ന ഒരു പ്രവാചകന്റെ കഥ പറയുമ്പോള്‍, ഇവിടെ അല്‍പ സമയത്തേക്കെങ്കിലും പ്രധാന കഥാപാത്രം മൂസായുടെ ഉമ്മയായി മാറുന്നു. മാതൃസ്‌നേഹമെന്ന വികാരത്തെ അതിന്റെ ഉത്തുംഗതയില്‍ പരിഗണിക്കുന്ന മതമാണ് ഇസ്‌ലാം ...

മക്കള്‍ക്ക് മാതാവിനോടുള്ള സ്‌നേഹം മാതാവിന് മക്കളോടുള്ള സ്‌നേഹത്തോളം വരില്ല എന്നതു കൊണ്ടാണ് തിരുമേനി (ﷺ),  അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ ഏറ്റവും അധികം സ്‌നേഹിക്കേണ്ടത് ഉമ്മയെയാണ് എന്നു വിശ്വാസികളോട് പറയുന്നത്. അത് പിതാവിനോടുള്ള സ്‌നേഹത്തേക്കാള്‍ മൂന്നിരട്ടി അധികമായിരിക്കണമെന്നും പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നത് ഉമ്മയുടെ നിസ്തുല സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്നതിനാലാണ് .......

Tuesday, 24 April 2018

മുദ്ദ്.... ശ്രദ്ധിക്കേണ്ടത്....




... മുദ്ദ് .....

   നോമ്പുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടതും പലരും അവഗണിക്കുന്നതുമായ സംഗതിയാണ് മുദ്ദുകളുടെ കാര്യം. നോമ്പനുഷ്ഠിച്ചാല്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന വൃദ്ധന്‍മാരും, ശമനം പ്രതീക്ഷയില്ലാത്ത രോഗികളും നമുക്കിടയില്‍ എത്രയെങ്കിലുമുണ്ട്. അവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല എന്നത് ശരി. പക്ഷേ, അവര്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മില്ലി ലി) വീതം മുഖ്യ ഭക്ഷ്യ വസ്തു (ഉദാ: അരി) നിര്‍ബന്ധദാനം ചെയ്യണം ...
(തൂക്കം ഒരുമുദ്ദ് ഏകദേശം 750 ഗ്രാം)

   ബന്ധുക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം. മരിച്ചതിന് ശേഷം കുറേ ദാനം ചെയ്തത് കൊണ്ട് ഈ കടം വീടില്ല ...

   നോമ്പെടുക്കുന്നത് കാരണം മുലയൂട്ടുന്നവരോ, ഗര്‍ഭിണികളോ, സ്വശരീരത്തിനോ, ശിശുവിനോ വല്ല പ്രയാസവും ഭയപ്പെട്ടാല്‍ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമാണ്. എന്നാല്‍ കുട്ടികളുടെ കാര്യം ഭയന്ന് നോമ്പുപേക്ഷിച്ച സ്ത്രീകള്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ മുദ്ദ് പ്രായശ്ചിത്തം നല്‍കണം. ഈ രണ്ട് വിഭാഗവും ആര്‍ത്തവം, പ്രസവരക്തം എന്നിവ കൊണ്ട് വ്രതമുപേക്ഷിച്ചവരും പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്. വെറുതെ ഉപേക്ഷിച്ചവര്‍ ഏതായാലും വീട്ടണം. ഒരു കാരണവുമില്ലാതെ തൊട്ടടുത്ത റമസാനിന് മുമ്പ് ഖളാഅ് വീട്ടിയില്ലെങ്കില്‍, നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട് ...

  ഖളാഅ് വീട്ടാതെ വര്‍ഷങ്ങള്‍ പിന്നിടുന്നതിനനുസരിച്ച് ഒരു വര്‍ഷത്തിന് ഒരു മുദ്ദ് എന്ന തോതില്‍ മുദ്ദുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം...

   ഒരാള്‍ കാരണം കൂടാതെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഫര്‍ള് നോമ്പ് നഷ്ടപ്പെടുത്തി. അവസരമുണ്ടായിട്ടും ഒന്നും ഖളാഅ് വീട്ടിയില്ല. ആറാമത്തെ വര്‍ഷത്തേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന്റെ മേല്‍ നിര്‍ബന്ധമാകുന്ന ആകെ മുദ്ദുകളുടെ കണക്ക് ശ്രദ്ധിക്കുക...
(റമളാനില്‍ മുപ്പത് നോമ്പ് ലഭിച്ചു എന്ന നിഗമനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.)​​

  ഒന്നാം വര്‍ഷത്തെ നോമ്പിന് 150 (5 x30=150),​​

   രണ്ടാം വര്‍ഷത്തെതിന് 120 (4 x30=120),​​

  മൂന്നാം വര്‍ഷത്തെതിന് 90 (3 x 30=90),​​

   നാലാം വര്‍ഷത്തെതിന് 60 (2 x 30=60),​​

   അഞ്ചാം വര്‍ഷത്തെതിന് 30 (1 x 30=30)

 മൊത്തം 450 മുദ്ദ്. ഒരു മുദ്ദ് 800 മി. ലി. ആണ് അപ്പോള്‍ അദ്ദേഹം 360 ലി (800 മി. ലിഃ 450) നല്‍കണം.
തൂക്കം ഒരു മുദ്ദ് 750 ഗ്രാം ആണ്.
അപ്പോൾ 450 x 750 = 337.5 (മുന്നൂറ്റിമുപ്പത്തിഏഴര)  കിലോ ഏകദേശം...

ഭക്ഷ്യ വസ്തുവിന്റെ ഭാരം വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കത്തില്‍ വ്യത്യാസമനുഭവപ്പെടാം.​​

  ​​ഇന്ന് മുദ്ദ് പാത്രങ്ങള്‍ ലഭ്യമാണല്ലോ അത് ആശ്രയിക്കുന്നതാണ് കരണീയം. തുടര്‍ച്ചയായി റമസാനിലോ തൊട്ടടുത്ത മാസങ്ങളിലോ പ്രസവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് കുറേ വര്‍ഷത്തെ നോമ്പ് നഷ്ട്ടപ്പെടാനിടയുണ്ട്. എണ്ണം ധാരാളമായി വർദ്ധിക്കുമ്പോള്‍ പ്രസവിച്ച കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴും അവന് വേണ്ടി നഷ്ടപ്പെട്ട നോമ്പ് വീട്ടാതെ കിടക്കും. മുദ്ദിന്റെ കാര്യം സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പുരുഷന്മാര്‍ അന്വേഷിക്കാറുമില്ല.
ഈ പ്രവണത മാറണം ...

   മുദ്ദ് എന്നതിന്റെ വിവക്ഷ ...

ഒരു മുദ്ദെന്നാൽ മിതമായ രണ്ട് മുൻകൈകൾ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള ഒരു കോരലിൽ പരമാവധി ഉൾകൊള്ളാവുന്ന ധാന്യമാണ്...
  (ഫത്ഹുൽ മുഈൻ 172; ബാജൂരീ 1/318)

ഒരു മുദ്ദ് അളവു പ്രകാരം 800 മില്ലീ ലിറ്ററും തൂക്കുപ്രകാരം 750 ഗ്രാമുമാണെന്നാണ് ഇന്നുള്ള പണ്ഡിത മഹത്തുക്കൾ വിവരിക്കുന്നത്...

(ഒരു സ്വാഅ നാലു മുദ്ദുകൾ ചേർന്നതാണ്)

അപ്പോൾ ഒരു സ്വാഅ തൂക്കു പ്രകാരം 800×4= 3200 മില്ലീ ലിറ്റർ = 3.200 ലിറ്റർ എന്നും
അളവു പ്രകാരം 750×4= 3000 ഗ്രാം.
3 കിലോഗ്രാമും ആകുന്നു ...
  

Monday, 23 April 2018

പ്രൗഡിയുടെ അടയാളങ്ങൾ


                               ദേശീയം

       

ദേശീയ പതാക
ഒരു രാജ്യത്തിന്റെ നേട്ടങ്ങളും പാര
മ്പര്യങ്ങളും മറ്റു രാജ്യക്കാരെ അറിയി
ക്കുന്നതിനുള്ള പ്രതീകമാണ് ദേശീയ
പതാക. 1947 ജൂലൈ 22 നാണ് ഇന്ത്യ
യുടെ ത്രിവർണ പതാക ഭരണ ഘ
ടന നിർമാണ സമിതി അംഗീകരിച്ചത്.
ആന്ദ്ര സ്വദേശിയായ പിംഗലി വെങ്ക
യ്യയാണ് ദേശീയ പതാകയുടെ ശിൽ
പി, മുകളിൽ കുങ്കുമനിറം മധ്യത്തിൽ
വെള്ള നിറം താഴെ പച്ച എന്നി വർണ
ങ്ങളോട് കൂടിയതാണ് ദേശീയ പതാ
ക, മധ്യത്തിൽ 24 ആരക്കാലുകളോട്
കൂടിയ അശോകചക്രവും കാണാം..






ദേശീയ ഗാനം
മ ഹാ കവി രവീ ന്ദ നാഥ ടാ
ഗോർ രചിച്ച 'ജനഗണമന' എന്നാരം
ഭിക്കുന്ന ബംഗാളി ഗാനത്തിന്റെ ഹിന്ദി
രൂപമാണ് ദേശീയഗാനം. 1911 ഡിസം
ബർ 27 നാണ് ദേശീയ ഗാനം ആദ്യ
മായി ആലപിച്ചത്. ദേശീയ ഗാനം
ആലപിക്കാനെടുക്കേണ്ട സമയം 52
സെക്കന്റാണ്.


ദേശീയ മുദ
മൂന്നു സിംഹങ്ങളുടെയും അതിനി
ടയിൽ ഒരു ധർമചക്രത്തിന്റെയും അട
യാളമാണ് സ്വതന്ത്ര ഭാരതത്തിലെ ദേ
ശീയ മുദ്ര. ചിഹ്നത്തിനു ചുവട്ടിലായി
ദേവനാഗിരി ലിപിയിൽ 'സത്യമേവ
ജയതേ' എന്നെഴുതിയിരിക്കുന്നു.


ദേശീയമ്യഗം
കടുവ യാണ് നമ്മുടെ ദേശീയ
മ്യഗം. 1972 നവം ബറിലാണ് കടു
വയെ ദേശീയ മൃഗമായി തെരെഞ്ഞടുത്തത്. കേന്ദ്രഗവൺമെന്റിന്റെയും
പരി സ്ഥിതി പ്രവർത്തകരുടെയും
കൂട്ടായ പ്രയത്നം ഉണ്ടായിട്ടും 2500
ഓളം കടുവ കൾ മാത്രമെ ഇന്ന്
ഇന്ത്യൻ വനങ്ങളിലുള്ളൂ.


ദേശീയ ഭാഷ
ഭാരതത്തിന്റെ ഔദ്യോഗിക ഭാഷ
യായി ഭരണഘടന അനുശാസിച്ചി
രുന്നത് ഹിന്ദിയും ഇംഗ്ലീഷുമാ ണ്,
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ
ഔദ്യോഗിക ഭാഷ ഇംഗ്ലീഷായിരുന്നു.
1968-ൽ ഇന്ത്യൻ പാർലമെന്റ് പാസാ
ക്കിയ നിയമം അനുസരിച്ചാണ് ഹിന്ദി
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായത്.


ദേശീയ പക്ഷി
'മയിൽ' ആണ് നമ്മുടെ ദേശീയ
പക്ഷി. 1964 ൽ ആണ് മയിലിനെ ദേ
ശീയ പക്ഷിയായി പ്രഖ്യാപിച്ചത്. 1972
ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ
വന്യ ജീവി സംരക്ഷണ നിയ
സ മ ത്തിൽ മയിൽ സംരക്ഷണ
ത്തിനും (പ്രത്യേക വ്യവസ്ഥ
കൾ ഉണ്ട്.


ദേശീയ പുഷ്പം
പരിശുദ്ധവും നിർമലവു മായ താമരയാണ് നമ്മുടെ ദേ
ശീയ പുഷ്പം.



ദേശീയ വൃക്ഷം
ഇതിഹാസങ്ങളിലും ഐതിഹ്യ
ങ്ങളിലും സ്ഥാനം പിടിച്ച അരയാൽ
ആണ് നമ്മുടെ ദേശീയ വൃക്ഷം.


ദേശീയ നാണയം
രൂപയാണ് നമ്മുടെ ദേശീയ നാ
ണയം. തമിഴ്നാട്ടുകാരനായ ഡി.
ഉദയകുമാറാണ് രൂപയുടെ ചിഹ്നം
രൂ പകൽപ്പന ചെയ്തത്. 2010 ലാ
ണ് ഈ ചിഹ്നം ഔദ്യോഗികമായി
അംഗീകരിച്ചത്.


ദേശീയ ഫലം
മാമ്പഴമാണ്
 ഭാരതത്തിന്റെ ഇഷ്ട
ഭക്ഷ്യവിഭവവുമാണ് മാമ്പഴം.


ദേശീയ കായിക വിനോദം
ഭാ ര ത ത്തി ന്റെ കായിക വി
നോദം ഹോക്കിയാണ്. 1928 മുതൽ
തുടർച്ചയായ ആറ് ഒളിമ്പിക്സകളിൽ
ഇന്ത്യ സ്വർണമെഡൽ നേടി.
*****
********

ദേശീയ മത്സ്യം
അയലയുടെ കുടുംബത്തിൽ പെട്ട
"കിംഗ് മാക്കറേൽ' എന്ന ഇനമാണ്
നമ്മുടെ ദേശീയ മത്സ്യം.
അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമു
ദ്രങ്ങളിൽ കണ്ടു വരുന്നു.


ദേശീയ പൈതൃക മ്യഗം
ന മ്മുടെ ദേശീയ പത്യ ക
മ്യഗം ആന യാണ് ആ ന കളുടെ
എണ്ണം വർഷം തോറും കുറഞ്ഞു
വരുന്നത് കൊണ്ടാണ് അവയ
സംരക്ഷിക്കുന്നതിനായി കേന്ദ്ര പ
രിസ്ഥിതി മന്ത്രാലയം കേന്ദ്ര പൈതൃക
മ്യഗമായി പ്രഖ്യാപിച്ചത്.
***
****"

ദേശീയ ജലജീവി
ഗംഗ ഡാൾ ഫിൻ ആണ് ദേ
ശീയ ജലജീവി. 2010 ൽ ആണ്
കേന്ദ്രസർക്കാർ ഡോൾഫിനെ ജല
ജീവിയായി പ്രഖ്യാപിച്ചത്. വംശനാശ
ഭീഷണി നേരിടുന്ന ഇവ ഗംഗ, ബ്രഹ്മമ
പുത്ര നദികളിൽ കാണപ്പെടുന്നു.

ദേശീയ നദി
പുണ്യനദിയായി കണക്കാക്കുന്ന
ഗംഗയാണ് ദേശീയ നദി. ഹിമാ
ലയത്തിലെ ഗംഗോത്രി ഗ്ലേസിയറിൽ
നിന്ന് ഉത്ഭവിച്ച് 2510 കി.മീറ്റർ ഒഴുകി
ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
*****
*****
ദേശിയ കലണ്ടർ
1957 മാർച്ച് 22 ന് ശ തവർ ഷ
കലണ്ടറാണ് ദേശീയ കലണ്ടർ. കു
ശാന വംശത്തിലെ സാലിവാഹനൻ
എന്ന് അറിയപ്പെട്ടിരുന്ന കനിഷ്കൻ
ത ന്റെ ഭ ര ണം ആ ര ം ഭിച്ച തി ന്റെ

സ്മരണയ്ക്കായി തുടങ്ങിയ താണ് എന്ന്.ഡി. 78 ൽ ഇത്
ആരംഭിച്ചു.

THE ALOOF OF PEACE OF MIND




        The aloof of peace of mind

انظروا إلى من هو أسفل منكم ولا تنظروا إلى من هو
فوقكم فهو أجدر أن لا تزدروا نعمة الله عليكم "(بخاری)

The Prophet (peace be upon him) said: "You are to the lowest of the unbelievers
Look; Do not look to the top. God is for you
Most not to dismiss the blessings offered by you
It is appropriate "(Bukhari).
Many of the most intimidating faced by modern society
This scripture is the antidote to mental problems. Changed
As a result of increasing life expectancy,
The best of all, including frustration, sadness, and frustration
This is the solution. It started moving towards the suicide
This idea is widely spread among the Keralites
If you try, many people will return to your life
Can bring.
It is a place to be like those who are superior to him
The desire is human. Its limitations
Every man has a choice, without even thinking about it
Is continually working. And finally unfortunately
Everything is frustrated when everything is laid before him
It becomes a scapegoat. Uncontrolled mental condition
Many of those who lived with you have been depressed
However, when the projects fail,
Those who have received the Kingdom are as high as a result of their will
Think about that.
Some of the gifts God has given to others
Nothing is in the name of one that is not mine. "
Think about and eventually get the privacy from society
And got rid of life with insubordination
And the lower the level of the line
If you have noticed this problem may be fixed immediately
Yer. Lower body size than him
We see that we have been successful in life. Fewer offenses
The creators have something to do with it
There is no one who does not. Extremely talented
Messages are not downgraded
Get out of the winners.
Some others live with the desires they never have
Those who do not. You can not find the way to get them
Shampoo is in a state of perdition. EV
You have to say, "Look to the lowlands."
If you get into it, you can overcome all the problems
Is not it? GOD has created mankind in various ways
Body nature, nature, beauty, economic ability,
Siddhas and all the things in the situation
There's too much. All is just as Allah has decreed.
  There is no relevance for man's desires.
See what's outside the limits of the human pit
Do not be afraid to be a dishonest, but with the capabilities
The wise man is the best way of life to judge
To think. At the same time, it is lower than that
His complaint is to look at his fellow cats
The Applause of God
Be grateful for the merciful blessings
Will. For example, monthly income is $ 2,000
When we think of those who have a thousand, Allah's
Grace is grateful for Him. Ten thousand will be received
Whosoever swallows up the ear, let him turn (to Allah)
The planet is null and void.
If there is a difference, it's a problem
Mill. Disease, failure, fear, financial collapse, and so on
Everything is changing in life
In such moments, they are keen to grieve over life
Do not try to calm down, and forget everything and exercise self control
The commandment of Allah
Health, success, security and financial mobility
You should not be overly happy. Happiness: in frustration
Be modest, everything is a test. The life of this world
Enjoy: It is tempting. Patient
The Quran's teachings are good news for the Lark.
Allah says: "Verily, fruits, body, wealth
The hunger and the hunger, the fear
We will test you thereby. Famine
Give glad tidings to the people. "(Bukhari: 155)
Things are more of the same disturbing minds
Think about a lot of companions who experience difficulties
If you are ready, you can recover your despair and live in peace
Can. Things are higher than in material things
Look at Lee. Be aware of their own failures
To the one who is narrow and the good
You can have a look.
Imam Bukhari (May Allah please with her) in another Hadith
The Prophet (saw) said, "There is only one of you
Rather than to the rich or financially rewarded one
Let us look at the lower one than that
(Bukhari).
Hence, there is more in spiritual things than that
Seeing it in the lawlessness of the max
Man is obliged to do good deeds.....

Sunday, 22 April 2018

മനഃസമാധാനത്തിനുള്ള ഒറ്റമൂലി




  മനഃസമാധാനത്തിനുള്ള ഒറ്റമൂലി

انظروا إلى من هو أسفل منكم ولا تنظروا إلى من هو
فوقكم فهو أجدر أن لا تزدروا نعمة الله عليكم“ (بخاری)

നബി(സ) പറഞ്ഞു: “നിങ്ങൾ നിങ്ങളെക്കാൾ താഴ്ന്നവരിലേക്ക്
നോക്കുക; ഉയർന്നവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങൾക്ക്
നൽകിയ അനുഗ്രഹങ്ങളെ നിസാരമാക്കാതിരിക്കാൻ ഏറ്റവും
അനുയോജ്യമാണത്" (ബുഖാരി).
ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന ഭീഷണമായ നിരവധി
മാനസിക പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയാണ് ഈ തിരുവചനം. മാറിയ
ജീവിത സങ്കൽപ്പങ്ങളുടെ ഫലമായി വർധിച്ചുവരുന്ന അപകർഷത,
നിരാശ, വിശാദം, മോഹഭംഗം എന്നിവക്കെല്ലാമുള്ള ഏറ്റവും നല്ല
പരിഹാരമാർഗമാണിത്. ആത്മഹത്യാമുനമ്പിലേക്ക് നീങ്ങിതുടങ്ങിയ
കേരളീയർക്കിടയിൽ ഈ ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെ
ടുകയാണെങ്കിൽ അനേകമാളുകളെ ജീവിതത്തിലേക്ക് തിരിച്ചു
കൊണ്ടുവരാൻ കഴിയും.
തന്നെക്കാൾ ഉയർന്നവരെ പോലെയാകാനുള്ള ഉൽകടമായ
ആഗ്രഹും മനുഷ്യപ്രകൃതിയാണ്. സ്വന്തം പരിമിതികളെ കുറിച്ചു
പോലും ആലോചിക്കാതെ അതിനുവേണ്ടി ഓരോ മനുഷ്യനും നിര
ന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവസാനം നിർഭാഗ്യവശാൽ
എല്ലാവഴികളും തന്റെ മുമ്പിൽ അടക്കപ്പെടുമ്പോൾ നിരാശബാധിച്ച്
വിശാദരോഗിയായി മാറുന്നു. അനിയന്ത്രിതമായ മാനസികാവസ്ഥ
യു മായി ജീവിക്കുന്ന പലരും മോഹഭംഗം സംഭവിച്ചവരാണ്
എന്നാൽ, പദ്ധതികൾ പരാജയപ്പെടുമ്പോൾ ഇതിനേക്കാൾ വലിയ പ
രാജയം ഏറ്റുവാങ്ങിയവർ ഇച്ഛാശക്തിയുടെ ഫലമായി ഉയർന്ന
സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ചിന്തിക്കണം.
അതുപോലെ മറ്റുള്ളവർക്ക് അല്ലാഹു നൽകിയ ചില കഴിവുകൾ
തനിക്കില്ലാത്തതിന്റെ പേരിൽ തന്നെ ഒന്നിനും കൊള്ളില്ല' എന്ന്
ചിന്തിക്കുകയും കാലക്രമേണ സമൂഹത്തിൽ നിന്ന് സ്വകാര്യതയി
ലേക്ക് ഉൾവലിഞ്ഞ് അപകർഷബോധത്തോടെ ജീവിതം തള്ളിനീ
ക്കുന്നതും കാണാം, തന്നെക്കാൾ താഴ്ന്ന നിലവാരത്തിലുള്ളവരി
ലേക്ക് നോക്കിയിരുന്നെങ്കിൽ ഈ പ്രശ്നം ഉടനെ പരിഹരിക്കാമാ
യിരുന്നു. അവനെക്കാൾ ശരീരപ്രകൃതിയിലും താഴെക്കിടയിലുളള
വർ ജീവിതത്തിൽ വിജയം വരിച്ചതായി കാണാം. കുറ്റങ്ങളും കുറ
വുകളുമില്ലാത്തവരായും അതുപോലെ സൃഷ്ടാവ് എന്തെങ്കിലും കഴിവ്
നല്കാത്തവരായും ആരുമില്ല. കഴിവുകളിലുള്ള ഏറ്റവ്യത്യാസം വിജ
യത്തെ ബാധിക്കുന്നില്ല എന്നീ സന്ദേശങ്ങൾ താഴെക്കിടയിലുളള
വിജയികളിൽ നിന്നുമുൾക്കൊളേളണ്ടതുണ്ട്.
വേറെ ചിലർ കൊക്കിൽ കൊള്ളാത്ത ആഗ്രഹങ്ങളുമായി ജീവി
ക്കുന്നവരാണ്. അവ നേടിയെടുക്കാനുള്ള മാർഗം കാണാതെ നിരാ
ശപൂണ്ട് ജീവിതമവസാനിപ്പിക്കുന്ന അവസ്ഥയിലായിരിക്കുന്നു. ഇവി
ടെയെല്ലാം "നിങ്ങൾ താഴ്സന്നവരിലേക്ക് നോക്കുക” എന്ന തിരുമൊഴി
ഉൾകൊള്ളുകയാണെങ്കിൽ പ്രശ്നങ്ങളെല്ലാം തരണം ചെയ്യാൻ പ്രയാ
സമില്ല. അല്ലാഹു മനുഷ്യവർഗത്തെ പലവിധത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്
ശരീര പ്രകൃതി, സ്വഭാവം, സൗന്ദര്യം, സാമ്പത്തിക ശേഷി,
സിദ്ധികൾ മുതലായ കാര്യങ്ങളിലെല്ലാം അവർക്കിടയിൽ അവസ്ഥാ
ന്തരമുണ്ട്. എല്ലാം അല്ലാഹു വിധിച്ചത് പോലെ മാത്രമേ സംഭവിക്കുകയുള്ളൂ.
  മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവിടെ പ്രസക്തിയില്ല.
മനുഷ്യകഴിവിന്റെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ചാ
ലോചിച്ച് വിശാദരോഗിയാവാനല്ല, കിട്ടിയ കഴിവുകൾ ഉപയോഗിച്ച്
സൃഷ്ടാവിന്റെ വിധിക്കൊത്ത്  ജീവിക്കാനാണ് ബുദ്ധിയുള്ള മനുഷ്യൻ
ചിന്തിക്കേണ്ടത്. അതോടൊപ്പം, തന്നെക്കാൾ താഴ്ന്ന നിലവാരത്തി
ലുളള സഹജീവികളിലേക്ക് നോക്കുകയാണെങ്കിൽ തന്റെ പരാതി
കൾ നിരർത്ഥകമാണെന്ന് ബോധ്യമാവുകയും അല്ലാഹുവിന്റെ അപാ
രമായ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ നിർബന്ധിതനാവുകയും
ചെയ്യും. ഉദാഹരണമായി, മാസവരുമാനം രണ്ടായിരമുള്ളവർ
ആയിരം കിട്ടുന്നവരെ കുറിച്ച് ചിന്തിക്കുമ്പോൾ, അല്ലാഹുവിന്റെ
ഔദാര്യത്തിൽ സം നന്ദിയുള്ളവനാകുന്നു. പതിനായിരം കിട്ടുന്നവനെ
കുറിച്ചോർത്ത് നീറിപ്പുകയുന്നവൻ, തനിക്ക് അല്ലാഹു നൽകിയ അനു
ഗ്രഹത്തെ നിസ്സാരമാക്കുന്നവനാണ്.
ഏറ്റവ്യത്യാസമുണ്ടാവുമെങ്കിലും പ്രശ്നങ്ങളില്ലാത്തവരായി ആര
മില്ല. രോഗം, പരാജയം, ഭയം, സാമ്പത്തിക തകർച്ച, വേർപാട് എന്നി
വയെല്ലാം ജീവിതത്തിൽ മാറി മാറി വരുന്ന യാഥാർത്ഥ്യങ്ങളാണ്
ഇത്തരം ഘട്ടങ്ങളിൽ അമിതമായി ദു:ഖിച്ചിരിക്കാനോ ജീവിതം അവ
സാനിപ്പിക്കാനോ അല്ല, എല്ലാം ക്ഷമിച്ച് ആത്മനിയന്ത്രണം പാലി
ക്കാനാണ് അല്ലാഹുവിന്റെ കല്പന.
ആരോഗ്യം, വിജയം, നിർഭയത്വം, സാമ്പത്തികാഭിവൃദ്ധി എന്നിവി
യിൽ അമിതമായി സന്തോഷിക്കാനും പാടില്ല. സുഖദു:ഖങ്ങളിൽ
മിതത്വം പാലിക്കുക, എല്ലാം പരീക്ഷണമാണ്. ഐഹിക ജീവിത
ത്തിൽ സുഖദു:ഖങ്ങളിലുടെ പരീക്ഷിച്ചുകൊണ്ടിരിക്കും. ക്ഷമാശീ
ലർക്ക് സന്തോഷവാർത്തയറിയിക്കാനാണ് ഖുർആന്റെ അധ്യാപനം.
അല്ലാഹു പറയുന്നു: “തീർച്ചയായും ഫലങ്ങൾ, ശരീരം, സമ്പത്ത്
എന്നിവ ചു ആ അ ൽ കൊണ്ടും അ ൽ പം വിശപ്പ്, ഭയം
എന്നിവകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. ക്ഷമാ
ശീലർക്ക് നീ സന്തോഷവാർത്ത അറിയിക്കുക" (ബഖറ:155)
മനസ്സ് പതറിപ്പോകുന്ന ഇത്തരം വിഷമസന്ധികളിൽ തന്നെക്കാൾ
പ്രയാസമനുഭവിക്കുന്ന സഹജീവികളെ കുറിച്ച് ഒരുവേള ചിന്തിക്കാൻ
തയ്യാറായാൽ ഇഛാശക്തി വീണ്ടെടുത്ത് സമാധാനത്തോടെ ജീവി
ക്കാൻ കഴിയും. ഭൗതിക കാര്യങ്ങളിൽ തന്നെക്കാൾ ഉയർന്നവരി
ലേക്കാണ് നോക്കേണ്ടത്. സ്വന്തം വീഴ്ചകളെക്കുറിച്ച് ബോധവാ
നാകാനും സൽകർമ്മങ്ങൾ വർധിപ്പിക്കാനും ഉയർന്നവനിലേക്കുള്ള
നോട്ടം കാരണമായി സാധിക്കും.
ഇമാം ബുഖാരി (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ
ഇങ്ങനെ കാണാം- നബി(സ) പറഞ്ഞു: “നിങ്ങളിൽ ഒരാൾ തന്നെ
ക്കാൾ സ്യഷ്ടിപ്പിലോ സാമ്പത്തിക ഉൽകൃഷ്ടനാകപ്പെട്ടവനിലേക്ക്
നോക്കിയാൽ തന്നെക്കാൾ താഴ്ന്നവനിലേക്ക് നോക്കി കൊള്ളട്ടെ
(ബുഖാരി).
അതിനാൽ, ആത്മീയ കാര്യങ്ങളിൽ തന്നെക്കാൾ താഴെക്കിടയി
ലുള്ള തെമ്മാടികളിലേക്ക് നോക്കി സമാധാനിച്ചിരിക്കാതെ പരമാ
വധി നന്മ പ്രവർത്തിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്.

റമളാൻ... ശ്രദ്ധിക്കേണ്ട കാര്യങ്ങൾ




   നഷ്ടമായ നോമ്പ് 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



   രോഗം, യാത്ര തുടങ്ങിയ കാരണം കൂടാതെ റമളാന്‍ നോമ്പ് നഷ്ടപ്പെടുത്തിയവന്‍ വേഗത്തില്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ശവ്വാല്‍ രണ്ടു മുതല്‍ തന്നെ അവന്‍ ഖളാഅ് വീട്ടണം. പിന്തിച്ചാല്‍ കുറ്റക്കാരനാവും - നോമ്പ് ഖളാഅ് ആക്കിയതിന്റെ പേരില്‍ കുറ്റക്കാരനായതുപോലെ...

   ഇക്കൂട്ടര്‍ ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍ ഖളാആയ നോമ്പിനു പകരമായി അവകാശികള്‍ നോമ്പ് നോറ്റുവീട്ടുകയോ, അനന്തര സ്വത്തില്‍നിന്നു മുദ്ദ് നല്‍കുകയോ വേണം. നോമ്പു ഖളാആക്കി എത്ര വര്‍ഷം കഴിഞ്ഞിട്ടാണോ മരണപ്പെട്ടത് അത്രയും വര്‍ഷത്തെ എണ്ണം അനുസരിച്ച് പിന്തിച്ചതിന്റെ മുദ്ദ് നിര്‍ബന്ധമാകും. അനന്തരാവകാശികള്‍ നോമ്പ് ഖളാഅ് വീട്ടിയാലും വര്‍ഷങ്ങള്‍ പിന്തിച്ചതിന്റെ പേരിലുള്ള ഫിദ്‌യ ഒഴിവാകില്ല...
 (തുഹ്ഫ: 3/446)

  കാരണം മൂലം നോമ്പ് ഖളാഅ് ആക്കിയവര്‍ അടുത്ത റമളാനു മുമ്പ് ഖളാഅ് വീട്ടിയാല്‍ മതി. കാരണത്തോടെയോ അല്ലാതെയോ റമളാന്‍ നോമ്പ് നഷ്ടപ്പെട്ടവന്‍ പിന്തിക്കാനാവശ്യമായ യാതൊരു കാരണവും കൂടാതെ അടുത്ത റമളാന്‍ വരെ പിന്തിച്ചാല്‍ നോമ്പ് ഖളാഅ് വീട്ടലോടു കൂടി പിന്തിച്ചതിന്റെ പേരില്‍ ഒരു നോമ്പിനു ഒരു മുദ്ദ് വീതം ഭക്ഷ്യവസ്തു ഫിദ്‌യയായി നല്‍കണം...

  പിന്തിച്ചിടുന്ന വര്‍ഷങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മുദ്ദിന്റെ എണ്ണം വര്‍ദ്ധിക്കും. ഉദാഹരണം, ഇരുപത് വര്‍ഷം മുമ്പുള്ള ഒരു റമളാന്‍ നോമ്പ് ഖളാഅ് വീട്ടുകയും ആ നോമ്പിനു മാത്രമായി ഇരുപത് മുദ്ദ് ഭക്ഷ്യവസ്തു നല്‍കുകയും വേണം...
 (തുഹ്ഫ: 3/445)

   റമളാന്‍ നോമ്പ് നഷ്ടപ്പെട്ടവന്‍ ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടാതെ വര്‍ഷങ്ങള്‍ രോഗത്തിലായി. പിന്നീട് രോഗം സുഖപ്പെട്ടു. എങ്കില്‍ സുഖപ്പെട്ട ശേഷം നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി. വര്‍ഷങ്ങള്‍ പിന്തിക്കാന്‍ രോഗം എന്ന കാരണം ഉള്ളതുകൊണ്ട് പിന്തിച്ചതിന്റെ പേരില്‍ മുദ്ദ് ആവശ്യമില്ല... (തുഹ്ഫ: 3/434)

   റമളാന്‍ നോമ്പ് ഒരാള്‍ക്ക് കാരണംമൂലം നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടും മുമ്പ് മരണപ്പെടുകയും ചെയ്താല്‍ പ്രസ്തുത നോമ്പ് ആരും വീട്ടേണ്ടതില്ല. അവകാശികള്‍ ഫിദ്‌യ നല്‍കേണ്ടതുമില്ല. മയ്യിത്ത് ഇതിന്റെ പേരില്‍ കുറ്റക്കാരനാവുന്നില്ല. റമളാനില്‍ തന്നെ മരണപ്പെടുക, അല്ലെങ്കില്‍ രോഗിയായി മാറുക തുടങ്ങിയ കാരണങ്ങള്‍ മുഖേന ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടാതെ വരാം...
 (തുഹ്ഫ: 3/434)

  കാരണം കൊണ്ട് റമളാന്‍ നോമ്പ് നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടുകയും ചെയ്ത ശേഷം ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍ ഖളാഅ് വീട്ടാത്തതിന്റെ പേരില്‍ മയ്യിത്ത് കുറ്റക്കാരനാണ്. അവന്റെ നോമ്പ് രക്ഷാകര്‍ത്താവ് നോറ്റുവീട്ടണം. നോറ്റുവീട്ടുന്നില്ലെങ്കില്‍ ഫിദ്‌യ നല്‍കണം...

   ഒരു നോമ്പിനു ഒരു മുദ്ദ് ഭക്ഷ്യവസ്തു. ഇതുപക്ഷേ, ഖളാഇനു ശേഷം അടുത്ത റമളാന്‍ വരും മുമ്പ് മരണപ്പെട്ടിട്ടുണ്ടെങ്കിലാണ്.  തൊട്ടടുത്ത റമളാന്‍ പ്രവേശിച്ച ശേഷമാണ് മരിച്ചതെങ്കില്‍ ഒരു നോമ്പിന് രണ്ട് മുദ്ദ് വീതം ഭക്ഷ്യവസ്തു നല്‍കേണ്ടിവരും. ഒരു മുദ്ദ് നോമ്പ് നഷ്ടപ്പെട്ടതിന്റെ പേരിലും മറ്റൊന്ന് ഒരു വര്‍ഷം പിന്തിച്ചതിന്റെ പേരിലും...
(തുഹ്ഫ: 3/435)

   മയ്യിത്തിന്റെ നോമ്പ് രക്ഷാകര്‍ത്താവ് അനുഷ്ഠിച്ചാല്‍ നോമ്പിന്റെ ഫിദ്‌യ ഒഴിവാകും. പിന്തിച്ചതിന്റെ പേരില്‍ സ്ഥിരപ്പെട്ട ഫിദ്‌യ ഒഴിവാകില്ല...
(തുഹ്ഫ: 3/437)

   ശഅ്ബാന്‍ 30ന്റെ അന്ന് റമളാന്‍ ഒന്നാണെന്നു പിന്നീട് വ്യക്തമായാല്‍ വീട്ടല്‍ നിര്‍ബന്ധമാണ്. കാരണം മൂലമാണ് സംശയത്തിന്റെ ദിവസം (ശഅ്ബാന്‍ 30) നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍ വേഗത്തില്‍ ഖളാഅ് വീട്ടണം...

  നിയ്യത്ത് മറന്നതുമൂലം നോമ്പ് നഷ്ടപ്പെട്ടാല്‍ ആ നോമ്പ് സാവകാശം ഖളാഅ് വീട്ടിയാല്‍ മതി. സാവകാശം എന്നതിന്റെ വിവക്ഷ അടുത്ത റമളാന്റെ മുമ്പ് എന്നാണ്...
(തുഹ്ഫ: ശര്‍വാനി, ഇബ്‌നു ഖാസിം: 3/433)

   ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവളുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വയം ശരീരത്തിന്റെയും കുഞ്ഞിന്റെയും കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. അതേസമയം കുഞ്ഞിന്റെ ബുദ്ധിമുട്ട് മാത്രം ഭയന്ന് നോമ്പ് ഒഴിവാക്കിയാല്‍ ഖളാഇനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യവസ്തു നല്‍കണം. ഇരട്ടക്കുട്ടിയോ അതിലധികമോ കുട്ടികളോ ആണെങ്കിലും ഒരു മുദ്ദ് മതി...
 (തുഹ്ഫ, ശര്‍വാനി: 441)

   നോമ്പ് പിടിച്ചാല്‍ സ്വന്തം ശരീരത്തിന് ബുദ്ധിമുട്ട് വരുമെന്ന് തീരുമാനിക്കുന്നത് നീതിമാനായ ഒരു മുസ്ലിം ഡോക്ടര്‍ പറയല്‍ കൊണ്ടാണ് ... (ശര്‍വാനി: 3/441).
ഗര്‍ഭസ്ഥ ശിശുവിന്റെ കാര്യത്തില്‍ ഭയന്നു നോമ്പനുഷ്ഠിക്കാത്തവളും, മുലകുടിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ ഭയന്നു നോമ്പില്ലാത്തവളും മുദ്ദ് നല്‍കണം എന്നു പറഞ്ഞുവല്ലോ. പ്രസ്തുത മുദ്ദ് അവളുടെമേല്‍ തന്നെയാണ് നിര്‍ബന്ധം. അവളുടെ ധനത്തില്‍നിന്നാണ് നല്‍കേണ്ടത്...
 (തുഹഫ: ശര്‍വാനി 3/442) ഭര്‍ത്താവിന്റെ മേല്‍ നിര്‍ബന്ധമില്ല...

   ശമനം പ്രതീക്ഷയില്ലാത്ത രോഗം, വാര്‍ധക്യം എന്നിവ മൂലം നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യവസ്തു ഫിദ്‌യ നല്‍കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് നോമ്പല്ല നിര്‍ബന്ധം, പ്രത്യുത, മുദ്ദാണ് നിര്‍ബന്ധം...

ഓരോ ദിവസത്തിന്റെ മുദ്ദുകള്‍ ആ ദിവസത്തിന്റെ പകലിലോ രാത്രിയിലോ നല്‍കാവുന്നതാണ്. രണ്ടോ അതിലധികമോ ദിവസങ്ങള്‍ക്കു മുമ്പ് കൊടുക്കല്‍ അനുവദനീയമല്ല. ഓരോ ദിവസത്തെ നോമ്പിന്റെ മുദ്ദും ഓരോ ദിവസവും നിര്‍ബന്ധമാകുന്നുണ്ടെങ്കിലും ഈ മുദ്ദ് അപ്പപ്പോള്‍ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമില്ല, പിന്തിപ്പിക്കാവുന്നതാണ്. പിന്തിപ്പിച്ചതിന്റെ പേരില്‍ മുദ്ദ് ഖളാഅ് ആവുകയോ കുറ്റക്കാരനാവുകയോ ചെയ്യുന്നില്ല. തന്റെ മരണത്തിനു മുമ്പ് കൊടുത്തുവീട്ടിയാല്‍ മതി. ഓരോ നോമ്പിന്റെ ദിവസവും പൂര്‍ത്തിയാവലോടുകൂടി പ്രസ്തുത മുദ്ദ് തന്റെ ഉത്തരവാദിത്തത്തില്‍ സ്ഥിരപ്പെടുന്നതാണ്...

  ഈ മുദ്ദുകള്‍ നല്‍കാതെ മരണപ്പെട്ടാല്‍ അവകാശികള്‍ അതു മയ്യിത്തിന്റെ സ്വത്തില്‍നിന്നു നല്‍കല്‍ നിര്‍ബന്ധമാണ്. എത്ര വര്‍ഷം മുമ്പുള്ള ഫിദ്‌യയാണെങ്കിലും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം മതി. വര്‍ഷങ്ങള്‍ കൂടുന്നതുകൊണ്ട് മുദ്ദിന്റെ എണ്ണം വര്‍ധിക്കില്ല. (ശര്‍വാനി: 3/446)

   ശമനം പ്രതീക്ഷിക്കാത്ത രോഗിയുടെ രോഗം സുഖപ്പെട്ട് ആരോഗ്യം വീണ്ടുകിട്ടിയാലും പ്രസ്തുത നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല...
(ശര്‍വാനി: 446)

  നോമ്പ് നിര്‍ബന്ധമായ ഒരാള്‍ മരിക്കുന്നതിന്റെ മൂന്നു വര്‍ഷം മുമ്പുള്ള റമളാന്‍ നോമ്പും തൊട്ടടുത്ത രണ്ടു വര്‍ഷത്തിലെ റമളാന്‍ നോമ്പും അനുഷ്ഠിക്കാത്ത വ്യക്തി മരണപ്പെട്ടാല്‍ ഓരോ വര്‍ഷത്തെ നോമ്പും അടുത്ത റമളാനു മുമ്പായി ഖളാഅ് വീട്ടാന്‍ സൗകര്യമുണ്ടായിരുന്നിട്ടും ഖളാഅ് വീട്ടാതിരുന്ന ആളാണെങ്കില്‍ ആദ്യവര്‍ഷത്തെ 30 നോമ്പുകള്‍ക്ക് പകരമായി ബന്ധുക്കള്‍ നോമ്പ് ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമാകുന്നതിന്റെ പുറമെ രണ്ടുവര്‍ഷം പിന്നിട്ടതിന് 60 മുദ്ദ് കൂടി നല്‍കല്‍ നിര്‍ബന്ധമാകും. അതുപോലെ രണ്ടാം വര്‍ഷത്തിലെ നോമ്പിന് ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമായതിന് പുറമെ ഒരു വര്‍ഷം പിന്നിട്ടതിന് 30 മുദ്ദ് നിര്‍ബന്ധമാകും...

   മൂന്നാം വര്‍ഷത്തെ നോമ്പിന് ഖളാഅ് വീട്ടലോ മുദ്ദോ മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ. നാലാമത്തെ റമളാന്‍ ആകുന്നതിനു മുമ്പ് മരിച്ചതന്നാണ് കാരണം. പക്ഷേ, ഖളാഅ് വീട്ടല്‍ നിര്‍ബന്ധമായ എണ്ണത്തേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നാലാമത്തെ റമളാന്റെ പിറവിക്ക് ഉള്ളതെങ്കില്‍ ഖളാഅ് വീട്ടാന്‍ ഉദ്ദേശിക്കുന്നപക്ഷവും കുറഞ്ഞ ദിവസത്തെ നോമ്പുകള്‍ ഖളാഅ് വീട്ടാന്‍ കഴിയാതെ വരും. അപ്പോള്‍ ആ എണ്ണം നോമ്പുകള്‍ നാലാം വര്‍ഷത്തെ റമളാനു ശേഷത്തേക്ക് പിന്തിച്ചതു പോലെയായി. അതിനാല്‍ മൂന്നാം റമളാനിലെ എത്ര എണ്ണം നോമ്പുകള്‍ക്ക് അത്ര മുദ്ദുകള്‍ കൂടി പന്തിച്ചതിന്റെ പേരില്‍ നിര്‍ബന്ധമായി വരുന്നു...
(മുഗ്നി 1/442)

   ഇതുവരെ വിവരിച്ച മുദ്ദുകള്‍ നല്‍കേണ്ടത് ഫഖീര്‍ (ദരിദ്രന്‍) മിസ്‌കീന്‍ (അഗതി) എന്നിവര്‍ക്കു മാത്രമാണ്. സകാത്ത് വാങ്ങാന്‍ അര്‍ഹതയുള്ള മറ്റു ആറുകക്ഷികള്‍ക്ക് അവകാശമില്ല. ഈ മുദ്ദുകള്‍ എല്ലാം കൂടി ഒരു ഫഖീറിനു മാത്രവും നല്‍കാവുന്നതാണ്. ഒരാള്‍ക്ക് നിര്‍ബന്ധമായ ഒരു മുദ്ദ് രണ്ടു പേര്‍ക്കോ ഒരു മുദ്ദും മറ്റൊരു മുദ്ദിന്റെ പകുതിയും കൂടി ഒരു ഫഖീറിനോ നല്‍കല്‍ അനുവദനീയമല്ല. കാരണം ഓരോ മുദ്ദും പരിപൂര്‍ണ്ണമായ ഒരു ഫിദ്‌യയാണ്. (തുഹഫ: 3/446)

   പ്രസ്തുത മുദ്ദുകള്‍ നാട്ടിലെ ഫഖീര്‍, മിസ്‌കീന്‍ എന്നിവര്‍ക്കു തന്നെ നല്‍കണമെന്നില്ല. മറ്റു നാട്ടിലുള്ളവര്‍ക്കും നല്‍കാവുന്നതാണ്.  മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യല്‍ നിഷിദ്ധമെന്നത് സകാത്തിന്റെ പ്രത്യേകതയാണ്, കഫ്ഫാറത്തിലില്ല...
(ശര്‍വാനി: 3/446)

  ഒരാള്‍ക്ക് നിര്‍ബന്ധമായി വരുന്ന എല്ലാ കഫ്ഫാറത്തും ഫിദ്‌യയും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമില്ലാത്ത ഫഖീര്‍, മിസ്‌കീനിനു നല്‍കണം...
 (തുഹഫ 3/446)

ഒരു മുദ്ദ് എന്നത് 800 മില്ലി ലിറ്ററാണ്. തൂക്കം അനുസരിച്ച് കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ വലിപ്പവും തൂക്കവും ഘനവും വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കം വ്യത്യാസപ്പെടും. സുമാര്‍ 750 ഗ്രാം വരും ഒരു മുദ്ദ്...

  ലൈംഗിക ബന്ധത്തിലൂടെ കൊണ്ട് റമദാന്‍ നോമ്പ് മുറിഞ്ഞാല്‍ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാണ്. അതോടൊപ്പം നോമ്പ് ഖളാഅ് വീട്ടുകയും വേണം. പുരുഷനാണ് കഫ്ഫാറത്ത് നിര്‍ബന്ധമാവുക. സ്ത്രീക്കില്ല. അവള്‍ നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി...

  മുഅ്മിനായ അടിമയെ മോചിപ്പിക്കുക, അതിനു സാധിക്കില്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കുക, അതു സാധ്യമല്ലെങ്കില്‍ 60 സാധുക്കള്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷണം നല്‍കുക എന്നതാണ് കഫ്ഫാറത്ത്. ഈ പറഞ്ഞ കഫ്ഫാറത്ത് വേഗം നിര്‍വഹിക്കണം, പിന്തിക്കാവുന്നതല്ല...
 (തുഹഫ: 3/452)

   റമളാന്‍ നോമ്പ് ഖളാഅ് വീട്ടുമ്പോള്‍ സുന്നത്ത് നോമ്പുള്ള ദിവസത്തില്‍ ഖളാഅ് വീട്ടിയാല്‍ ഖളാഉം സുന്നത്തും കരുതിയാല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്....
 (ഫതാവല്‍ കുബ്‌റ: 2/75)

Thursday, 19 April 2018

ശഅ്ബാൻ ഹൃദയ സംസ്കരണത്തിന്റെ മാസം



ശഅബാൻ



ചന്ദ്ര വര്‍ഷത്തിലെ എട്ടാമതു മാസം. നിരവധി പുണ്യങ്ങളും ആചാരങ്ങളും നിറഞ്ഞ മാസം. ഒരുമിച്ചുകൂട്ടി, ഭാഗിച്ചു എന്നിങ്ങനെ വിപരീത അര്‍ത്ഥമുള്ള പദമാണ് ശഅബാന്‍. അറബികള്‍ യുദ്ധാവശ്യത്തിനു വേണ്ടി ഒരുമിച്ചു കൂടുകയും അതിനുവേണ്ടി സമ്പത്ത് ഭാഗിക്കുകയും ചെയ്തിരുന്ന മാസമായതിനാല്‍ ശഅബാന്‍ എന്ന പേരു നല്‍കി ... (ഖല്‍യൂബി 2/49)

  ശൈഖ് ജീലാനി(റ) ഗുന്‍യത്തില്‍ പ്രസ്താവിക്കുന്നു. ശഅബാന്‍ എന്ന പദത്തില്‍ അഞ്ചു അക്ഷരങ്ങളുണ്ട്. *الشين من الشرف* ശീന്‍, മഹത്വം എന്നതിലേക്കും *العين من العلوّ* എെന്‍ ഉന്നതിയിലേക്കും *الباء من البرّ* ബാഉ ഗുണം എന്നതിലേക്കും *الالف من الالفة* അലിഫ് ഇണക്കത്തിലേക്കും *النون من النور* നൂന്‍ പ്രകാശത്തിലേക്കും സൂചനയാണ്.

*ليلة المباركة ، ليلة التقدير ، ليلة القسمة ، ليلة التكفير ، ليلة القدر ، ليلة الإجابة ، ليلة الرحمة ، ليلة البراءة ، ليلة الصّك*

  തുടങ്ങിയവയെല്ലാം ശഅബാന്‍ പതിനഞ്ചാം രാവിന്‍റെ പേരുകളാണ് (ഖസ്വാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍ 145, റൂഹുല്‍ ബയാന്‍ 8/402) ഈ വിവരിച്ച പേരുകള്‍ക്കു അര്‍ത്ഥം യഥാക്രമം ഇങ്ങനെയാണ്. ബറകത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിര്‍ണ രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, മോചന രാത്രി, രേഖപ്പെടുത്തുന്ന രാത്രി...

   ഇമാം ശാഫിഈ (റ) പറഞ്ഞു: അഞ്ചു രാവുകളില്‍ പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കലുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് (അല്‍ ഉമ്മ് 1/204).

* മഹത്വം തിരുവചനങ്ങളില്‍ ...*

  നബി (സ്വ) പറഞ്ഞു: ശഅബാന്‍ എന്‍റെ മാസമാണ്. ശഅബാന്‍ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്‍റെയും റമളാനിന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅബാന്‍. ആ മാസത്തില്‍ റബ്ബിലേക്ക് അനുഷ്ഠാനങ്ങള്‍ പ്രത്യേകമായി ഉയര്‍ത്തപ്പെടുന്നതാണ്. എന്‍റെ അമലുകള്‍ ഞാന്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...

  നബി (സ്വ) പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേര്‍ത്തിയിട്ടു എന്‍റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളില്‍ ശഅബാനിന്‍റെ മഹത്വം. മറ്റു മാസങ്ങളില്‍ നിന്നു റജബിന്‍റെ മഹത്വം അല്ലാഹുവിന്‍റെ മറ്റു ഗ്രന്ഥങ്ങളും ഖുര്‍ആനും തമ്മിലുള്ള അനന്തരത്തിന്‍റെ പുണ്യമുണ്ട്. മാസങ്ങളില്‍ റമളാനിന്‍റെ മഹത്വം സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്‍റെ മഹത്വം പോലെയുമാണ്....

   പ്രത്യേക മഹത്വങ്ങള്‍ ഒരു വസ്തുവിനു പറയുമ്പോള്‍ അതിന്‍റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാക്കുന്നത്. പ്രത്യുത, മറ്റൊന്നിന്‍റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.

  "ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും" സാരം വരുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണെന്നു ഇമാം ഇക് രിമ (റ) പ്രസ്താവിച്ചിട്ടുണ്ട്...

   ആഇശ (റ)യില്‍ നിന്നും നിവേദനം: നബി (സ്വ) ചോദിച്ചു: ഈ രാവിനെ (ശഅബാന്‍ 15) കുറിച്ചു നിനക്കറിയുമോ..? അപ്പോള്‍ ആഇശ (റ): അല്ലാഹുവിന്‍റെ ദൂതരേ, എന്താണുള്ളത്..? നബി (സ്വ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്നു അവരുടെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും...

* ഖബര്‍‍ സിയാറത്ത് ...*

  ബറാഅത്തു രാവില്‍ ഖബര്‍‍ സിയാറത്തു ചെയ്യുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ടല്ലോ. അതു വളരെ നല്ലതാണ്. ബറാഅത്തു രാവില്‍ നബി (സ്വ) ഖബര്‍‍ സിയാറത്തു ചെയ്തിരുന്നു.

   ആഇശ (റ) പറയുന്നു: ഞാനൊരു രാത്രി (ബറാഅത്തു രാവില്‍) നബി (സ്വ)യെ എന്‍റെയരികില്‍ കണ്ടില്ല. ഞാന്‍ വീടു വിട്ടിറങ്ങി. നോക്കുമ്പോള്‍ നബി (സ്വ) മദീനയിലെ ഖബര്‍‍സ്ഥാനില്‍ ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ്വ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്നു നീ ഭയന്നുവോ..? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റു വല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ്വ) പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹുവിന്‍റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്‍റെ ആട്ടിന്‍ പറ്റത്തിന്‍റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും...
 (തുര്‍മുദി, ഇബ്നു മാജ).

*ബറാഅത്തു രാവിലെ നിസ്കാരം ...*

  ഹാഫിളുല്‍ മുന്‍ദിര്‍ (റ) തന്‍റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ (2/116) അലി (റ)യില്‍ നിന്നു നിവേദനം ചെയ്ത ഹദീസ് ഇങ്ങനെ: ശഅബാന്‍ പകുതിയുടെ രാത്രി ആയാല്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നു മാജ).

  ബറാഅത്തു രാവിന് ശ്രേഷ്ഠതയുണ്ടെന്നും അന്നു നിസ്കാരം വര്‍ദ്ധിപ്പിക്കല്‍ പുണ്യമാണെന്നും അറിയിക്കുന്ന ഇബ്നുമാജ(റ) റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത ഹദീസിന്‍റെ അടിസ്ഥാനത്തില്‍ സലഫുസ്സ്വാലിഹീങ്ങള്‍ പ്രസ്തുത രാത്രി സുന്നത്ത് നിസ്കാരങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിന്നു...

   ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) പറയുന്നു: ശാമുകാരായ താബിഈ പണ്ഡിതര്‍ ശഅബാന്‍ പകുതിയുടെ രാവിനെ ആദരിക്കുകയും ആ രാവില്‍ ഇബാദത്ത് ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. ശാമിലെ താബിഈ പണ്ഡിതരില്‍ പെട്ട ഖാലിദുബ്നു മഅദാനി (റ) ലുക്മാനുബ്നു ആമിര്‍ (റ) തുടങ്ങിയവരും ഈ രാത്രിയില്‍ പള്ളിയില്‍ വെച്ച് നിസ്കരിച്ചിരുന്നു. ഇസ്ഹാഖുബ്നു റാഹവൈഹി (റ) ഈ നിസ്കാരം ബിദ്അത്തല്ലെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (ഇബ്നുറജബി(റ)ന്‍റെ ലത്വാഇഫില്‍ മആരിഫ് 263).

  ബറാഅത്തു രാവില്‍ നിസ്കാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ബിദഈ നേതാവ് ഇബ്നു തീമിയ്യയോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാവില്‍ ഒരാള്‍ സ്വന്തമായോ പ്രത്യേക ജമാഅത്തായോ നിസ്കരിക്കുന്ന പക്ഷം അതു നല്ലതാണ്. സലഫുസ്സ്വാലിഹീങ്ങളില്‍ നിന്നുള്ള ഒരു വിഭാഗം ഇപ്രകാരം ചെയ്തിരുന്നു. ഈ രാവില്‍ ഒരാള്‍ നിസ്കരിക്കുന്ന പക്ഷം അവനു മുന്‍ഗാമികളായി ഇവ്വിഷയത്തില്‍ സലഫുസ്സ്വാലിഹീങ്ങളുണ്ട്. അതുകൊണ്ടതു എതിര്‍ക്കപ്പെട്ടുകൂടാ (മജ്മൂഉല്‍ ഫതാവാ).

* നൂറു റക്അത്ത് ബിദ്അത്ത് ...*

  പുണ്യരാവ് എന്ന പരിഗണന വെച്ച് ബറാഅത്തു രാവില്‍ സുന്നത്ത് നിസ്കാരം വര്‍ദ്ധിപ്പിക്കല്‍ നല്ലതാണെന്നാണ് മുകളില്‍ തെളിവിന്‍റെ വെളിച്ചത്തില്‍ സമര്‍ത്ഥിച്ചത്. എന്നാല്‍ ബറാഅത്തു രാവില്‍ നൂറു റക്അത്ത്  നിസ്കാരം നിര്‍വ്വഹിക്കുക എന്ന പ്രത്യേക നിസ്കാരം ഇല്ല. ഉണ്ട് എന്നറിയിക്കുന്ന ഹദീസുകള്‍ കള്ള നിര്‍മ്മിതമാണ്. നൂറു റക്അത്തുള്ള പ്രത്യേക നിസ്കാരം ചീത്ത ബിദ്അത്താണ്...

  ഹിജ്റ: നാനൂറിനു ശേഷമാണ് ഈ ചീത്ത ആചാരമായ നിസ്കാരം ഉണ്ടായത്. അതുകൊണ്ടുതന്നെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെ കുറിച്ചൊരു ചര്‍ച്ചയും കാണാനിടയില്ല...

   ഇമാം ഇബ്നുഹജര്‍ (റ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാവില്‍ നൂറു റക്അത്ത് നിസ്കാരം ചീത്ത ബിദ്അത്താണ്. അതിലുള്ള ഹദീസ് വ്യാജ നിര്‍മ്മിതമാണ്. ഇത്തരം ബിദ്അത്തുകളെ വ്യക്തമാക്കി കൊണ്ടു മാത്രം ഞാന്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. *الايضاح والبيان لما جاء في ليلتي الرغائب و النصف من شعبان* എന്നാണതിന്‍റെ പേര് (തുഹ്ഫ 2/239).

  ഇമാം നവവി (റ) ഈ നൂറു റക്അത്ത് നിസ്കാരത്തെ ശക്തമായ രീതിയില്‍ തന്‍റെ ശര്‍ഹുല്‍ മുഹദ്ദിബില്‍ എതിര്‍ത്തിട്ടുണ്ട് ... (ശര്‍വാനി 2/239).

* ബറാഅത്തു ദിനത്തിലെ നോമ്പ് ...*

   ബറാഅത്തു രാവ് ശഅബാന്‍ പകുതിയുടെ രാവാണെന്ന അടിസ്ഥാനത്തില്‍ ശഅബാന്‍ 15ന്‍റെ നോമ്പിനു ബറാഅത്തു നോമ്പ് എന്നു പലരും പറയാറുണ്ടല്ലോ. അതുകൊണ്ടാണ് തലവാചകം അങ്ങനെയാക്കിയത്...

  ഇമാം റംലി (റ) പറയുന്നു: ശഅബാന്‍ പകുതിയില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. എന്ന അലി (റ)യില്‍ നിന്നു ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് തെളിവ്...

 ബറാഅത്തു രാവിന്‍റെ പകല്‍ എന്ന നിലക്കു തന്നെ നോമ്പ് സുന്നത്താണ് എന്നാണ് ഇമാം റംലി (റ) പ്രസ്താവിച്ചത്. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കാണ് ശഅബാന്‍ പകുതിയിലെ നോമ്പ് സുന്നത്തുള്ളത് എന്ന വീക്ഷണമാണ്‌ ഇബ്നുഹജറുല്‍ ഹൈതമി (റ)ക്കുള്ളത് (ഫതാവല്‍ കുബ്റ 2/79). ആകയാല്‍ ശഅബാന്‍ പതിനഞ്ചിനു നോമ്പ് സുന്നത്താണെന്നു ഇമാം റംലി (റ)യും ഇമാം ഇബ്നു ഹജറും (റ) പ്രസ്താവിച്ചിട്ടുണ്ട്...

  ശഅബാന്‍ മാസം മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. റജബ് മുഴുവനും നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ചിലര്‍ 96 ദിവസം നോമ്പനുഷ്ഠിക്കുന്നതായി കാണാം. റജബ്, ശഅബാന്‍, റമളാന്‍, ശവ്വാലിലെ ആറു ദിവസം എന്നിങ്ങനെയാണ് 96 ദിവസം..

  റജബ് മാസത്തിലും ശഅബാന്‍ മാസത്തിലും പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്റ 2/68,76) റമളാന്‍ മാസം നിര്‍ബന്ധവും. തുടര്‍ന്ന്‍ ചെറിയ പെരുന്നാള്‍ കഴിഞ്ഞു ആറു ദിവസം പ്രചാരപ്പെട്ട സുന്നത്തുമാണല്ലോ. ഇങ്ങനെ 96 ദിവസം നോമ്പനുഷ്ഠിക്കല്‍ വളരെ പുണ്യമുള്ളതും നല്ല കീഴ് വഴക്കവുമാണ് ...
 (ഫതാവല്‍ അസ്ഹരിയ്യ).

* ബറാഅത്തു രാവിലെ പ്രാര്‍ത്ഥന ...*

  പ്രാര്‍ത്ഥനയ്ക്കു ഉത്തരം ലഭിക്കുന്ന പ്രത്യേക രാവാണ് ശഅബാന്‍ പതിനഞ്ചിന്‍റെ രാവ്. കല്‍ബ് ഗോത്രത്തിന്‍റെ ആട്ടിന്‍ പറ്റത്തിന്‍റെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ ജനങ്ങളെ അല്ലാഹു ഈ രാത്രിയില്‍ നരകത്തില്‍ നിന്നു മോചിപ്പിക്കുന്നതുകൊണ്ടാണ് മോചനം എന്നര്‍ത്ഥമുള്ള 'ബറാഅത്ത്' എന്ന പേര്‍ വന്നത്...

  നബി (സ്വ) പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. കാരണം അന്നു സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക് വര്‍ഷിക്കുകയും അല്ലാഹു ഇങ്ങനെ പറയുകയും ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാന്‍ പൊറുത്തു കൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാന്‍ ഭക്ഷണം നല്‍കും. പരീക്ഷിക്കപ്പെട്ടവനില്ലേ അവനു ഞാന്‍ സുഖം നല്‍കും...
(ഇബ്നുമാജ 99, അത്തര്‍ഗീബു വത്തര്‍ഹീബ് 2/119)

  ബറാഅത്തു രാവിന്‍റെയും നോമ്പിന്‍റെയും മഹത്വങ്ങള്‍ വിവരിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. പുണ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ യോഗ്യതയുള്ള ഹദീസുകളാണവയെല്ലാം...

  ബറാഅത്തു രാവ് പ്രാര്‍ത്ഥന കൊണ്ടു ധന്യമാക്കണം. സ്വഹാബി പ്രമുഖരായ ഉമറുല്‍ ഫാറൂഖ് (റ), അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങിയവര്‍ ബറാഅത്തു രാവില്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥന ഇങ്ങനെ:

*اللهم إن كنت كتبتنا أشقياء فامحه واكتبنا سعداء وإن كنت كتبتنا سعداء فاثبتنا فإنك تمحوا ما تشاء وتثبت وعندك أم الكتاب (مرقاة المفاتيح ٢/١٧٨)*

 അര്‍ത്ഥം: അല്ലാഹുവേ, നീ ഞങ്ങളെ പരാചിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു മായ്ച്ചു കളയുകയും വിജയികളുടെ കൂട്ടത്തില്‍ എഴുതുകയും ചെയ്യേണമേ.., നീ വിജയികളുടെ കൂട്ടത്തിലാണ് എഴുതിയതെങ്കില്‍ നീ അതങ്ങനെ തന്നെ സ്ഥിരപ്പെടുത്തേണമേ. നിശ്ചയം, നീ ഉദ്ദേശിക്കുന്നത് മായ്ച്ചു കളയുകയും നീ ഉദ്ദേശിച്ചത് സ്ഥിരപ്പെടുത്തുകയും ചെയ്യും. നിന്‍റെ പക്കലിലാണ് മൂലഗ്രന്ഥം ...
(മിര്‍ഖാത്ത് 2/178)

   മൂലഗ്രന്ഥം എന്നതിന്‍റെ വിവക്ഷ ലൌഹുല്‍ മഹ്ഫൂളാണ് (തഫ്സീര്‍ സ്വാവി 2/234). അല്ലാഹു തീരുമാനിച്ചത് മാറ്റി എഴുതാന്‍ അവനു അധികാരമുണ്ട്. ആ മാറ്റി എഴുത്തും അവന്‍റെ തീരുമാനമാണ്...

  ബറാഅത്തു രാവില്‍ അല്ലാഹു വിധിക്കുകയും, ലൈലത്തുല്‍ ഖദ്റില്‍ മലക്കുകളെ ഏല്‍പ്പിക്കുകയും ചെയ്യുമെന്നു ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കിയിട്ടുണ്ട്.
 (ജമല്‍ 9/100).

ബറാഅത്തു രാവില്‍ കണക്കാക്കുക എന്നതിന്‍റെ വിവക്ഷയാണ് ഇബ്നു അബ്ബാസ് (റ) വിവരിച്ചത്. സര്‍വ്വവും മുമ്പേ കണക്കാക്കിയിരിക്കേ ഓരോ വര്‍ഷവും കണക്കാക്കുകയെന്നാല്‍ കണക്കാക്കിയത് പകര്‍ത്തി എഴുതിയ ലിസ്റ്റ് മലക്കുകളെ ഏല്‍പ്പിക്കലാണുദ്ദേശ്യം ..

മൂന്ന് യാസീൻ

   യാസീന്‍ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ ഹൃദയമാണ്. നിരവധി ഹദീസുകളില്‍ യാസീന്‍ സൂറത്തിന്‍റെ മഹത്വം വിവരിച്ചിട്ടുണ്ട്...

   നബി (സ്വ) പറഞ്ഞു: അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീന്‍ സൂറത്ത് ഒരാള്‍ പാരായണം ചെയ്‌താല്‍ ഇരുപത്തി രണ്ടു തവണ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് ...
(തഫ്സീര്‍ ബൈളാവി 2/228)

   ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി (റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും, രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും, മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം...
 (ഇത്ഹാഫ് 3/427)

   ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി (റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി (റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്...

 സൂറത്തുദ്ദുഖാൻ

    ദുഖാന്‍ സൂറത്ത് ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി (സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം...
 
   പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും, നബി (സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല...

    ഇമാം സര്‍ജി (റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറത്തിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി (സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും ...
(കന്‍സുന്നജാഹ്).........

ബറാഅത്ത് രാവും മൂന്ന് യാസീനും




       മൂന്ന് യാസീൻ

   യാസീന്‍ സൂറത്ത് വിശുദ്ധ ഖുര്‍ആനിന്‍റെ ഹൃദയമാണ്. നിരവധി ഹദീസുകളില്‍ യാസീന്‍ സൂറത്തിന്‍റെ മഹത്വം വിവരിച്ചിട്ടുണ്ട്...

   നബി (സ്വ) പറഞ്ഞു: അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു തവണ യാസീന്‍ സൂറത്ത് ഒരാള്‍ പാരായണം ചെയ്‌താല്‍ ഇരുപത്തി രണ്ടു തവണ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ് ...
(തഫ്സീര്‍ ബൈളാവി 2/228)

   ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി (റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും, രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും, മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം...
 (ഇത്ഹാഫ് 3/427)

   ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി (റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി (റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്...

 സൂറത്തുദ്ദുഖാൻ

    ദുഖാന്‍ സൂറത്ത് ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി (സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം...

   പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും, നബി (സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല...

    ഇമാം സര്‍ജി (റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറത്തിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി (സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും ...
(കന്‍സുന്നജാഹ്)

Friday, 13 April 2018

സുന്നത്ത് നോമ്പുകൾ





          സുന്നത്ത് നോമ്പുകള്‍


* ശ്രേഷ്ഠത ...*

നബി (ﷺ) പറഞ്ഞു:  സ്വര്‍ഗത്തിന് റയ്യാന്‍  എന്നുപേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. നോമ്പനുഷ്ഠിക്കുന്നവരല്ലാതെ മറ്റൊരാളും അതിലൂടെ കടക്കുകയില്ല. സത്യാസത്യവിവേചനത്തിന്റെ നാള്‍ ചോദിക്കപ്പെടും. നോമ്പനുഷ്ഠിച്ചവരെവിടെ..?തല്‍സമയം അവര്‍ ആ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പിന്നീട് ആ കവാടം കൊട്ടിയടക്കപ്പെടും...
 (ബുഖാരി4/1111, മുസ്‌ലിം 2/808)

നബി (ﷺ) നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍  അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപതു വര്‍ഷത്തെ വഴിദൂരത്തേക്ക്  മാറ്റിനിര്‍ത്തും...
(ബുഖാരി 6/47, 2/808)

* നിയ്യത്തിന്റെ സമയം ...*

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും. (എന്ന് കരുതി അറിഞ്ഞുകൊണ്ട് പിന്തിപ്പിക്കേണ്ടതില്ല) ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂൽ (ﷺ)എന്നെ സമീപിച്ച് വല്ലതും  ‘ഭക്ഷിക്കാനുണ്ടോ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു...'

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്  പ്രത്യേകം നിയ്യത്തില്‍ നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബല അഭിപ്രായം...

*സുന്നത്ത് നോമ്പുകള്‍ ...*

*1) അറഫാ ദിനത്തിലെ നോമ്പ് :*

ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ ദുല്‍ഹിജ്ജഒമ്പതിന്
നോമ്പനുഷ്ഠിക്കല്‍ ശക്തമായ  സുന്നത്തുള്ളത്... കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും, ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ്  ഈ സുന്നത്ത്നോമ്പ്. മനുഷ്യരുമായി ബന്ധിക്കുന്നതല്ലാത്തവയാണ് ഈചെറിയ ദോഷങ്ങള്‍...

ഇതിനു തെളിവ് മുസ്‌ലിം (റ) റിപ്പോര്‍ട്ട്
ചെയ്യുന്ന ഹദീസാണ്... അബൂ ഖതാദ (റ) യില്‍ നിന്നുനിവേദനം. നബി (സ്വ) പറഞ്ഞു:  അറഫ ദിനത്തിലെ  നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  ചെറിയദോഷങ്ങള്‍ പൊറുപ്പിക്കും... (മുസ്‌ലിം2/819)

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ എട്ടു ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലും സുന്നത്തുള്ളതാണ്...

*2) ആശൂറാഅ്‌, താസൂആഅ്‌ നോമ്പുകള്‍ :*

മുഹര്‍റം മാസം ഒമ്പത് പത്ത് ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്ന വ്രതത്തിന് ആശൂറാഅ്‌, താസൂആഅ്‌ എന്നു പറയപ്പെടുന്നു...

കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ്  ആശൂറാനോമ്പ്. മുസ്‌ലിം (റ) റിപ്പോര്‍ട്ട്ചെയ്ത ഹദീസ് (മുസ്‌ലിം 2/819) ഈഅഭിപ്രായത്തിന് ശക്തിപകരുന്നുണ്ട്...

ഇമാം ബുഖാരി (റ) തന്റെ സ്വഹീഹുല്‍  ബുഖാരി 4/244 യില്‍ റിപ്പോര്‍ട്ട് ചെയ്ത  മറ്റൊരു ഹദീസും ആശൂറാഅ് നോമ്പ് സുന്നത്താണെന്ന് സൂചിപ്പിക്കുന്നു...

“മുആവിയ (റ) യില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂൽ (ﷺ) പറയുന്നത് കേട്ടു. “ഇന്ന് ആശൂറാഅ്‌ ദിനമാണ്. ഇന്ന് നിങ്ങളുടെമേല്‍ നോമ്പ് നിര്‍ബന്ധമുള്ള ദിവസമല്ല.  ഞാനിന്ന് നോമ്പനുഷ്ഠിക്കുന്നു. ഇച്ഛിക്കുന്നവര്‍  ഈ ദിനംനോമ്പനുഷ്ഠിച്ചുകൊള്ളട്ടെ. അല്ലാത്തവര്‍നോമ്പനുഷ്ഠിക്കാതിരിക്കട്ടെ.’’
(ബുഖാരി 4/244)

അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍  മുഹര്‍റം ഒമ്പതിനും ഞാന്‍ നോമ്പനുഷ്ഠിക്കും. (മുസ്‌ലിം 2/798) എന്ന  പ്രവാചക വചനം (ﷺ) താസൂആഅ്‌ ദിനത്തിലെ നോമ്പ് സുന്നത്താണെന്നതിന് പണ്ഡിതര്‍ തെളിവായി ഉദ്ധരിക്കുന്നുണ്ട്...

മുഹര്‍റം ഒമ്പതിന് നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന് പ്രസ്തുത മാസം പതിനൊന്നിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. മുഹര്‍റം പതിനൊന്നിന് തനിച്ച് നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ലെന്ന്  ഇമാം ശാഫിഈ (റ) ഉമ്മില്‍ വ്യക്തമാക്കിയിട്ടുണ്ട്...

*3) ശവ്വാല്‍ മാസത്തിലെ ആറുനോമ്പ് :*

ശവ്വാല്‍ മാസത്തിലെ ആറു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. ചെറിയ പെരുന്നാളിനോട് ചേര്‍ന്നുവരുന്ന
ആറു ദിനങ്ങളില്‍ തന്നെ നോമ്പനുഷ്ഠിക്കല്‍  കൂടുതല്‍ ശ്രേഷ്ഠതയുള്ളതാണ്...

തെളിവ്...

അബൂ അയ്യൂബ് (റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി (ﷺ) പറഞ്ഞു: റമളാനില്‍ നോമ്പനുഷ്ഠിക്കുകയും  ശേഷം ശവ്വാലിലെ ആറുദിനത്തിലെ
നോമ്പ് അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെ പോലെയാണ്... (മുസ്‌ലിം 2/822)

*4) വെളുത്ത വാവുദിനത്തിലെ നോമ്പ് :*

വെളുത്ത വാവു(പൗര്‍ണ്ണമി രാവ്)ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുള്ളതാണ്. ചന്ദ്രമാസത്തിലെ 13, 14, 15 ദിവസങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്നതാണ് ഈനോമ്പുകള്‍...

ഈ മൂന്നുദിവസങ്ങള്‍ക്കു പകരം മറ്റു മൂന്നുദിനങ്ങളില്‍ നോമ്പനുഷ്ഠിച്ചാലും
പ്രതിഫലം ലഭിക്കുന്നതാണ്.  പക്ഷേ, കൂടുതല്‍ശ്രേഷ്ഠത പ്രസ്തുത മൂന്നു ദിനങ്ങള്‍ക്കാണ്. ദുല്‍ഹിജ്ജമാസം 13 വ്രതമനുഷ്ഠിക്കല്‍ നിഷിദ്ധമായതുകൊണ്ട് അന്ന് നോമ്പനുഷ്ഠിക്കുന്നതിനു പകരം 16ന് നോമ്പെടുക്കുകയാണ് വേണ്ടതെന്നാണ്  പ്രബലമതം. പതിമൂന്നിനോ അതിനുപകരം മറ്റൊരു ദിവസമോ നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നാണ് ബുല്‍ഖൈനി ഇമാമിന്റെ പക്ഷം...

കറുത്തവാവിന്റെ (അമാവാസിരാവ്) ദിനങ്ങളിലും നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്‌. മാസത്തിലെ 28, 29, 30 ദിവസങ്ങളാണിവ... ചന്ദ്രമാസം മുപ്പത് കിട്ടാതെ വന്നാല്‍ തൊട്ടടുത്ത മാസം ഒന്നിന് നോമ്പനുഷ്ഠിച്ച് സുന്നത്ത് കരസ്ഥമാക്കണം...

*5) തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ നോമ്പ് :*

ഓരോ ആഴ്ചയും തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. പ്രവാചകര്‍ (ﷺ) ഈ രണ്ടു  ദിവസങ്ങളിലും നോമ്പെടുത്തു പോന്നതായി ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണിതിനു  കാരണം...
 പ്രവാചകര്‍ (ﷺ)  എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും നോമ്പെടുക്കല്‍ പതിവാക്കിയപ്പോള്‍ അതേക്കുറിച്ച് ആരോ ചോദിച്ചു. അപ്പോള്‍ നബി (ﷺ) പറഞ്ഞു. “അടിമകളുടെപ്രവര്‍ത്തനങ്ങള്‍-അല്ലാഹു സാക്ഷ്യം-വെളിവാക്കപ്പെടുന്നത് തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ്. എന്റെപ്രവര്‍ത്തനങ്ങള്‍ വെളിവാക്കപ്പെടുമ്പോള്‍ നോമ്പുകാരനാവാന്‍ ഞാനിഷ്ടപ്പെടുന്നു.’
(നസാഈ4/202, അബൂദാവൂദ് 2/814)

പ്രവാചകര്‍ (ﷺ) പ്രവസവിക്കപ്പെട്ട ദിനം  തിങ്കളാഴ്ച ആയതും അന്ന് നോമ്പ്  സുന്നത്താക്കപ്പെടാനുള്ള കാരണമായി  എണ്ണപ്പെട്ടിട്ടുണ്ട്... തിങ്കളാഴ്ചത്തെ  നോമ്പിനെ കുറിച്ച് നബി (ﷺ) യോട് ആരോ ചോദിച്ചപ്പോള്‍ അവിടന്ന് പ്രതികരിച്ചതിങ്ങനെയാണ്...  “അന്ന് ഞാൻ പ്രസവിക്കപ്പെട്ടു. അന്നുതന്നെയാണ് എനിക്ക് ദിവ്യബോധം (വഹ്‌യ്) ലഭിക്കാന്‍  തുടങ്ങിയതും.’ (മുസ്‌ലിം 2/820)

*6) മിഅ്‌റാജ് ദിനത്തിലെ നോമ്പ് :*

റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ളകാര്യമാണ്. പ്രവാചകര്‍ (ﷺ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞത കാരണം ചിലര്‍ മിഅ്‌റാജ് ദിനത്തില്‍  സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെ കുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്‌നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്...

സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു  കൊണ്ട് ഇബ്‌നുഹജര്‍ തന്റെ  ഫതാവല്‍കുബ്‌റയില്‍ സുദീര്‍ഘമായചര്‍ച്ചക്കൊടുവില്‍ പ്രസ്തുത ദിനത്തിലെ  നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്... (ഫതാവല്‍ കുബ്‌റ 2/54)

*7) ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ് :*

ശഅ്ബാന്‍ മാസം പതിനഞ്ചിന് പകല്‍  വ്രതമനുഷ്ഠിക്കല്‍ സുന്നത്തും  പുണ്യമുള്ളതുമാണ്. ശംസുദ്ദീന്‍ മുഹമ്മദുര്‍റംലീ (റ) തന്റെ  ഫതാവയില്‍ പ്രസ്തുത വ്രതം സുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  ശഅബാന്‍ പകുതിയായാല്‍ ശഅബാന്‍ 15  നോമ്പനുഷ്ഠിക്കാന്‍ പ്രേരണ നല്‍കുന്ന  ഇബ്‌നുമാജയുടെഹദീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ ഹദീസിന് അദ്ദേഹം അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ദിനം വെളുത്തവാവിന്റെ ദിനം കൂടിയായതിനാല്‍ അന്ന് നോമ്പ് സുന്നത്തില്ലെന്ന് പറയുന്നത് തികഞ്ഞ അജ്ഞതയാണ്... (ഫതാവല്‍ അല്ലാമശംസുദ്ദീനിര്‍റംലി, ഫതാവല്‍ കുബ്‌റയോടുകൂടെ 2/79, ലത്വാഇഫുല്‍ മആരിഫ് 1/160)

* നോമ്പ്‌നിഷിദ്ധമായ ദിനങ്ങള്‍ :*

ബലിപെരുന്നാള്‍, ചെറിയപെരുന്നാള്‍, അയ്യാമുത്തശ്‌രീഖിന്റെദിനങ്ങള്‍ (ദുല്‍ഹിജ്ജ 11, 12, 13 ദിവസങ്ങള്‍)  സംശയദിവസം  (മാസംകണ്ടുവെന്ന് ജനങ്ങള്‍പറയുകയും, ചന്ദ്രദര്‍ശനംസ്ഥിരപ്പെടാതിരിക്കുകയും ചെയ്ത ശഅബാന്‍ 30) എന്നീ ദിവസങ്ങളില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ്. ചര്യപ്രകാരം നോമ്പെടുക്കുന്ന വ്യക്തിക്ക് സംശയ ദിവസം ചര്യയുടെ  ഭാഗമായ ദിനമാണെങ്കില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാകുകയില്ല. ഉദാഹരണം നിത്യമായി തിങ്കള്‍, വ്യാഴം നോമ്പെടുക്കുന്ന വ്യക്തിക്ക് തിങ്കളോ വ്യാഴമോ സംശയദിവസമായി വന്നാല്‍ അന്നു വ്രതമനുഷ്ഠിക്കാവുന്നതാണ്...

പ്രത്യേക കാരണങ്ങളില്ലാതെ ശഅബാന്‍ പതിനഞ്ചിനു ശേഷം നോമ്പനുഷ്ഠിക്കലും നിഷിദ്ധമാണ്...

ശ്രദ്ധിക്കുക:

സുന്നത്ത് നോമ്പനുഷ്ഠിക്കുന്നവർ അത് വേണ്ടന്ന് വെച്ചാല്‍ നോമ്പ് മുറിച്ചു കളയുന്നതിന് ശിക്ഷ ലഭിക്കുന്നതല്ല.  അതായത്, സുന്നത്ത് നോമ്പ് മുറിക്കുന്നത് അനുവദനീയമാണ്. ഭര്‍ത്താവ് നാട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സമ്മത പ്രകാരമല്ലാതെയോ തൃപ്തി പ്രതീക്ഷിക്കാതെയോ സുന്നത്ത്  നോമ്പനുഷ്ഠിക്കല്‍ ഭാര്യക്ക് നിഷിദ്ധമാണ്...

റമളാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്ഠിക്കല്‍ കൂടുതല്‍ പുണ്യമുള്ളത് യുദ്ധം ഹറാമായ നാല് മാസങ്ങളിലാണ്. അവയില്‍ മുഹര്‍റമില്‍ നോമ്പനുഷ്ഠിക്കുന്നത് മറ്റു മൂന്നുമാസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിനേക്കാളും, റജബില്‍ നോമ്പനുഷ്ഠിക്കുന്നത് ദുല്‍ഹിജ്ജ, ദുല്‍ഖഅദ  മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാളും, ദുല്‍ഹിജ്ജയില്‍ നോമ്പനുഷ്ഠിക്കുന്നത്  ദുല്‍ഖഅദില്‍ നോമ്പനുഷ്ഠിക്കുന്നതിനെക്കാളും പുണ്യമുള്ളതാണ്...
തിങ്കളാഴ്ച നോമ്പനുഷ്ഠിക്കൽ വ്യാഴാഴ്ചത്തെക്കാള്‍ പുണ്യമുള്ളതാണ്.  അതിന് ചിലകാരണങ്ങള്‍ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് ...



        

റജബ് 27 ന് നോമ്പ് ......സത്യമെന്ത്....?



       റജബ് 27ന്‍റെ നോമ്പ് ബിദ്അത്താണ്. അത് പ്രചരിപ്പിക്കരുത് എന്ന് പറയുന്നവരോട്


നബി (സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി (സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും, അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബി (സ) യിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്...

ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് – മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.
പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്...

മസ്ജിദുല്‍ ഹറമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ്‌. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി (സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം...

അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം...

ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി (സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അമ്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി (സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി (അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്... (ബുഖാരി 1/51)

നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട മൂസാനബി (അ) സത്യത്തില്‍ നബി (സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുകയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ...

മിഅ്റാജ് ദിനം തിരുനബി (സ) യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍. മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി (സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം...

മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി (റ) ഉദ്ധരിക്കുന്നു. – അബൂമൂസാ (റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു... (ഇഹ്‍യാഅ് 1/361).

അനസ് (റ) വില്‍ നിന്ന് നിവേദനം – നബി (സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും, നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്...

അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു ...(ഗുന്‍യത്ത്)

എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മിഅ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട് ...( ബാജൂരി:1/544, ഇആനത്:2/264, ഇഹ്യാ’അ : 1/328 കാണുക )

റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെ കുറിച്ച് ബോധവാന്‍മാരാകണമെന്ന് പ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്...

സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്....
 (ഫതാവല്‍ കുബ്റ 2/54)

وقال ابن حجر رحمه الله: (لم يرد في فضل شهر رجب ولا صيامه ولا في صيام شيء منه معين، ولا في قيام ليلة مخصوصة فيه حديث صحيح يصلح للحجة. وأما من صام من شهر رجب صياما كان يعتاده لأحاديث أخرى كصيام الثالث عشر والرابع عشر والخامس عشر، أو صيام الاثنين والخميس، أو صيام يوم وإفطار يوم دون تخصيص لهذا الشهر بذلك فلا حرج فيه

الكتب » المنتظم في تاريخ الأمم لابن الجوزي » أبواب ذكر المخلوقات » باب ذكر الحوادث الكائنة فِي زمان نبينا » ذكر ما جرى فِي السنة الأولى من زمان النبوة

رقم الحديث: 179

(حديث موقوف) أَخْبَرَنَا سَعْدُ الْخَيْرِ بْنُ مُحَمَّدٍ الأَنْصَارِيُّ ، قَالَ : أَخْبَرَنَا عَبْدُ اللَّهِ بْنُ عَلِيٍّ الأَبَنُوسِيُّ ، قَالَ : أَخْبَرَنَا عَبْدُ الْمَلِكِ بْنُ عُمَرَ الرَّزَّازُ ، قَالَ : أَخْبَرَنَا أَبُو حَفْصِ بْنِ شَاهِينَ ، قَالَ : أَخْبَرَنَا أَحْمَدُ بْنُ الْبَزَّارِ ، قَالَ : أَخْبَرَنَا عَلِيُّ بْنُ سَعِيدٍ الرَّقِّيُّ ، قَالَ : أَخْبَرَنَا ضَمْرَةُ بْنُ أَبِي شَوْذَبٍ ، عَنْ مَطَرٍ ، عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ أَبِي هُرَيْرَةَ ، قَالَ : ” مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي نُزِلَ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ أَوَّلُ يَوْمٍ هَبَطَ فِيهِ ” .

അബൂഹുറൈറ (റ) വില്‍ നിന്ന്‌ നിവേദനം, നബി(സ) പറഞ്ഞു “ആരെങ്കിലും റജബ്‌ 27 ന്‌ നോമ്പനുഷ്‌ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവന്‌ നല്‍കും”...

(ഇമാം ജൗസി തന്റെ അലാ മുൻതസം ഫീ താരിഖ് അൽ ഉമം)

        

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...