Wednesday, 28 February 2018

". WHAT DO I THINK "


         


   

"... what do I think" ...





What do they think?
What do they think ??
What do they think ???

I'm just wondering what i think ...


*************************************
This is a long way ago .. "What do they think of ??? "
A lot of people have heard you say ... in the readers of this one can be a dissected expression at least once. "What do they think?"

What a hello phone ..
Fb in the video ..
The loneliness of my family .. "

At the restaurant ..
How to tip it Let's see what the brinjal is.
What a hell i am ..

How to dress for the first birthday? Give it to the kid when you went to see it .. But the rest of us do not give us gold when we do not even have a gray gold .. what do they think?

I do not want to recharge

I told her that she was going to be in a hurry.

A little urine should be stopped when traveling in one vehicle.

And then you have to give me a thousand. And you know what we do .. or what they think ...

The rest will tell you how to think of them. They do not think or think. We do what we can to do.
Maybe someday you can do some things to convince others ... but that should be rare.

It is our peace, time and energy to remember someone's thinking. We can lose some tears if we take the risk to tell someone or to encourage others.

What we are doing is not what we are not doing, but the work of others .. Or perhaps what they say or do not care about it two times it does not care ..

Has seen many people; The people around you can say what they want to say, what they think and what they think .. What do people think about what they think?

Do not be afraid to live a life.

If you start to remember more and more people's thoughts, it will act.

Want to live in or live in life?

You can decide ....

Your freedom ...

No one thinks everything is just the same .........
         

Tuesday, 27 February 2018

മൈലാഞ്ചി......




    മോളെ  ഉപ്പ പറയുന്നത് പോലെ കേൾക്ക് കോളേജിൽ മെഹന്തി ഇടൽ മത്സരത്തിന്  പങ്കെടുക്കണ്ട മോളേ..

ഉപ്പ ങ്ങള് എന്താ എന്റെ കഴിവിനെ വിലവെക്കാത്തത്. ഞാൻ മത്സരിക്കാൻ പേര് കൊടുത്തു. കൂട്ടുകാരോടൊക്കെ പറയും ചെയ്തു. ഞാൻ  പ്രൈസ് കൊണ്ടുപോവുമെന്നു അത് എന്റെ ഫെയ്സ്ബുക് കൂട്ടുകാരോടും പറഞ്ഞു. അവർക്കും കാണാൻ ഞാൻ പോസ്റ്റും ചെയ്യും.
ഒരുപാട് ആഗ്രഹിച്ചതാ ഞാൻ ഉപ്പാ തടസം പറയല്ലേ..

 ഉമ്മയില്ലാത്ത നിന്നെ ഉപ്പ ഒരുകുറവും വരുത്താതെ നോകിയെ ഉമ്മാന്റെ ആഗ്രഹമായിരുന്നു നിന്നെ ഒരു ഹാഫിള് ആക്കാൻ. പക്ഷെ നിന്റെ നിർബന്ധം കൊണ്ടാണ് ഉപ്പ കോളേജിലേക്ക് വിട്ടത് പക്ഷെ ഇത് നമുക്ക് വേണ്ട മോളെ തെറ്റാണ്. കല്യണം.കഴിക്കാത്ത കുട്ടികൾ മൈലാഞ്ചി ഇടുന്നത് ഇസ്ലാമിൽ പാടില്ല.

ഈ ഉപ്പ ഇതേതു ലോകത്താണ് ജീവിക്കുന്നത്. ഞാൻ നിസ്കരിക്കുന്നുണ്ടല്ലോ.. ഖുർആൻ ഓതുന്നുണ്ടല്ലോ.പിന്നെന്താ.ഹാഫിള് ആകാൻ പറ്റിയില്ല അത്രയല്ലേ ഉള്ളു..

മോളെ അതൊക്കെ ശരിയാണ് അതെല്ലാം നിന്റെ കടമകളാണ്.  പക്ഷെ ഇബാദത്ത് എല്ലാം എടുത്തിട്ടും നീ ഈ ചെയ്യുന്നതിൽ എന്തർഥമാണ് മോളെ ഉള്ളത് ?

എന്നോട് സ്നേഹമുണ്ടെങ്കിൽ ഉപ്പഎതിര് പറയൂല. ഇനി ഉപ്പ സമ്മതിച്ചില്ലെങ്കിൽ ഞാൻ കോളേജിൽ പോവില്ല.അവരുടെ മുമ്പിൽ എനിക്ക് നിൽക്കാൻ കഴിയില്ല. ഞാൻ ജീവിച്ചിരിക്കില്ല ഉമ്മിയുടെ അടുത്തേക് ഞാനും പോവും..

കേട്ടുനിൽക്കാനേ ആ ഉപാക്ക് പറ്റിയുള്ളൂ. തടസം പറഞ്ഞാൽ അവൾ എന്തെങ്കിലും ചെയ്താൽ ഓർക്കാൻ കൂടി വയ്യ റബ്ബേ ആകെ ഭയന്നു ആ പാവം ഉപ്പ..
ഇനി എന്ത് ചെയ്യും റബ്ബേ ഞാൻ എല്ലാം നിന്നിൽ ഏൽപ്പിക്കുന്നു. എന്റെ മകൾക്ക് നീ നല്ല ബുദ്ധി കൊടുക്കണേ റബ്ബേ..

ദുആ അല്ലാതെ ആ ഉപ്പാന്റെ മുമ്പിൽ ഒരു വഴിയും ഇല്ലായിരുന്നു..

അങ്ങിനെ ആ ദിവസം വന്നു.. അവൾ ഉപ്പാന്റെ വാക്കു കേൾക്കാതെ എല്ലാം ചെയ്തു.ഫസ്റ്റ് പ്രൈസും കിട്ടി..

കോളേജിലും ഫെയ്സ്ബുക്കിലും അവൾ മിന്നി തിളങ്ങി. അടങ്ങാൻ ആവാത്ത സന്തോഷം കമന്റ്സും ലൈകും അവൾക് ഒരുപാട് കിട്ടി..
പക്ഷെ അപ്പുറത്തെ റൂമിൽ ഇരുന്നു കണ്ണീർ ഒഴുകുന്ന ഉപ്പാനെ അവൾ മറന്നു..

നേരം ഒരുപാടായി അവളുടെ തിരക്കുകൾ കഴിഞ്ഞു..ഉപ്പാന്റെ റൂമിലേക്കു അവൾ പോയി..

 ഉപ്പ സമയം ഒത്തിരി ആയി ഭക്ഷണം കഴിക്കണ്ടേ?

എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ടായിരുന്നു അതാണ് ഞാൻ വൈകിയത് .അവളുടെ കള്ളങ്ങൾ ഒന്നും ആ ഉപ്പ കേട്ടില്ല. കേൾക്കാൻ അല്ലാതെ പ്രതികരിക്കാൻ കഴിഞ്ഞില്ല. പടച്ചവന്റെ മാലാഖ അപ്പോഴേക്കും റൂഹ് കൊണ്ടു പോയിരുന്നു…

 ഉപ്പാ…

വിളി കേൾക്കുന്നില്ല.. ഉപ്പ മരണപ്പെട്ടിരിക്കുന്നു. അവൾ പൊട്ടിക്കരഞ്ഞു..എന്ത് വേണമെന്ന് അറിയാതെ ആകെ തളർന്നു.അപ്പോഴാണ് അവിടെ ഒരു എഴുത്ത് കണ്ടത്..

മോളേ ഉപ്പാക്ക് തീരെ വയ്യ..ഏതു നിമിഷവും റബ്ബിന്റെ വിളി കേൾക്കാൻ നേരം ആയെന്നു തോന്നി തുടങ്ങി. നിന്നോട് ഉപ്പാക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..

നിന്റെ കൈയും മുഖവും എല്ലാം ഉപ്പ കണ്ടു പലരുടേയും ഫോണിൽ.ഉപ്പ മാത്രമല്ല ഈ നാട്ടിലെ എല്ലാവരും കണ്ടു..പള്ളിക്ക് പോയപ്പോൾ അവരെല്ലാം കാണിച്ചു തന്നു. അവർക്കൊക്കെ പറയാൻ ഒന്നേയുണ്ടായുള്ളു ‘എനിക്ക് വളർത്താൻ അറിയില്ല‘ എന്ന്. തലകുനിച്ചു നിന്നു ഉപ്പ അവരുടെ മുമ്പിൽ..

കൈക്ക് ഇട്ട മൈലാഞ്ചി നല്ലോണം ചുവന്നില്ലാട്ടോ മോളേ. അതിനേക്കാൾ ചുവപ്പ് ഇണ്ടാവും നീ ഉപ്പാന്റെ ഖബറിന്റെ അടുത്ത് നടാൻ പോകുന്ന മൈലാഞ്ചിക്ക്. ഉപ്പാന്റെ രകതം അതിൽ പതിഞ്ഞിട്ടുണ്ടാവും അതിന്റെ ചുവപ്പും കൂടും..

മോളെ നീ ഇന്ന് കാണുന്ന ഫേസ്‌ബുക്കും കോളേജും ഒന്നുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു.അന്നും ഉണ്ടായിരുന്നു പടച്ചോൻ ഇബാദത്ത് ചെയ്ത് ഔറത്തു മറച്ചു നടക്കുന്ന സ്ത്രീകൾ.. അതിൽ നിന്റെ ഉമ്മിയും പെടും..

ഉമ്മിക്കും വലിയ ഇഷ്ടമായിരുന്നു മൈലാഞ്ചി.. പക്ഷെ ഉമ്മി ഇട്ടതു ഉപ്പാന്റെ മുമ്പിൽ മാത്രം. അല്ലാതെ അന്യപുരുഷന്മാര്ക്ക് കാണിക്കാൻ അല്ല.നിന്റെ ഉള്ളം കയ്യിൽ നീ ചാർത്തിയ മൈലാഞ്ചി കാണേണ്ടത് നിന്റെ ഭർത്താവാണ്. അല്ലാതെ ഈ ജനതയല്ല..

ദുനിയാവിൽ അല്ല മോളെ ലൈക്കും കമന്റ്സും പ്രൈസും വേണ്ടത് അങ്ങ് ആഖിറത്തിലാണ്..

ഇന്ന് പലരും മൈലാഞ്ചി അണിയാറുണ്ട് പക്ഷെ കൂടുതൽ പേർക്കും അതിന്റെ  മതവിധി അറിയില്ല☺

ഭർത്യമതികളായ സ്ത്രീകൾക്ക് മൈലാഞ്ചിയണിയൽ സുന്നത്തുണ്ട്.
അത് പ്രതിഫലാർഹമായ കാര്യമാണ്.

 എന്നാൽ അവിവാഹിതരായ പെൺകുട്ടികൾ മൈലാഞ്ചി അണിയുന്നത് കറാഹത്താണെന്ന കാര്യം പലരും അറിയാതെയോ അറിഞ്ഞ് കൊണ്ടോ തിരസ്കരിക്കുന്നു☺

ചുരുക്കത്തിൽ മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.

.വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്
നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്.
അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്.
ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം.
ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം.

ഹറാംമിൽ  നിന്ന് നമ്മെയെല്ലാം വിട്ടുനിൽക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ.
ആമീൻ .........

       

പ്രബോധകനൊരു മാതൃക



    #മാതൃകയായിരുന്നു_അഹ്ലുസുന്നയുടെ_അമരത്തിരുന്ന_ശംസുല്_ഉലമയെന്ന_ദീനീ_പ്രബോധകന്‍.
----------------
 
    1980 ന്‍റെ കിടിലം കൊള്ളിക്കുന്ന ഒാര്‍മ്മകള്‍,,!.
മലപ്പുറം ജില്ലയിലെ മിഷിനറി പ്രവര്‍ത്തനത്തിന് ക്രൈസ്തവ ലോകം പദ്ധതി തയ്യാറാക്കി.
പരിശീലനം നേടിയ മിഷിനറി പ്രവര്‍ത്തകര്‍ ഏറനാടിന്‍റെ മലയോര പ്രദേശങ്ങളിലെ ദരിദ്ര മുസ്ലിം കുടുംബങ്ങളില്‍ കയറിയിറങ്ങി. സാമ്പത്തിക സഹായം നല്‍കി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു.   ഏതാനും മുസ്ലിം കുടുംബങ്ങള്‍ മതപരിവര്‍ത്തനം നടത്തിയ വാര്‍ത്ത കേട്ട് മാപ്പിളനാട് ഞെട്ടിവിറച്ച്പോയി,,!

മഞ്ചേരിയിലും,എടക്കരയിലും ശംസുല്‍ഉലമ ഒാടിയെത്തി.
പുതിയ ബൈബിളും പഴയ ബേബിളും ഉയര്‍ത്തി പിടിച്ച് പ്രസംഗിച്ചു .
ഈസാ നബി(അ)ക്ക് ഇറക്കിയ ഇഞ്ചീലും ഇന്നത്തെ ബൈബിളും തമ്മില്‍ യാതൊരു ബന്ധവുമില്ലന്ന് ബൈബിള്‍ കൊണ്ട് തന്നെ ശംസുല്‍ഉലമ സമര്‍ത്ഥിച്ചു.!
മുംബിലിരുന്ന് പ്രസംഗം ടേപ്പ്റിക്കാര്‍ഡറില്‍ പകര്‍ത്തി കൊണ്ടിരുന്ന പാതിരിമാരോട് ശംസുല്‍ഉലമ ചില ചോദ്യങ്ങള്‍ ചോദിച്ചു . ഇകെ ഉസ്‌താദിന്‍റെ ചോദ്യങ്ങള്‍ വത്തിക്കാന്‍ സിറ്റിയിലേക്കും,അമേരിക്കയിലേക്കും പറന്നു . അവിടെ ശൈഖുനായുടെ ചോദ്യങ്ങള്‍ മാറ്റൊലിയുണ്ടാക്കി .
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മറുപടി വന്നു ! 'മലപ്പുറം ജില്ലയിലെ മിഷിനറി പ്രവര്‍ത്തനം നിറുത്തിവെക്കുക'., മുസ്ലിയാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേങ്ടതില്ല,,,'!!!
  ക്രൈസ്തവ ലോകത്തെയാണ് ശൈഖുന പിടിച്ച് കുലുക്കിയത്,!!!
ശൈഖുന കാലഘട്ടത്തിന്‍റെ 'മുജദ്ദിദ്'ആയിരുന്നു.

എടക്കരയില്‍  ശംസുല്‍ ഉലമ കത്തിജ്വലിച്ചപ്പോള്‍, ഇസ്ലാമിന്‍റെ തീരത്തേക്കണഞ്ഞത് വെറും സാധാരണക്കാര്‍ മാത്രമല്ലായിരുന്നു !, പാതിരിമാരടക്കമുള്ള ക്രൈസ്തവ പുരോഹിതന്‍മാരെ പോലും സ്വയം മാറി ചിന്തിപ്പിച്ച് സത്യദീനിന്‍റെ തീരത്തേക്കെത്തിക്കാന്‍ മഹാനായ ശംസുല്‍ഉലമക്ക് സാധിച്ചു,,!!!
   
ശംസുല്‍ ഉലമയുടെ  പ്രസിദ്ധമായ  എടക്കര  സംവാധത്തെ  തുടര്‍ന്ന്  സത്യം ബോധ്യപ്പെട്ട്  ഇസ്ലാമിലേക്ക്  കടന്ന്  വന്ന അന്നത്തെ  മിഷിനറി പ്രവര്‍ത്തകനായിരുന്ന മുണ്ടക്കല്‍ ഇബ്രാഹീം സാഹിബ്  ആ സംഭവങ്ങള്‍ ഇങ്ങിനെ വിവരിക്കുന്നു.,👇🏻      ''1984വര്‍ഷാവസാനത്തില്‍  എറണാകുളത്ത് നടന്ന  കര്‍ദ്ദിനാള്‍മാരുടെ  കോണ്‍ഫ്രന്‍സില്‍  ഞങ്ങളും  പങ്കെടുത്തു , നാല് വര്‍ഷങ്ങള്‍ക്ക് മുംബ്  ശംസുല്‍ ഉലമ  ഉന്നയിച്ച  ചോദ്യങ്ങള്‍ക്ക് മതിയായ മറുപടി തരണമെന്ന്  പ്രസ്തുത കോണ്‍ഫ്രന്‍സില്‍  വെച്ച് വീണ്ടും ഞങ്ങള്‍ ആവശ്യപ്പെട്ടു ,
പക്ഷെ ലജ്ജാകരമായ മറുപടി ആയിരുന്നു കോണ്‍ഫ്രന്‍സ്  തലവന്‍മാര്‍  നല്‍കിയത്, ഞങ്ങളവിടെ  ഒറ്റക്കെട്ടായി  ചോദ്യങ്ങളുന്നയിക്കാന്‍  തുടങ്ങിയപ്പോള്‍  'സമാധാനത്തിന്‍റെ സന്ദേശ'  പ്രചരണത്തിനായി  'ളോഹയും'  ധരിച്ച്  ഊര്  ചുറ്റുന്നവര്‍ മര്‍ദ്ദനം  കൊണ്ടായിരുന്നു  മറുപടി  നല്‍കിയത് ! ഗത്യന്തരങ്ങളില്ലാതെ  നിരാശരായി  ഹാള്‍  വിട്ടുപോന്ന  ഞങ്ങള്‍ക്ക്‌ സ്വദേശങ്ങളില്‍ പോലും  നിഷ്കൂരണം ബഹിഷ്കരണങ്ങളും മര്‍ദ്ദനങ്ങളും  സഹിക്കേണ്ടി വന്നു !
അവസാനം  ഹിദായത്തിന്‍റെ  വഴി  ഞങ്ങളുടെ മുംബില്‍ പ്രത്യക്ഷപ്പെട്ടു !
പിന്നെ  താമസിച്ചില്ല  ഇസ്ലാം മതം  വിശ്വാസിച്ച 35  പേരിലെ  ആദ്യത്തെ  ഞാനടക്കമുള്ള  5പേര്‍ 1985 ഏപ്രില്‍  24 ന്  ഔദ്യോഗികമായി  തന്നെ പൊന്നാണി മഊനത്തുല്‍ ഇസ്ലാം സഭയില്‍ നിന്ന്  പരിശുദ്ധ തൗഹീദിന്‍റെ  കലിമ ഞങ്ങളും  മനഃസ്സാനിധ്യത്തോടെ  ഉഛരിച്ചു,  സര്‍വ്വത്ര സ്തോത്രങ്ങളും അല്ലാഹുവിനത്രെ,!''
( മുണ്ടക്കല്‍  ഇബ്രാഹീം )

വെല്ലൂര്‍ ബാഖിയ്യാത്തില്‍ അധ്യാപകനായിരിക്കുംബോള്‍ ഇസ്ലാം മതം വിശ്വസിച്ച പാതിരിയച്ചന്‍ ശംസുല്‍ഉലമയെ കാണാനെത്തി . അദ്ധഹത്തിന് ശൈഖുന അറബിഭാഷ പഠിപ്പിച്ച് കൊടുത്തു. അദ്ധഹം ശൈഖുനാക്ക് സുറിയാനി ഭാഷയും പഠിപ്പിച്ചു.,പഴയ സുറിയാനി ബൈബിള്‍ സമ്മാനിക്കുകയും ചെയ്തു.
ആ ബൈബിളാണ് ശംസുല്‍ഉലമ എടക്കരയില്‍ സംവാദ മധ്യെ ഉദ്ദരിച്ചതും ഉയര്‍ത്തികാട്ടിയതും,!

മാഷാഅല്ലാഹ്
നമ്മുടെ  ശംസുല്‍ ഉലമ  ഇസ്ലാമിന് നല്‍കിയ  സംഭാവനകള്‍  എണ്ണിയാലൊടുങ്ങാത്തതാണ്,,!!!

ഈ സത്യങ്ങളൊക്കെ  ഉള്‍ക്കൊണ്ട്  ജീവിത കാലത്ത്  തന്നെ  ആ  മഹാന്‍റെ നേതൃത്തം അംഗീകരിച്ച് ആ മഹാന്‍റെ പാതയിലൂടെ ഇന്നും ഗമിക്കുന്ന ആ മഹോന്നതന്‍  നയിച്ച ആദര്‍ശ സംഘത്തിന്‍റെ ഖാദീമീങ്ങളാവാന്‍ കഴിഞ്ഞ  നാമെത്ര  ഭാഗ്യവാന്‍മാര്‍,,,!

 സ്വര്‍ഗത്തിലൊരുമിക്കാന്‍ നാഥന്‍ നമുക്കും വിധിയേകട്ടെ,
  ആമീന്‍.,
  

Monday, 19 February 2018

ആത്മഹത്യ



   ആത്മഹത്യ  ഇസ്‌ലാമിക വീക്ഷണം

  അല്ലാഹു തന്ന അനുഗ്രഹീത ജീവിതം സ്വയം അവസാനിപ്പിക്കുന്ന പ്രവണതയാണ് ആത്മഹത്യ. വിവിധ കാരണങ്ങള്‍ കൊണ്ട് മനുഷ്യന്‍ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടാം. മാനസികമായ ഒരു ദുഷ്പ്രേരണയാണ് സ്വയം ഹത്യയില്‍ ചെന്നെത്താന്‍ നിമിത്തം. കുടുംബപ്രശ്നം, പ്രണയനൈരാശ്യം, സാമ്പത്തിക പ്രയാസം, പ്രിയപ്പെട്ടവരുടെ വിരഹം എന്നിങ്ങനെ പലതും സ്വയം ഹത്യയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു ...

  നബി (ﷺ) പറഞ്ഞു: പൂര്‍വകാലത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ക്കൊരു മുറിവ് പറ്റി. അതില്‍ അസ്വസ്ഥനായി കത്തിയെടുത്ത് കൈ ഞരമ്പ് അറുത്തു. രക്തം ധാരധാരയായി ഒഴുകി. അയാള്‍ മരണപ്പെട്ടു. അതുകൊണ്ട് അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ സ്വന്തം ജീവന്‍ ധൃതി കാണിച്ചു വെടിഞ്ഞു ... (ബുഖാരി, മുസ്‌ലിം).

  പൂര്വികരില് ഒരുത്തന് മുഖത്ത് ഒരു മുറിവ് വന്നുപെട്ടു. അസഹനീയമായപ്പോള്‍ അയാള്‍ ആവനാഴിയില്‍ നിന്ന് അമ്പ് വലിച്ചെടുത്തു കുരുവില്‍ കുത്തി. രക്തം നിലയ്ക്കാതെ ഒഴുകി. ഒടുവില്‍ മരിച്ചു. അപ്പോള്‍ നിങ്ങളുടെ രക്ഷിതാവിങ്ങനെ പറഞ്ഞു: അവന് ഞാന്‍ സ്വര്‍ഗം ഹറാമാക്കിയിരിക്കുന്നു.”
ജാബിറുബ്ന്‍ സമുറഃ(റ) പറയുന്നു: മുറിവ് പിണഞ്ഞ ഒരു മനുഷ്യന്‍ സഹിക്കവയ്യാതെ വന്ന ഘട്ടത്തില്‍ പരന്ന അമ്പെടുത്ത് സ്വയം ഗളഛേദം നടത്തി. കാലഗതി പ്രാപിച്ചു. തിരുനബി (ﷺ) അയാളുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാന്‍ കൂട്ടാക്കിയില്ല... (ഇബ്നു ഹിബ്ബാന്‍).

  അബൂഖിലാബഃ(റ) പറയുന്നു: സാബിതുബ്ന്‍ ഇസ്ഹാക് (റ) തന്നോട് പറഞ്ഞു: പ്രസിദ്ധമായ മരച്ചുവട്ടിലെ ബൈഅതിന്റെ ഘട്ടത്തില്‍ തിരുനബി (ﷺ) ഇങ്ങനെ പറഞ്ഞു: "ഒരാള്‍ സ്വയം ജീവനൊടുക്കിയാല്‍ അന്ത്യദിനത്തില്‍ ശിക്ഷിക്കപ്പെടുന്നതാണ്. ഒരാള്‍ സ്വന്തത്തെ അറുത്തുകൊന്നാല്‍ അന്ത്യദിനത്തില്‍ അപ്രകാരം ശിക്ഷിക്കപ്പെടുന്നതാണ്... (ബുഖാരി, മുസ്‌ലിം).

  സഹ്ലുബ്ന് സഅ്ദ് (റ) പറയുന്നു: തിരുനബി (ﷺ) തങ്ങളൊത്ത് ഞങ്ങള്‍ ഒരു യുദ്ധത്തില്‍ അണിചേര്‍ന്നു. യുദ്ധം കൊടുമ്പിരി കൊണ്ടതും സ്വഹാബികളില്‍ ഒരാള്‍ ശത്രുവിനെതിരെ ശക്തമായി നിലകൊണ്ടു. മുന്നില്‍പെട്ട ഒരാളും തന്റെ വാളില്‍നിന്ന് ഒഴിവായില്ല. വിജയപ്രദമായ മുന്നേറ്റം. ഇതുകണ്ട് സ്വഹാബികള്‍ പറഞ്ഞു: ”ഇന്നത്തെ ദിവസം ഇയാളെപ്പോലെ പ്രതിഫലം കൊയ്തവന്‍ മറ്റാരുമില്ല.”

  അപ്പോൾ തിരുനബി (ﷺ) പ്രതികരിച്ചതിങ്ങനെ: “”ഇവന്‍ നരകക്കാരനാകുന്നു.”
സ്വഹാബത്ത് സ്തബ്ധരായി. ഇയാള്‍ നരകാവകാശി എങ്കില്‍ പിന്നെ ഞങ്ങളില്‍ സ്വര്‍ഗസ്ഥര്‍ ആരുണ്ട് ...?”
ഉടന്‍ കൂട്ടത്തില്‍ ഒരു സ്വഹാബി ഇങ്ങനെ പറഞ്ഞു: ഞാനയാളെ പിന്തുടരും. അങ്ങനെ ആ യോദ്ധാവിനെ നിരീക്ഷിച്ച് പ്രസ്തുത സ്വഹാബി നീങ്ങി. അയാള്‍ക്കൊപ്പം നടന്നു. അയാള്‍ക്കൊപ്പം ഓടി. അങ്ങനെയിരിക്കെ പെടുന്നനെ അവന് ശക്തമായ ഒരു മുറിവ് പറ്റി. സഹിക്കാനാകാതെ അയാള്‍ തന്റെ വാള്‍ നിലത്ത് കുത്തിനിര്‍ത്തി. മാറിടം മുനയിലേക്കമര്‍ത്തി സ്വയം ഹത്യ ചെയ്തു ...

  നിരീക്ഷകന് ഇതുകണ്ട് തിരുനബി (ﷺ) യുടെ അരികിലേക്ക് ഓടിവന്നു ഇങ്ങനെ പറഞ്ഞു: ”അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.” “എന്താ. എന്തുണ്ടായി...?” നബി (ﷺ) ചോദിച്ചു.“അങ്ങ് പറഞ്ഞ ആ മനുഷ്യന്‍ നരകക്കാരനാവാന്‍ കാരണമുണ്ടായി.” ജനങ്ങള്‍ അമ്പരന്നു...

  നബി (ﷺ) പറഞ്ഞു: “ഒരു വ്യക്തി ജനങ്ങള്‍ കാണ്‍കെ സ്വര്‍ഗക്കാരന്റെ കൃത്യങ്ങള്‍ നിര്‍വഹിക്കും. പക്ഷേ, അവന്‍ നരകക്കാരൻ ആയിരിക്കും. ചിലര്‍ ജനങ്ങള്‍ കാണ്‍കെ നരകക്കാരന്റെ വൃത്തികളാകും ചെയ്യുന്നുണ്ടാവുക. പക്ഷേ, അവന്‍ സ്വര്‍ഗക്കാരനായിരിക്കും...(ബുഖാരി, മുസ്‌ലിം).

  മരണത്തെ കൊതിക്കുന്നത് തന്നെ തെറ്റാകുന്നു. ഞാന്‍ മരിച്ചെങ്കില്‍ എന്നാഗ്രഹിച്ച് നടത്തുന്ന പ്രാര്‍ത്ഥനകള്‍ വരെ തിരുനബി (ﷺ) വിലക്കി. നിര്‍വാഹമില്ലാത്ത ഗതിവന്നാല്‍ ”മരണം നന്മയാണെങ്കില്‍ മരിപ്പിക്കണമെന്നും ജീവിതം നന്മയാണെങ്കില്‍ ജീവിപ്പിക്കണമെന്നും” പ്രാര്‍ത്ഥിക്കാനേ നമുക്ക് അനുവാദമുള്ളൂ. ദയാവധം പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല ...

  ആത്മഹത്യാ ചിന്ത വെടിഞ്ഞ് അല്ലാഹുവില്‍ വിലയം പ്രാപിക്കാനും ആത്മീയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നന്നാകാനുമാണ് നാം ശ്രമിക്കേണ്ടത്. നാഥന്‍ തൗഫീഖ് നല്‍കട്ടെ -
ആമീൻ യാ റബ്ബൽ ആലമീൻ.

  ഓര്‍ക്കുക :
ആത്മഹത്യ ചെയ്തത് വലിയ തെറ്റാണെങ്കിലും, അവനെ കുളിപ്പിക്കണം. കഫന്‍ ചെയ്യണം. നിസ്കരിക്കണം. മുസ്‌ലിം മഖ്ബറകളില്‍ മറവ് ചെയ്യണം. സ്വയം ഹത്യ അനുവദനീയമാണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ മതത്തില്‍ നിന്ന് പുറത്താകും...

        

Saturday, 17 February 2018

മാണിക്യ മലരായ പൂവി



              മാണിക്യ മലരിന്റെ
                        പ്രണയം
               നാം അറിയേണ്ടത്
                   〰️〰️  ✍️  〰️〰️


അതിര് വിട്ട ആഭാസങ്ങളും ചേഷ്ട്ടകളും വികാരശമനവുമാണ് ഇന്ന് പ്രണയമെന്ന പേരിൽ അറിയപ്പെടുന്നത്.
അത്തരം വൃത്തികെട്ട  ഒരു തരത്തിലേക്ക് പവിത്രമായ ചരിത്ര പശ്ചാത്തലങ്ങളെ അനാവരണം ചെയ്യുന്നത് കടുത്ത നിന്ദ തന്നെയാണ്...!

അനുയോജ്യമാകാത്ത സംയോജനങ്ങൾ കൂട്ടി ചേർക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഇന്ന് പ്രണയത്തിന്റെ അവസാനം വിവാഹമാണ്. അത് കഴിഞ്ഞാൽ എല്ലാം തീർന്നു.
നമ്മുടെ നേതാവ് മുഹമ്മദ് മുസ്തഫ (സ്വ) തങ്ങളുടെയും പ്രിയ പത്നി ഖദീജബീവിയുടെയും (സ) പ്രണയം അതിര് വിട്ട ആഭാസമായിരുന്നില്ല.
അവർ നേരിട്ട് പ്രണയം പങ്ക് വെച്ചല്ല വിവാഹിതരായത്.
പ്രണയത്തിന്റെ അവസാനം വിവാഹം കൊണ്ട് തീർന്നില്ല. വിവാഹാനന്തരവും ആ പ്രണയം പന്തലിച്ചു നിന്നു. നബി (സ്വ)യോട് ഖദീജ ബീവി (റ)ക്ക് തോന്നിയ ഇഷ്ടം അവർ മാന്യമായ രീതിയിലൂടെ അറിയിച്ച്, ജാഹിലിയ്യത്തിലും ഏറ്റവും നല്ല സംസ്കാരത്തിലൂടെയാണ് ഒന്നിച്ചത്...!

ചരിത്രത്തിലെ  ഖദീജ (റ)എന്ന ത്വാഹിറ (പരിശുദ്ധ)ചെയ്തത് എന്താണെന്നെങ്കിലും പഠിക്കണമായിരുന്നു.   എന്തും ഏതും എടുത്ത് പാട്ടാകുന്ന ഇന്നിലേ വിവാദ പ്രണയ വർഗ-കവികൾ..!

പട്ടിണിയുടെ കഷ്‌ടകാലത്തിലേക്ക്‌ എത്തിപ്പെടുമെന്ന്‌ ഉറച്ചുകൊണ്ടു തന്നെ അല്‍അമീനായ മുഹമ്മദിന്റെ (സ്വ) ജീവിതസഖിയായി. പ്രവാചകത്വത്തിന്റെ വിഹ്വലതകളില്‍ ആശ്വാസത്തിന്റെ മടിത്തട്ടായി. പ്രതിസന്ധികളുടെ വേനൽ കുളിരായി. സമാധാനത്തിന്റെ പുതുമഴയായി.
കഷ്‌ടപ്പാടിന്റെ കണ്ണീരില്‍ ഒറ്റപ്പുഞ്ചിരി കൊണ്ട്‌ പ്രകാശം പരത്തിയ ഖദിജ (റ)...!

ശിഅബു അബീത്വാലിബ്‌ എന്ന മക്കയിലെ കുന്നിന്‍ ചെരിവില്‍ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോള്‍ തിരുനബിക്കും കൂടെയുള്ളവര്‍ക്കും പച്ചിലയും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. അപ്പോഴും മക്കയിലെ ആ പഴയ രാജകുമാരി പ്രിയതമനൊപ്പമുണ്ടായിരുന്നു. തിരുനബി (സ്വ) യുടെ കൈപിടിച്ച്‌ ഖദീജ (റ) എന്ന പ്രിയതമയുടെ സ്‌നേഹമുണ്ടായിരുന്നു എപ്പോഴും..!

ഹിറാഗുഹയില്‍ ഇലാഹീ മാർഗത്തിൽ ധ്യാനത്തിലിരുന്നപ്പോളും നേരത്തിനു ഭക്ഷണവുമായി പ്രിയതമന്റെ ചാരത്ത് ആ സ്‌നേഹമെത്തി. അന്‍പത്തിയഞ്ച്‌ വയസ്സുള്ള സ്‌ത്രീ എന്നതിനപ്പുറം വീടിന്റെയും മക്കളുടെയും കാര്യങ്ങളെല്ലാം അവര്‍ നോക്കണം. അതിന്നിടയില്‍, കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ മക്കയിലെ മലയിലേക്ക്‌ നടന്നു കയറിച്ചെല്ലുന്നത്‌ ഒന്നോര്‍ത്തുനോക്കൂ...!

അൽഭുതമാണ് ആ ജിവിതം. ഹിറാ ഗുഹയിൽ നിന്നുത്ഭവിച്ച വിഹ്വലതയിൽ, കുളിര് നൽകി സമാശ്വസിപ്പിച്ച ഖദീജ (റ)യുടെ പക്വതയാർന്ന സാന്ത്വന വാക്കുകൾ ഉത്തമ ഭാര്യയെ കിട്ടിയ സന്തോഷത്തിൽ  നല്ല ഭർത്താവായ തിരുനബി (സ്വ)ക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. അത്രമേൽ മധുരമായിരുന്നു ആ വചസ്സുകൾ...

 *"അല്ലാഹുവിന്റെ ദൂതരേ പടച്ചോൻ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണെ, അങ്ങ് കുടുംബ ബന്ധം ചേർക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങൾ ഏറ്റെടുക്കുന്നു, ഇല്ലാത്തവർക്ക് വേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സൽകരിക്കുന്നു, സത്യകാര്യങ്ങൾക്ക് സഹായമേകുന്നു’* ഉറക്കിലും ഉണർവിലും കുളിരേകിയ പ്രവാചകരുടെ പ്രിയ പത്‌നിയാണ് ഖദീജ(റ)..!

നബി (സ്വ), തന്റെ ആദ്യപത്‌നിയായ ഖദീജ (റ)യെ ഇണയാക്കുമ്പോൾ നബിക്ക് പ്രായം ഇരുപത്തഞ്ച്. ഖദീജ(റ)ക്ക് നാൽപത്. മനസ്സറിഞ്ഞുള്ള ഈ സ്‌നേഹക്കൂട്ടിൽ പ്രായം രണ്ടുപേർക്കും ഒരു തടസ്സമായില്ല..!

ഖദീജ (റ) നബി (സ്വ)യുടെ അരികിലെത്തുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടു വിവാഹത്തിലും മക്കളുമുണ്ടായിരുന്നു. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. വിധവയായി ഒറ്റക്കു താമസിക്കാൻ കൊതിച്ച് കഴിഞ്ഞ സമ്പന്നയായ, കുലീനയായ, ഖുറൈശീ സ്ത്രീകളുടെ നേതാവായിരുന്ന ഖദീജബീവി (റ)യുടെ ജീവിതത്തിലേക്ക് വിശ്വസ്തനും സുമുഖനുമായ നബി (സ്വ) നിയോഗം പോലെ കടന്നുവന്നത്‌..!

ഖദീജാബീവി (റ)യുടെ ബിസിനസ്സിൽ കാണിച്ച സമ്പൂർണ സത്യസന്ധത ഒന്നിച്ചുള്ള കുടുംബ ജിവിതത്തിലും പുലർത്തി ഖദീജ (റ). വിജ്ഞാനവും ദീർഘദൃഷ്ടിയുമാണ് ഭാവി പ്രവാചകനെ സ്വന്തമാക്കാൻ ബീവിയിൽ കാരണമായത്. ഹിറായിലേക്ക് പോയ ഭർത്താവിനെ നബിയായിട്ടാണ് ഖദീജ (റ)ക്ക് തിരിച്ചുകിട്ടിയത്. പിന്നെ, ചിന്തിക്കേണ്ടി വന്നില്ല; ആനിമിഷം മുതൽ ഭർത്താവിന്റെ ഇസ്‌ലാം മതത്തിൽ ആദ്യവിശ്വാസിനിയായി ഖദീജ ബീവി (റ) പ്രവേശിച്ചു..!

വളരെ സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതത്തിൽ, പക്വമതിയായ ഖദീജ (റ) നബിതിരുമേനിക്ക് ആറു മക്കളെ നൽകി. ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മു കുൽസൂം, അബ്ദുല്ലാഹ് എന്നിവർ..!

ഓരോ ചലന-നിശ്ചലനത്തിലും നബി (സ്വ) തങ്ങൾ‘അൽഅമീൻ’ (സത്യസന്ധൻ) ആയിരുന്നുവല്ലോ. ഖദീജ (റ) യും സത്യസന്ധയും പരിശുദ്ധയുമായ മഹതിയായിരുന്നു. ജാഹിലിയ്യ കാലത്തു തന്നെ ഖദീജ (റ) ത്വാഹിറ (പരിശുദ്ധ) എന്ന ഓമനപ്പേരിലറിയപ്പെട്ടു. ഒരിക്കൽ പോലും ഖദീജ (റ)യിൽ നിന്ന്, മനസ്സു മടുപ്പിക്കുന്ന ഒന്നും നബി (സ്വ)ക്ക് കേൾക്കാനിടവന്നിട്ടില്ല..!

പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തിൽ ശത്രു സമൂഹം അഴിച്ചുവിട്ട പീഡനങ്ങളിൽ മനംതളരാതിരിക്കാൻ, സ്‌നേഹമസൃണമായ പെരുമാറ്റവും സന്തോഷദായകമായ സാമീപ്യവും കൊണ്ട് കരുത്തു നൽകിയ ‘ഖദീജ ബീവിയെ (റ)യേക്കാൾ ഉത്തമമായ മറ്റൊന്നും അല്ലാഹു എനിക്ക് പകരം നൽകിയിട്ടില്ല; ജനങ്ങൾ എന്നെ അവിശ്വസിച്ചപ്പോൾ അവൾ എന്നെ വിശ്വസിച്ചു. ജനങ്ങൾ എന്നെ കളവാക്കിയപ്പോൾ അവൾ എന്നെ സത്യമാക്കി, ജനങ്ങൾ എനിക്ക് തടഞ്ഞുവെച്ചപ്പോൾ അവൾ എന്നെ സമ്പത്തു നൽകി സമാശ്വസിപ്പിച്ചു. എനിക്ക് മറ്റു ഭാര്യമാരിൽ മക്കളെ തരാതിരുന്ന അല്ലാഹു അവരിലൂടെ മക്കളെ നൽകി’ (അഹ്മദ്, മജ്മഉസ്സവാഇദ് 9/224)...!

ഖദീജ (റ)യും നബി (സ്വ)യും ഇരുപത്തഞ്ച് വർഷം ഒരുമിച്ചു ജീവിച്ചു. പതിനഞ്ച് വർഷം നുബുവ്വത്തിന്റെ മുമ്പും പത്തു വർഷം നുബുവ്വത്തിന്റെ ശേഷവും. ഇക്കാലയളവിൽ നബി (സ്വ) മറ്റാരെയും ഭാര്യയായി സ്വീകരിച്ചില്ല. ദാമ്പത്യത്തിന്റെ മധുര പ്രായത്തിൽ, യുവത്വത്തിന്റെ പ്രസരിപ്പിൽ അമ്പതു വരെ ഏക പത്‌നീവ്രതമനുഷ്ഠിച്ചു നബി തിരുമേനി (സ്വ). ബഹുഭാര്യത്വം ആയിരുന്നു നബി(സ്വ)യുടെ ലക്ഷ്യമെങ്കിൽ, ഇത് വേണ്ടിയിരുന്നത് ഊർജ്ജസ്വലമായ  25 ന്റെ യുവത്വ വേളയിലായിരുന്നു. മാത്രമല്ല, നാൽപതു കഴിഞ്ഞ വിധവയായ ഖദീജാ ബീവി (റ)യെ തീരെ അവിവാഹിതനായ ഇരുപത്തഞ്ച് പ്രായമുള്ള മുത്ത് നബി (സ്വ) കുടുംബ ജീവിതത്തിലേക്ക് കൈപിടിച്ച്, കൂട്ടിപ്പിടിച്ച് കൊണ്ടുവരുന്നത് സ്ത്രീ ലമ്പടനായതു കൊണ്ടാണോ ? ആരോപകർ കണ്ണു തുറക്കണം! തുറന്നു ചിന്തിക്കണം..!

സ്വർഗീയ സ്ത്രീകളിൽ ഉത്തമ വനിതയായി ഖദീജ (റ)യെ നബി (സ്വ) പുകഴ്ത്തിപ്പറഞ്ഞു. സ്വർഗീയ സ്ത്രീകളിൽ ഉത്തമർ ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദിന്റെ മകൾ ഫാത്വിമ, ഇംറാൻ മകൾ മർയം, മുസാഹിമിന്റെ മകൾ ആസിയ എന്നിവരാണ് (അഹ്മദ്, മജ്മഉസ്സവാഇദ് 9/223)..!

പിൽക്കാലത്ത് ഖദീജ (റ)യെ നബി (സ്വ) വല്ലാതെ ഓർത്തിരുന്നു. അവരുടെ മാഹാത്മ്യങ്ങളും പുണ്യകർമങ്ങളും എടുത്തുപറയും. ഖദീജ (റ)വിന്റെ പേരിൽ ദാനധർമങ്ങൾ ചെയ്യുമായിരുന്നു. ആടിനെ അറുത്ത് ഖദീജ (റ)വിന്റെ കൂട്ടുകാരികൾക്ക് കൊടുത്തുവിട്ടു. അനസ് (റ) പറയുന്നു: ‘നബി(സ്വ)ക്ക് വല്ലതും കൊണ്ടുകൊടുത്താൽ അവിടുന്ന് പറയും: ഇത് ഇന്നാലിന്നവൾക്ക് എത്തിക്കൂ. അവൾ ഖദീജ (റ)യുടെ കൂട്ടുകാരിയാണ്. ഇത് ഇന്ന പെണ്ണിന് കൊടുക്കൂ. അവൾ ഖദീജയെ ഇഷ്ടപ്പെടുന്നവളാണ്’ (ഹാകിം)..!

ഭാര്യയെ ഇഷ്ടപ്പെടുന്നവർക്ക്, ഭാര്യയുടെ കൂട്ടുകാരികൾക്ക് സമ്മാനങ്ങൾ കൊടുത്തയക്കുന്ന ഉത്തമനായ ഭർത്താവായിരുന്നു മുത്തുനബി (സ്വ). ഓരോ ഭർത്താവും ചിന്തിക്കുക – കുടുംബത്തെ എത്ര മഹത്തരമായാണ് നബി തിരുമേനി കണ്ടത്...!

ഒടുവിൽ തന്റെ 65 ആമത്തെ വയസ്സിൽ പ്രിയതമനെ വിട്ടു ഖദീജ (റ) വിട പറഞ്ഞു പോയി. ജന്നത്തുൽ മുഅല്ലയിൽ ആ മഹതി അന്ത്യ വിശ്രമംകൊണ്ടു. ആ ഓർമ്മയിൽ നബി ഉരുകി. ആ വർഷത്തെ ദുഃഖ വർഷം എന്നാണ് നബി (സ) വിളിച്ചത്.  അവരുടെ ഓർമ്മകളിൽ പോലും നബി വിതുമ്പി...!

പ്രവാചക പത്നി ആയിഷ (റ) പറയുമായിരുന്നു.  ഖദീജയെ ഞാൻ കണ്ടിട്ടില്ല. എന്നാലും അവരോളം എനിക്ക് അസൂയ തോന്നിയ മറ്റൊരു പത്നിയും നബിക്ക് ഉണ്ടായിട്ടില്ല ...

എന്റെ ഖദീജ അങ്ങനെയായിരുന്നു  ഇങ്ങനെയായിരുന്നു എന്ന് ഇടയ്ക്കിടെ നബി പറയുമായിരുന്നു. അത്രയ്ക്കും ഇഷ്ടമായിരുന്നു മക്കയിലെ മാണിക്യമായ. സ്വർഗീയവതി ഖദീജാ ബീവിയെ...

മക്കയിലെ മാണിക്യ മലരായ ഖദീജ ബീവി (റ) സാധാരണക്കാരി ആയിരുന്നില്ല. ശക്തയായ ഒരു വനിതാ രത്നമായിരുന്നു...

ഇണകൾ തമ്മിൽ അവിശ്വാസം വളരുന്ന ആധുനിക കാലത്ത്, ഒരാളും ഒരാൾക്കു കീഴിലും നിൽക്കാൻ തയ്യാറാവാത്ത ദശാ സന്ധിയിൽ തരം കിട്ടുമ്പോൾ ഭർത്താവിനെ ഭാര്യയും, ഭാര്യയെ ഭർത്താവും പാര വെക്കാനും കുത്തിനോവിക്കാനും മെനക്കെടുമ്പോൾ, ഒരിക്കലും വെറുപ്പുണ്ടാവാതിരുന്ന, സ്‌നേഹം വിരിഞ്ഞ, സുഗന്ധം പരത്തിയ ഈ വിശുദ്ധ ദാമ്പത്യ പാഠങ്ങൾ അടുത്തറിയാൻ നാം തയ്യാറാവണം ...

ഇതൊക്കെ യാണ് ജീവിതത്തിൽ പോസിറ്റീവ് ആയി എടുക്കേണ്ടത്...
ഖദീജബീവി (റ) വായിക്കപ്പെടണം..!
ഖദീജബീവി (റ) വാഴ്ത്തപ്പെടണം...!

കാര്യങ്ങളെ ചിന്തിച്ച് കൊണ്ട് വായിച്ചു മനസ്സിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ  നാഥൻ തുണക്കട്ടെ..! അമീൻ യാ റബ്ബൽ ആലമീൻ..!

     
                     

         

Wednesday, 14 February 2018

അവയവ ദാനം ഇസ്ലാമിൽ




     ... അവയവദാനം
ഇസ്‍ലാമിക കാഴ്ചപ്പാട്....

✍ മനുഷ്യന്റെ സ്തുത്യര്‍ഹമായ സ്വഭാവ ഗുണങ്ങളിലൊന്നാണ് ദാനം. അത് സാമൂഹിക ജീവിതത്തിന്റെ സുദൃഢമായ കെട്ടുറപ്പിന്റെ ഭാഗമായി പരിണമിച്ചതും സര്‍വാംഗീകൃത പ്രതിഭാസമായി നിലനില്‍ക്കുന്നതും സ്വാഭാവികം തന്നെ. എന്നാല്‍ മനുഷ്യന്റെ ഉടമസ്ഥതയില്‍ നിന്നപഹരിച്ചെടുത്ത വസ്തുവിന്റെ ദാനവും സ്വന്തം ശരീരത്തിന്റെ സ്ഥായിയായ നിലനില്‍പിനെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ദാനവും അക്രമവും അപക്വമതികളുടെ സ്വഭാവവുമാകയാല്‍ വിമര്‍ശനാത്മകവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. ദാനം ചെയ്യപ്പെടുന്ന വസ്തുവിന്റെ യഥാര്‍ത്ഥ അവകാശി വ്യത്യസ്തനാകുന്നിടത്താണ് ദാനം സല്‍കര്‍മവും ദുഷ്‌കര്‍മവുമായി വേര്‍തിരിയുന്നതെന്നു സാരം...

🚸ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്യാതനായ കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസു സ്വന്തം ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി നീക്കിവെക്കാന്‍ ഒസ്യത്ത് ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തദ് പ്രഖ്യാപനം ആവര്‍ത്തിച്ചത് വലിയ കവറേജ് നല്‍കിയാണ് മാധ്യമ ലോബി ആഘോഷിച്ചത്. ഇത്രയധികം പാര്‍ട്ടി പ്രവര്‍ത്തകരില്‍ അല്പമെങ്കിലും മുസ്‌ലിംകളുണ്ടാകുമെന്ന് അനുമാനിക്കുന്നത് അതിശയോക്തി ജനിപ്പിക്കുന്നില്ലയെന്നിരിക്കെ സ്വന്തം ശരീരം ദാനം ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിന്നനുസൃതമാണോയെന്ന ചിന്ത പ്രസക്തമാകുന്നുണ്ട്. വിശിഷ്യാ അത്യാവശ്യ ഘട്ടങ്ങളില്‍ സ്വസഹോദരന്റെ രോഗശമനത്തിനു വേണ്ടി ജീവനുള്ള വ്യക്തിയുടെ അവയവങ്ങള്‍ പോലും ദാനം നല്കാമെന്ന് നിസ്സങ്കോചം പ്രഖ്യാപിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്ന സവിശേഷ സാഹചര്യത്തില്‍ യഥാര്‍ത്ഥ കര്‍മശാസ്ത്ര വിശകലനം അനിവാര്യമായിത്തീരുന്നുണ്ട്...

🎓 കണ്ണ്, വൃക്ക, പ്രത്യുല്‍പാദനാവയവം, രക്തം, ശരീരത്തില്‍ അധികമുള്ള അവയവം ആദിയായവയുടെ വ്യാപകമായ കൈമാറ്റങ്ങള്‍ ലക്ഷീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ മുഖ്യധാരാ സമൂഹത്തിന്റെ സ്വീകാര്യത നേടിയെടുക്കുന്നതിനാല്‍ ആദ്യം ഇവയെ ചര്‍ച്ചാ വിധേയമാക്കണം...

*📌 നേത്ര ദാനം ...*

👁 കണ്ണ് രോഗവും കാഴ്ച നഷ്ടവും പൊതുവില്‍ വ്യാപകമായതിനാല്‍ അനിവാര്യമായ രോഗ നിര്‍മാര്‍ജനത്തിന്റെ പേരില്‍ ശസ്തക്രിയകളും നേത്ര കൈമാറ്റങ്ങളും പലരുടെയും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണ പ്രകാരം കണ്ണിന്റെ പ്രതലത്തെ പൊതിഞ്ഞു നിന്ന് അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്നതിനെ സംരക്ഷിക്കുന്ന, റിഫ്‌ളക്ഷന്‍ വഴി പ്രകാശത്തെ റെറ്റിനയില്‍ പതിപ്പിക്കാന്‍ 65%വും സഹായിക്കുന്ന കോര്‍ണിയയാണ് corneal transplantation/ eye transplantation ശസ്ത്രക്രിയ വഴി മാറ്റിവെക്കപ്പെടുന്നത്. ദാതാവിന്റെ കോര്‍ണിയ മുറിച്ചെടുക്കാനും രോഗിയുടെ കണ്ണില്‍ സ്ഥാപിക്കുവാനും Trephine എന്ന ഉപകരണമാണത്രെ ഉപയോഗിക്കുന്നത്. ഐ ബാങ്ക് അസോഷിയേഷന്‍ ഓഫ് കേരളയുടെ പഠനത്തിലൂടെ ലക്ഷക്കണക്കായ ജനങ്ങള്‍ കോര്‍ണിയ തകരാര്‍ മൂലം കാഴ്ച നഷ്ടപ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടിരിക്കെ രോഗ ശമനത്തിനാവശ്യമായ ശസ്ത്രക്രിയ ഇസ്‌ലാമികമായിരിക്കുമെന്ന തീരുമാനത്തിലാണ് പലരും...

✍ ദാതാവും സ്വീകര്‍ത്താവും ചെയ്യുന്നത് നിഷിദ്ധമാണെന്നു തന്നെയാണ് കര്‍മശാസ്ത്രത്തിന്റെ പക്ഷം. സ്വയം അവകാശമില്ലാത്ത വസ്തുവാകയാല്‍ മരണ ശേഷം മറ്റൊരാള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യലും അനുവദനീയമല്ല. ‘മറ്റൊരാള്‍ക്ക് വേണ്ടി (ഏറെ പ്രയാസപ്പെട്ടവനാണെങ്കിലും/ അത്യാവശ്യമെന്ന് തോന്നിയാലും) സ്വശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് നല്‍കല്‍ നിഷിദ്ധമാണ്, (അല്ലാഹു നല്‍കിയ) അവയവത്തിന്റെ പൂര്‍ണമായ ശേഷിപ്പ് നഷ്ടപ്പെടുന്നു എന്നതാണ് കാരണം. ഈ ദാനം ഒരു നബിക്ക് വേണ്ടിയാണെങ്കില്‍ നിര്‍ബന്ധമാണ്. (ഇസ്‌ലാമിന്റെ ശത്രുവെന്ന് വിധിക്കപ്പെട്ട, യുദ്ധം നിര്‍ബന്ധമായ) ഹര്‍ബിയ്യായ കാഫിര്‍, ഇസ്‌ലാമില്‍ നിന്ന് കുഫ്‌രിയ്യത്തിലേക്ക് പോയ മുര്‍തദ്ദ്, വിവാഹിതനായ വ്യഭിചാരി, നിസ്‌കാരം ഉപേക്ഷിച്ചവന്‍(മുഹാരിബ്) തുടങ്ങി ഇസ്‌ലാം ജീവന് വിലകല്‍പിക്കാത്ത (മഅസൂമല്ലാത്ത) വരുടെ ശരീരാവയവങ്ങള്‍ ആവശ്യാനുസൃതം മുസ്‌ലിമിന് മുറിച്ചെടുക്കാം. എന്നാല്‍ ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്നവരില്‍ നിന്ന് മുറിച്ചെടുക്കാനും മറ്റൊരാള്‍ക്ക് അര്‍ഹതയില്ല, ഏറെ പ്രയാസപ്പെട്ടാലും ശരി.’ (തുഹ്ഫ: 9/397)

✍ മരണപ്പെട്ട വ്യക്തിയുടെ നേത്രവും മറ്റു അവയവങ്ങളും അത്യാവശ്യമെങ്കില്‍ സ്വീകരിക്കുന്നതിന് വിരോധമില്ല. പൊട്ടിയ എല്ലിന്റെ സ്ഥാനത്ത് മറ്റൊന്ന് വച്ച് പിടിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് കര്‍മശാസ്ത്ര വിചക്ഷണന്‍മാര്‍ സമര്‍ത്ഥിക്കുന്നത് ‘ഉപേക്ഷിച്ചില്ലെങ്കില്‍ മരണപ്പെടുമെന്ന് വിധിക്കപ്പെട്ട് മറ്റൊന്നുമെത്തിക്കാത്ത വ്യക്തിക്ക് ജീവനറ്റ മനുഷ്യ മാംസം ഉപയോഗിക്കല്‍ അനുവദനീയമാക്കപ്പെട്ടത് പോലെ അവന്റെ എല്ല് കൊണ്ട് (ജബ്ര്‍) ചെയ്യലും അനുവദനീയമാണ്’ (ഇബ്‌നു ഖാസിം 2/125,126) എന്നാണ്. തദടിസ്ഥാനത്തില്‍ മരിച്ച വ്യക്തിയുടെ നേത്രമുപയോഗിക്കലല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ വിധിയെഴുതുന്ന പക്ഷം അനന്തരാവകാശിയുടെ സമ്മത പ്രകാരം അങ്ങനെ ചെയ്യാവുന്നതാണെന്ന് ചുരുക്കം. മരണപ്പെട്ട് രണ്ട് മണിക്കൂറിനകം കണ്ണെടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ രണ്ടാഴ്ച കാലം കേടു കൂടാതെ നിലനില്‍ക്കുമെന്നതിനാല്‍ അതിനിടക്ക് ഉപയോഗിച്ചാല്‍ മതി...

*📌 വൃക്ക ദാനം ...*

🚸1950 കള്‍ക്ക് ശേഷം വൃക്ക മാറ്റിവെക്കല്‍ ശസ്തക്രിയക്ക് തുടക്കമായിട്ടുണ്ട്. 1963ന് ശേഷം വ്യാപകമായിത്തുടങ്ങി. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ജീവനുള്ളവരുടെ കിഡ്‌നിയാണ് കൂടുതല്‍ ഫലപ്രദം. മരിച്ചവരുടേത് ആദ്യകാലത്ത് കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 6/852

ഉപര്യുക്ത ഉദ്ധരണിയില്‍ നിന്നു തന്നെ വൃക്കദാനത്തിന്റെ കര്‍മശാസ്ത്രമാനം പ്രകടമാവുന്നുണ്ട്. നേത്രദാന വിഷയത്തില്‍ തുഹ്ഫ ഉദ്ദരിച്ച നിലപാട് ഇവിടെയും ബാധകമാവുന്നതാണ്. ഇസ്‌ലാം ജീവന് വിലകല്‍പിക്കുന്ന വ്യക്തിയില്‍ നിന്ന് മുറിച്ചെടുത്തത് സ്വീകരിക്കലും തന്റേത് മറ്റൊരാള്‍ക്ക് നല്‍കലും സര്‍വാത്മനാ നിഷിദ്ധമാണ്. വിശന്നവശനായവന് മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ശവം ഭക്ഷിക്കല്‍ അനുവതനീയമായത് പോലെ മൃത ശരീരത്തില്‍ നിന്ന് വൃക്ക സ്വീകരിക്കലും അനുവദനീയമാണ്. ഇസ്‌ലാം ജീവന് വില കല്‍പിക്കാത്തവരില്‍ നിന്ന് ജീവിത കാലത്ത് തന്നെ വൃക്ക മുറിച്ച് മാറ്റുന്നതില്‍ ഒട്ടും വിരോധമില്ല...

*📌 ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കല്‍ ...*

🚸ചില വികാര ജീവികളുടെ പ്രവര്‍ത്തനമെന്നോണം സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കുന്ന സ്വഭാവം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണിന്ന്. exchange surgery,  sex reassaignment surgery (SRS), gender reassaignment surgery (GRS) തുടങ്ങിയ ശസ്ത്രക്രിയകളാണ് സ്വന്തം ലൈംഗികാവയവം മാറ്റി അന്യവര്‍ഗത്തിന്റേത് പ്രതിഷ്ഠിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് ...

🎓1970കള്‍ മുതല്‍ ഉത്തര അമേരിക്കയില്‍ മാത്രം ആഴ്ചയില്‍ 25ലേറെ SRS ശസ്തക്രിയ വഴി അവയവ മാറ്റം നടക്കുന്നുണ്ടത്രെ. ഇസ്‌ലാമിക വീക്ഷണത്തിന്റെ നേര്‍വിപരീതമാണിതെന്ന് വ്യക്തമാണ്. ശരീഅത്ത് നിഷ്‌കര്‍ശിക്കുന്ന എല്ലാ വിലക്കുകളും ആദ്യ ലിംഗമേതായിരിക്കും എന്നതിനനുസൃതമായിരിക്കും ഒരു വസ്തുവിന്റെ (ദാത്) സത്ത ഒന്നാകെ മാറ്റെപ്പെട്ടാല്‍ രണ്ടാമത്തെ അവസ്ഥയാണ് പരിഗണിക്കപ്പെടുക. അതിന്റെ വിശേഷണം (സ്വിഫത്) മാത്രമാണ് മാറിയതെങ്കില്‍ ആദ്യത്തെ അവസ്ഥ തന്നെ പരിഗണനീയം. (തുഹ്ഫ: 9/389)

*📌 രക്ത ദാനം ...*

💉അവയവങ്ങളുടെ മസ്അലയില്‍ നിന്ന് വിത്യസ്തമാണ് രക്തദാനത്തിന്റെ കാര്യം. ഒരു അവയവം പൂര്‍ണമായോ ഭാഗികമായോ മറ്റൊരാള്‍ക്ക് കൈമാറുക വഴി സ്വശരീരത്തിന്നനിവാര്യമായ ഒന്ന് ഉപേക്ഷിക്കുന്നുവെന്ന പ്രശ്‌നം രക്തദാനത്തില്‍ വരുന്നില്ല. ഒരാളുടെ ശരീരത്തില്‍ നിന്ന് രക്തമെടുത്താല്‍ അധികം വൈകാതെ രക്തം പുനര്‍സൃഷ്ടിക്കപ്പെടുന്നതിനാല്‍ പ്രത്യാഘാതങ്ങള്‍ നിര്‍ഭയമാണ്. അതിനാല്‍ ദാനം ചെയ്യാം, വില്‍ക്കരുതെന്ന് മാത്രം...

🚸രക്തം ശരീരത്തില്‍ നിന്ന് പുറത്തുവന്നാല്‍ നജസിന്റെ വിധിയാണ് കല്‍പിക്കപ്പെടുന്നത്. രോഗശമനത്തിനുള്ള മരുന്നായി ഉപയുക്തമാക്കാമോ എന്ന മസ്അലയാണ് ഇവിടെ ബാധകം. മറ്റൊരു മരുന്നുമായി കലര്‍ത്തിയാല്‍ അവ്യക്തമാകുന്ന (നശിക്കുന്ന) രക്തം മറ്റു നജസുകളെ പോലെത്തന്നെ അനുവദനീയമാണ്. അത് ഉപകാരപ്രദമാണെന്ന് ഉറപ്പാകുകയോ നീതിമാനായ ഡോക്ടര്‍ അറിയിക്കുകയോ വേണം... (തുഹ്ഫ: 9/170)

📕രക്തമോ മൂത്രമോ ദ്രാവകരൂപത്തിലുള്ള നജസില്‍ പെട്ട ലഹരി പദാര്‍ത്ഥമല്ലാത്ത മറ്റിനങ്ങളോ കുടിക്കാന്‍ നിര്‍ബന്ധിതനായാല്‍ അങ്ങനെ ചെയ്യല്‍ അനുവദനീയമാണ്. (ശര്‍ഹുല്‍ മുഹദ്ദബ്: 9/50)

✍ നിര്‍ബന്ധാവസ്ഥയില്‍ രോഗശമനത്തിന്നു വേണ്ടി രക്തം കൈമാറുന്നതും ഉപയോഗിക്കുന്നതും അനുവദനീയമാക്കുന്നുണ്ട് മുന്‍ ഉദ്ധരണികള്‍. പില്‍കാല ഉപയോഗത്തിനുവേണ്ടി രക്തം സൂക്ഷിച്ചു വെക്കുന്ന രക്ത ബാങ്കുകളിലെ രീതിയെ കുറിച്ച് സംശയങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ശവവും ഉപയോഗം നിഷിദ്ധമായ ഇതര വസ്തുക്കളും സൂക്ഷിച്ചു വെക്കുന്നത് നിരുപാധികം അനുവദിച്ചു തരുന്ന ഫിഖ്ഹ് ഈ ബാങ്ക് സാധൂകരിക്കുന്നുണ്ട്. ‘അനുവദനീയമായവ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഉപയോഗം നിഷിദ്ധമാക്കപ്പെട്ടവ സൂക്ഷിച്ചു വെക്കല്‍ അനുവദനീയമാണ്...’ (മുഗ്‌നി: 4)

✍ അത്യാവശ്യമില്ലെങ്കിലും സ്വശരീരത്തില്‍ നജസ് പുരളാത്ത കാലത്തോളം ശവം ചുമക്കല്‍ അനുവദനീയമാണെന്ന് ഇമാം ഖഫ്ഫാലി (റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (ശറഹുല്‍ മുഹദ്ദബ്: 9/42)

*📌 പതിവിലധികമുള്ള അവയവങ്ങള്‍ ദാനം ചെയ്യല്‍ ...*

🚸പതിവിലധികം അവയവമുള്ളവര്‍ polydectyly എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ അധികമുള്ള വിരല്‍, മുഴ ആദിയായവയെ കുറിച്ച് കര്‍മശാസ്ത്രത്തിന് വ്യക്തമായ തീരുമാനങ്ങളുണ്ട്. ‘പതിവിലധികമായ വിരലും അതുപോലോത്തതും നീക്കം ചെയ്യുന്നത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന് ഭംഗം വരുത്തലല്ല; ന്യൂനത നീക്കല്‍, രോഗ ചികിത്സ എന്നിവയുടെ ഗണത്തിലാണത് ഉള്‍പ്പെടുക. പണ്ഡിതന്‍മാരിലധികവും ഇതിനെ അനുവദനീയമാക്കിയിട്ടുണ്ട്.’ (തക്മിലത്: 4/195)

📕ഞരമ്പുകള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഏറെ സാഹസികവും ഉപദ്രവകാരിയുമായിത്തീരുന്ന ശസ്ത്രക്രിയയും മുന്‍പത്തേതിനേക്കാള്‍ ന്യൂനതകള്‍ കൂടുതല്‍ പ്രകടമാക്കിത്തീര്‍ക്കുന്ന ശസ്ത്രക്രിയയും ശറഇന്റെ കല്‍പനകള്‍ക്ക് വിരുദ്ധമാണ്. ‘മാംസത്തിന്റെയും തോലിന്റെയുമിടക്ക് പ്രത്യക്ഷപ്പെടുന്ന മുഴ ഒരാള്‍ക്ക് സ്വന്തമായോ അയാളുടെ സമ്മതപ്രകാരം മറ്റൊരാള്‍ക്കോ നീക്കം ചെയ്യാം, അത് കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടില്ലായെങ്കില്‍.’ (തുഹ്ഫ: 9/194)

*📌 അവയവ ദാനത്തിനു വസ്വിയ്യത്ത് ചെയ്യല്‍ ...*

🎓 ഒരു വ്യക്തിയുടെ ശരീരമോ അവയവങ്ങളോ ദാനം ചെയ്യുന്നത് പോലെ അവ മറ്റൊരാള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യുന്നതും നിഷിദ്ധമാണെന്നാണ് കര്‍മ ശാസ്ത്രത്തിന്റെ പക്ഷം. സ്വന്തം ഉടമസ്ഥാവകാശമില്ലാതെ മറ്റൊരാള്‍ക്ക് അധികാരമുള്ളവ വരെ വസ്വിയ്യത്ത് ചെയ്യാമെന്ന് പറയുന്ന ഫിഖ്ഹ് ഇവ രണ്ടിനും വിലക്കേര്‍പ്പെടുത്തുന്നത് അള്ളാഹുവല്ലാത്ത ആര്‍ക്കും ഇവക്കു മേല്‍ അധികാരമില്ലെന്ന കാരണത്താലാണ്...

🚸മറ്റൊരാള്‍ക്ക് അധികാരമുള്ള വസ്തു എന്റെ ഉടമസ്ഥതയിലായാല്‍ (നിനക്കത്) വസ്വിയ്യത്ത് ചെയ്തുവെന്ന് പറയുകയും ശേഷം ഉടമപ്പെടുത്തുകയും ചെയ്താല്‍ ഇടപാട് ശരിയാകുമെന്നതിലും, ശേഷം ഉടമപ്പെടുത്തിയില്ലെങ്കില്‍ ശരിയാകുകയില്ലെന്നതിലും പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഇമാം ശാഫിഈ (റ) ഈ അഭിപ്രായത്തിനു മേല്‍ ഇത്തിഫാഖിനെ ഉദ്ധരിച്ചിട്ടുണ്ട്... (തുഹ്ഫ: 7/17)

📘വെറുക്കപ്പെടുന്നതും നിഷിദ്ധമായതുമായ കാര്യങ്ങള്‍ കൊണ്ട് വസ്വിയ്യത്ത് ചെയ്യല്‍ അനുവദനീയമാണെന്ന അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് മുമ്പ് പറഞ്ഞിരിക്കുന്നു ... (മഹല്ലി: 1/161)

🚸ജീവനറ്റ ശരീരം പഠനാവശ്യങ്ങള്‍ക്കോ പരീക്ഷണങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് ഇതിന്റെ സാരം. മരണപ്പെട്ട വ്യക്തിയെ മറമാടല്‍ നിര്‍ബന്ധമാണെന്നിരിക്കെ കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ ഗുണകരമല്ല...

✍ ചുരുക്കത്തില്‍, ഇസ്‌ലാമിക കര്‍മശാസ്ത്രം നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ രക്ത ദാനത്തെ ഹലാലെന്നും വൃക്ക, നേത്ര ദാനങ്ങളെ നിഷിദ്ധമെന്നും വിവക്ഷിക്കാനാവൂ എന്നതാണ് പണ്ഡിതപക്ഷം ...

മനുഷ്യ ശരീരത്തിന് ജീവിതത്തിലും മരണശേഷവും പവിത്രത നല്‍കിയിട്ടുള്ളത് പരിശുദ്ധ ഇസ്‌ലാം മാത്രമാണ്...!

        

വാലന്റൈൻസ് ഡേ.....




        വാലന്റൈൻസ് ഡേ ആഘോഷിക്കൽ

✍🏻 യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തി വരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗ ദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം അവരുടെ തന്നിഷ്ടങ്ങളെ  നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല...
(അൽബഖറ 120)

📅 ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് ഒരു മുസ്ലിമിന് ആഘോഷിക്കാൻ പാടില്ല ...

💝 പാശ്ചാത്യർ അവർ സ്നേഹിക്കുന്നവർക്ക് സമ്മാനങ്ങൾ കൈമാറാനും ഇഷ്ടം അറിയിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. യുവത്വം ആഗോള വിശുദ്ധ ദിനമായി ഫെബ്രുവരി 14 ആഘോഷിക്കാൻ വെമ്പൽ കൊള്ളുകയാണ്. എന്നാൽ ഇത് ഒരു മുസ്ലിമിന് ആഘോഷിക്കാൻ അനുവദനീയമല്ല ...

📢 അറിയുക, മനുഷ്യനുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഇസ്ലാം നമുക്ക് മാർഗനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. മനുഷ്യർക്ക് ഗുണപരമായ ഏതു കാര്യവും ഇസ്ലാം അംഗീകരിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്നേഹവും കാരുണ്യവും ഇസ്ലാമിന്റെ മുഖമുദ്രയാണ്...

✍🏻 മാത്രമല്ല ഇസ്ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. അതിന്റെ നിയമ നിർദ്ദേശങ്ങൾ അല്ലാഹു നബി (ﷺ) മുഖേന മാനവ സമൂഹത്തിന് അറിയിച്ചു തന്നതാണ്...

🛍 മുസ്ലിം സമൂഹത്തോട് മാത്രമല്ല ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാ മനുഷ്യരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ്ലാമിന്റെ പൊതു തത്വം. ഒരാൾ മറ്റൊരാളെ സ്നേഹിക്കേണ്ടത് എങ്ങനെ എന്നും അതിനുള്ള രീതികൾ എന്താണെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്...

☘️ എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാര രീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ്ലാമിക മൂല്യങ്ങള്‍ പരിഗണിക്കാതെയും ആവരുതെന്നു ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അതിനാൽ പറയട്ടെ ധാര്‍മിക മൂല്യങ്ങളുടെ അടിവേരറുക്കുന്നതും തികച്ചും ഇസ് ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധവുമായ ഈ ആഘോഷം ഒരു വിശ്വാസിക്ക് ആചരിക്കാൻ കഴിയില്ല...

🎋 ഇത് യുവതി യുവാക്കളെ മാത്രമല്ല ഇളംതലമുറയെ പോലും വഴി തെറ്റിക്കുന്നു എന്നതാണ് യാഥാർത്യം. "സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങൾ തന്നെയാണ്." (അല്‍ഹുജുറാത്ത് :10) ഇങ്ങനെയാണ് വിശുദ്ധ ഖുർആൻ നമ്മോട് പറയുന്നത്.

💑 യുവതി യുവാക്കൾ പരസ്പരം ദർശിക്കാനും സ്പർശിക്കാനും ഉള്ള അവസരമായി സ്വീകരിക്കുന്നതും വാണിജ്യവല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ആഘോഷങ്ങള്‍ യഥാര്‍ഥ സ്‌നേഹത്തില്‍ നിന്ന് മനുഷ്യനെ അകറ്റുകയും ദാമ്പത്യ ബന്ധത്തിലും, കുടുംബ ജീവിതത്തിലും ഉണ്ടാകേണ്ട പവിത്രതയും മൂല്യ ബോധവും തകർത്തെറിഞ്ഞു ധാര്‍മിക മൂല്യച്യുതിയിലേക്കും ആഭാസത്തിലേക്കും മാനവികതയെ തള്ളിവിടുകയും ചെയ്യുന്നു എന്നതാണ് സത്യം...
മതപരമായ കല്‍പനകള്‍ ലംഘിക്കപ്പെടാവുന്ന ധാരാളം കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഈ ദിവസത്തിൽ നടക്കുന്നതായി നമുക്ക് കാണാം ...

❌ വാലൻന്റൈൻ ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന  ഒരുകാര്യവും ചെയ്യല്‍ അനുവദനീയമല്ല. പരസ്പരം സമ്മാനങ്ങള്‍  കൈമാറുക, പ്രത്യേക വസ്ത്രം ധരിക്കുക, അതിന് വേണ്ടി ഉണ്ടാക്കുന്ന പലഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക പോലുള്ള ഏതുകാര്യവുമാവട്ടെ അതിലൊന്നും പങ്കാളിയാവാന്‍ പാടില്ല.
നിങ്ങൾ ഏതെങ്കിലും ഒരു സമുദായത്തിന്റെ ആചാരങ്ങളെ അനുകരിക്കുകയാണെങ്കിൽ നിങ്ങൾ അവരിൽപ്പെട്ടവരാണ് എന്ന നബി (ﷺ) യുടെ വചനം ഓർമയിലിരിക്കട്ടെ...

🚫 വാലൻന്റൈൻ ദിനം ആഘോഷിക്കുന്നത് വ്യത്യസ്ത കാരണങ്ങളാല്‍ അനുവദനീയമല്ല...

✍🏻 *ഒന്ന്:* ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്തിന്റെ ആഘോഷമാണത്...

✍🏻 *രണ്ട്:* അതിരുവിട്ട ലൈഗികതയിലെക്കും കാമവികാരങ്ങളിലേക്കുമത് ക്ഷണിക്കുന്നു...
 
✍🏻 *മൂന്ന്:* അഹലുഃസ്സുന്നത്തിന് എതിരായതും നിരര്‍ത്ഥകവുമായ ഇത്തരം കാര്യങ്ങളില്‍ മനുഷ്യഹൃദയങ്ങള്‍ വ്യാപൃതമാക്കുന്നതിലേക്ക്  അത് ക്ഷണിക്കുന്നു...

🚸ഒരു മുസ്‌ലിം അവന്‍റെ ദീന്‍ കൊണ്ട് പ്രതാപവാൻ ആയിരിക്കണം. ആര് ഓരിയിട്ടാലും അതിനെ പിന്‍ പറ്റുന്ന കൂടെകൂടി ആവരുത്...
 
* അല്ലാഹുവേ, പ്രത്യക്ഷവും പരോക്ഷവുമായ മുഴുവന്‍ ഫിത്നകളില്‍ നിന്നും മുസ്‌ലിമീങ്ങളെ കാത്ത് രക്ഷിക്കേണമേ ...*
*ആമീൻ യാ റബ്ബൽ ആലമീൻ ...*
*(മജ്മൂഉ ഫതാവ, ഇബ്ന്‍ ഉസൈമീന്‍: 16/199)*

     

           

Sunday, 11 February 2018

ഉംറ ...അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..






            🕋 ഉംറയുടെ കര്‍മ്മങ്ങള്‍ 🕋
        ഒറ്റനോട്ടത്തില്‍


വിശുദ്ധ ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ അഞ്ചാമത്തേതാണല്ലോ ഹജ്ജും ഉംറയും. തടിയാലും വഴിയാലും മുതലാലും കഴിവുള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ അത് രണ്ടും നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ഭൗതിക സാഹചര്യങ്ങളെല്ലാം ഒത്തു വന്നിട്ടും അത് നിര്‍വ്വഹിക്കാതെ ഒരാള്‍ മരണപ്പെടുന്നുവെങ്കില്‍, അയാള്‍ക്ക് വേണ്ടി ആ കര്‍മ്മം നിര്‍വ്വഹിക്കാനായി ഒരാളെ പറഞ്ഞയക്കാനാവശ്യമായ തുക മാറ്റി വെച്ച ശേഷമേ, അയാളുടെ അനന്തര സ്വത്ത് വീതം വെക്കാവൂ എന്നാണ് കര്‍മ്മശാസ്ത്ര നിയമം ...

സുപ്രധാനമായ ഏതൊരു കാര്യത്തിലുമെന്ന പോലെ, ഉംറ യാത്രയും ഇസ്തിഖാറത് നടത്തി വേണം തീരുമാനിക്കേണ്ടത്. സാമ്പത്തികമോ ശാരീരികമോ മറ്റോ ആയ ഇടപാടുകളെല്ലാം തീര്‍ക്കുകയും പിണങ്ങി നില്‍ക്കുന്ന ബന്ധങ്ങളെയെല്ലാം വിളക്കിച്ചേര്‍ക്കുകയും ചെയ്ത ശേഷമായിരിക്കണം യാത്ര തുടങ്ങുന്നത്. ഉംറയുടെ പ്രധാന കര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ...

*🔖 ഇഹ്റാം ...*

ഉംറ ഉദ്ദേശിച്ച് മക്കയിലേക്ക് പോകുന്നവന്‍ ഇഹ്റാം ചെയ്തേ മീഖാത് വിട്ടുകടക്കാവൂ. ഇഹ്റാം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം കുളിക്കലും ശരീരത്തിലെ നീക്കേണ്ട രോമങ്ങള്‍ നീക്കുകയും നഖം വെട്ടുകയും ചെയ്യലും സുന്നതാണ്. ഇഹ്റാമിന് വേണ്ടി ഈ സുന്നതായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്ന കരുത്ത് ആ സമയത്തെല്ലാം ഉണ്ടായിരിക്കണം. ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിക്കാം. ശരീരത്തിലും മറ്റും സുഗന്ധം പൂശലും സുന്നതാണ്. ഇഹ്റാമിന്റെ രണ്ട് റക്അത് സുന്നത് നിസ്കാരമാണ് ഇനി നിര്‍വ്വഹിക്കാനുള്ളത്. ഇഹ്റാമിന്റെ സുന്നതായ രണ്ട് റക്അത് ഞാന്‍ നിസ്കരിക്കുന്നു എന്ന് നിയ്യത് ചെയ്ത് സാധാരണ പോലെ രണ്ട് റക്അതാണ് ഇഹ്റാമിന്റെ സുന്നത് നിസ്കാരം...

ആദ്യറക്അതില്‍ സൂറതുല്‍കാഫിറൂനയും രണ്ടാം റക്അതില്‍ സൂറതുല്‍ ഇഖ്ലാസും ഓതല്‍ പ്രത്യേകം സുന്നതാണ്. ശേഷം അല്ലാഹുവിനോട് ദുആ ചെയ്യുക. അത് കഴിഞ്ഞാണ് ഇഹ്റാം ചെയ്യേണ്ടത്. (നവൈതുല്‍ ഉംറത വ അഹ്റംതു ബിഹാ ലില്ലാഹിതആലാ) ഞാന്‍ ഉംറയെ കരുതി, ആ ഉംറ കൊണ്ട് അല്ലാഹുവിന് വേണ്ടി ഞാന്‍ ഇഹ്റാം ചെയ്തു എന്ന് കരുതുകയാണ് വേണ്ടത്. അതോടെ നാം മുഹ്രിം ആയിത്തീര്‍ന്നു. സുഗന്ധമോ എണ്ണയോ ഉപയോഗിക്കല്‍, നഖം, മുടി തുടങ്ങിയവ നീക്കല്‍, പുരുഷന്മാര്‍ക്ക് തല മറക്കല്‍, തുന്നിയ വസ്ത്രം ധരിക്കല്‍ തുടങ്ങിയ ഇഹ്റാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങളെല്ലാം ഇതോടെ ഹറാം ആയിത്തീരുന്നു ...

*🔖 തല്‍ബിയത് ...*

ഇനി നാം ഉരുവിടേണ്ടത് തല്‍ബിയതിന്റെ മന്ത്രങ്ങളാണ്. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ഹംദ വന്നിഅ്തമ ലക വല്‍മുല്‍ക്, ലാ ശരീക ലക് (അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു, നിനക്ക് പങ്കുകാരനായി ആരുമില്ല, സര്‍വ്വസ്തുതിയും സകല അനുഗ്രങ്ങളും അധികാരവും നിനക്കും നിന്റേതുമാണ് നിശ്ചയം, നിനക്ക് പങ്കുകാരനില്ല)

ഇഹ്റാം ചെയ്ത ഉടനെ തല്‍ബിയത് ചൊല്ലല്‍ പ്രത്യേകം സുന്നതാണ്. ശേഷം അത് പരമാവധി വര്‍ദ്ദിപ്പിച്ചുകൊണ്ടിരിക്കണം. കയറ്റം, ഇറക്കം തുടങ്ങിയ യാത്രയുടെ അവസ്ഥാവ്യത്യാസങ്ങളിലെല്ലാം തല്‍ബിയത് ചൊല്ലല്‍ പ്രത്യേകം സുന്നതുണ്ട് ...

*🔖 ത്വവാഫ് ...*

ഇനി നാം പോകുന്നത് മക്കയിലേക്കാണ്. മസ്ജിദുല്‍ഹറാമില്‍ പ്രവേശിച്ച് എത്രയും വേഗം ഉംറയുടെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയാണ് നാം വേണ്ടത്. മസ്ജിദുല്‍ഹറാമില്‍ പ്രവേശിക്കുന്നതോടെ ഇഅ്തികാഫിന്റെ നിയ്യത് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ആദ്യമായി കഅ്ബ ദര്‍ശിക്കുന്ന സന്ദര്‍ഭം ഏറെ പവിത്രമാണ്. ദുആക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള സമയമാണ് അത്. മസ്ജിദുല്‍ഹറാമില്‍ പ്രവേശിച്ചാല്‍ തഹിയ്യതിന്റെ നിസ്കാരത്തിന് പകരം ത്വവാഫ് ആണ് ചെയ്യേണ്ടത്. ഇഹ്റാമിലായി ആണ് പ്രവേശിക്കുന്നതെങ്കില്‍ തഹിയ്യതിന്റെ ത്വവാഫിന് പകരം നിര്‍ബന്ധമായ ത്വവാഫ് തന്നെ മതിയാവുന്നതാണ്. ഇഹ്റാമിലല്ലാതെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോഴൊക്കെ തഹിയ്യതിന്റെ ത്വവാഫ് ചെയ്യല്‍ സുന്നതാണ്.

ശേഷം നേരെ മത്വാഫിലേക്ക് പ്രവേശിക്കുകയും ഉംറയുടെ നിര്‍ബന്ധ ത്വവാഫ് നിര്‍വ്വഹിക്കുകയുമാണ് വേണ്ടത്. ഹജറുല്‍ അസ്‌വദിന്റെ നേരെ നിന്നുകൊണ്ടാണ് ത്വവാഫ് തുടങ്ങേണ്ടത്. ഉംറയുടെ നിര്‍ബന്ധമായ ഏഴ് ത്വവാഫുകള്‍ ഞാന്‍ നിര്‍വ്വഹിക്കുന്നു എന്ന നിയ്യതോടെ ബിസ്മില്ലാഹി അല്ലാഹുഅക്ബര്‍ എന്ന് പറഞ്ഞ് ഹജറുല്‍ അസ്‌വദ് ചുംബിച്ചോ കൈകൊണ്ട് അതിന് നേരെ ആംഗ്യംകാണിച്ച് ആ കൈമുത്തിയോ ആണ് ത്വവാഫ് തുടങ്ങേണ്ടത്. ത്വവാഫ് ചെയ്യുന്നത് കഅ്ബ ഇടതുഭാഗത്ത് വരുന്നവിധമായിരിക്കണം. അങ്ങനെ അല്ലാതെ, കഅ്ബക്ക് അഭിമുഖമായോ മറ്റോ ചെയ്യുന്നത് ത്വവാഫ് ആയി പരിഗണിക്കുന്നതല്ല. ഹിജ്റുഇസ്മാഈല്‍ എന്ന ഭാഗം കഅ്ബയുടെ ഉള്‍ഭാഗത്തില്‍പെട്ടതാണെന്നതിനാല്‍, അതിനകത്തുകൂടെ നടത്തുന്ന ത്വവാഫും പരിഗണിക്കപ്പെടുന്നതല്ല...

ശേഷം സഅയ് വരുന്ന എല്ലാ ത്വവാഫിലും മേല്‍മുണ്ട് പൂണൂല്‍ ധരിക്കുന്നവിധം (മധ്യഭാഗം വലത്തേ ചുമലിന്റെ താഴ്ഭാഗത്ത് വരുന്നവിധം) ആക്കിവെക്കലും ആദ്യമൂന്ന് ത്വവാഫുകളില്‍ പുരുഷന്‍ അല്‍പം വേഗത്തില്‍ ഓടലും സുന്നതാണ്.  റബ്ബനാആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറതി ഹസനതന്‍ വഖിനാ അദാബന്നാര്‍ എന്ന പ്രാര്‍ത്ഥന പ്രവാചകര്‍ (സ) ത്വവാഫില്‍ വര്‍ദ്ദിപ്പിച്ചതായി കാണാം. മറ്റുള്ള ദുആകളും ദിക്റുകളും സ്വലാത്തുകളും സൂറതുകളുമൊക്കെ ചൊല്ലാവുന്നതാണ്.  ത്വവാഫില്‍, നിസ്കാരത്തിലെ പോലെ ശരീരവും വസ്ത്രവും അശുദ്ധിയില്‍നിന്നും നജസില്‍നിന്നും ശുദ്ധമായിരിക്കലും ഔറത് പൂര്‍ണ്ണമായും മറക്കലും നിര്‍ബന്ധമാണ്. ത്വവാഫ് ചെയ്യുന്നതിനിടയില്‍ അഥവാ വുളൂ മുറിഞ്ഞുപോയാല്‍ വുളൂ ചെയ്ത്, നിര്‍ത്തിയത് മുതല്‍ ത്വവാഫ് തുടരേണ്ടതാണ്...

ത്വവാഫ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ത്വവാഫിന്റെ രണ്ട് റക്അത് നിസ്കരിക്കല്‍ പ്രത്യേകം സുന്നതാണ്. മഖാമുഇബ്റാഹീമിന്റെ ഭാഗത്ത് വെച്ച് ഇത് നിര്‍വ്വഹിക്കലാണ് ഏറ്റവും ഉത്തമം. ത്വവാഫിന്റെ രണ്ട് റക്അത് സുന്നത് നിസ്കാരം ഞാന്‍ നിര്‍വ്വഹിക്കുന്നു എന്ന കരുത്തോടെ സാധാരണ രൂപത്തിലുള്ള രണ്ട് റക്അത് നിസ്കാരമാണ് ഇത്. ആദ്യ റക്അതില്‍ സൂറതുല്‍ കാഫിറൂനയും രണ്ടാം റക്അതില്‍ സൂറതുല്‍ ഇഖ്ലാസും ഓതല്‍ പ്രത്യേകം സുന്നതാണ്. നിസ്കാര ശേഷം കഅ്ബയില്‍ നോക്കി എല്ലാ ആവശ്യങ്ങള്‍ക്കും ദുആ ചെയ്യുക...

ശേഷം സംസം വെള്ളം കുടിക്കല്‍ സുന്നതാണ്. ഏതാവശ്യത്തിനാണോ കുടിക്കുന്നത് അതിനുള്ളതാണ് സംസം എന്ന പ്രവാചകവചനമുള്ളതിനാല്‍ വിവിധ ആഗ്രഹങ്ങളെല്ലാം ആ സമയത്ത് കരുതാവുന്നതാണ്...

*🔖 സഅയ് ...*

ശേഷം ഉംറയുടെ സഅയ് ആണ് ചെയ്യാനുള്ളത്. നേരെ മസ്അയിലേക്കെത്തി സ്വഫായില്‍ നിന്ന് സഅയ് തുടങ്ങേണ്ടതാണ്. സ്വഫയുടെ മേല്‍ അല്‍പം കയറല്‍ പുരുഷന് പ്രത്യേകം സുന്നതുണ്ട്. സ്വഫയില്‍നിന്ന് മര്‍വ്വയിലെത്തുന്നതോടെ ഒരു സഅയും തിരിച്ച് സ്വഫയിലെത്തുന്നതോടെ രണ്ട് സഅയും പൂര്‍ത്തിയാവുന്നു. ഏഴാമത്തെ സഅയ് മര്‍വ്വയില്‍ അവസാനിക്കുന്നതോടെ സഅയ് എന്ന കര്‍മ്മവും കഴിഞ്ഞു. സഅയ് ചെയ്യുന്ന സ്ഥലത്തിന്റെ ഏകദേശം മധ്യഭാഗത്തായി പ്രത്യേകം അടയാളപ്പെടുത്തിയ രണ്ട് ഭാഗങ്ങള്‍ക്കിടയില്‍ അല്പം വേഗത്തില്‍ ഓടല്‍ പുരുഷന് പ്രത്യേകം സുന്നതാണ്. ശേഷം കഅ്ബയിലേക്ക് തിരിഞ്ഞ് കഴിയുന്നത്ര ദുആ ചെയ്യുക ...

*🔖 തഹല്ലുല്‍ ...*

ശേഷം തല മുടി നീക്കം ചെയ്യുക. മുഴുവനായും മുടി കളയലാണ് പുരുഷന് ഉത്തമം. തലയിലെ ഏതെങ്കിലും മൂന്ന് മുടി മുറിച്ചാലും തഹല്ലുല്‍ ആവും. സ്ത്രീകളും ഇതേരൂപത്തില്‍ മുടി മുറിച്ചാണ് തഹല്ലുല്‍ ആവേണ്ടത്. ഇതോടെ ഉംറ പൂര്‍ത്തിയായി ...

*📌 മറ്റുള്ളവര്‍ക്ക് വേണ്ടി ഉംറ ചെയ്യുമ്പോള്‍ ... 🕋*

മറ്റാര്‍ക്കെങ്കിലും വേണ്ടിയും ഉംറ ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍, അയാള്‍ ശാരീരികമായി അത് ചെയ്യാന്‍ സാധിക്കാത്തവനും സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്തവനുമായിരിക്കണം. അതോടൊപ്പം, അയാള്‍ക്ക് വേണ്ടി ചെയ്യാന്‍ അയാളുടെ അനുവാദവും ആവശ്യമാണ്. മരിച്ചുപോയവര്‍ക്ക് വേണ്ടി ചെയ്യുമ്പോള്‍ അനുവാദം ആവശ്യമില്ല. ഇഹ്റാം ചെയ്യുമ്പോള്‍ നിയ്യതില്‍ ആര്‍ക്ക് വേണ്ടിയാണോ ചെയ്യുന്നത് അയാള്‍ക്ക് വേണ്ടി എന്ന് പ്രത്യേകം കരുതേണ്ടതാണ്. ഉദാഹരണമായി ഉമ്മാക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍, നവൈതുല്‍ഉംറത ലിഉമ്മീ വഅഹ്റംതുബിഹാ ലില്ലാഹിതആലാ (ഞാന്‍ എന്റെ ഉമ്മാക്ക് വേണ്ടി ഉംറയെ കരുതി, അത് കൊണ്ട് ഞാന്‍ ഇഹ്റാം ചെയ്തു). ശേഷമുള്ള കര്‍മ്മങ്ങളെല്ലാം മേല്‍പറഞ്ഞവിധം തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്.

*🔖 വീണ്ടും ഉംറ ചെയ്യുമ്പോള്‍ ...*

ഒരു ഉംറ ചെയ്ത ശേഷം മക്കയില്‍ തന്നെ കഴിയുന്ന ദിവസങ്ങളില്‍ വീണ്ടും ഉംറ ചെയ്യണമെന്നുണ്ടെങ്കില്‍ ഏറ്റവും തൊട്ടടുത്തുള്ള ഹറം പരിധിയിലേക്ക് പോവേണ്ടതാണ്. മസ്ജിദു ആഇശ (റ)യാണ് ഏറ്റവും അടുത്തുള്ള പരിധി. അവിടെ പോയി, നേരത്തെ പറഞ്ഞ വിധം ഇഹ്റാം ചെയ്ത് തിരിച്ച് മസ്ജിദുല്‍ ഹറാമിലെത്തി ഉംറ നിര്‍വ്വഹിക്കാവുന്നതാണ്. ആദ്യം ചെയ്ത ഉംറയില്‍നിന്ന് തഹല്ലുല്‍ ആവാന്‍ മുടി പൂര്‍ണ്ണമായും കളഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാം ഉംറയുടെ ഇഹ്റാമില്‍നിന്ന് തഹല്ലുല്‍ ആവുന്ന സമയത്ത് ബ്ലെയ്ഡോ കത്തിയോ തലക്ക് മുകളില്‍ നടത്തിയാല്‍ തന്നെ മതിയാവുന്നതാണ് ...

*🔖 വിദാഇന്‍റെ ത്വവാഫ് ...*

മക്കയില്‍നിന്ന് തിരിച്ചുപോരുമ്പോള്‍ അവസാനമായി ചെയ്യേണ്ടതാണ് വിദാഇന്റെ ത്വവാഫ്. വിശുദ്ധ കഅ്ബയോട് യാത്ര പറയുന്നതാണ് അത്. നേരത്തെ പറഞ്ഞ നിബന്ധനകളെല്ലാം അതിനും ബാധകമാണ്. വിദാഇന്റെ ത്വവാഫ് ചെയ്തുകഴിഞ്ഞാല്‍ എത്രയും വേഗം യാത്രയുടെ ഒരുക്കങ്ങള്‍ നടത്തി അവിടെ നിന്ന് യാത്ര പോവേണ്ടതാണ് ...

സ്വീകാര്യമായ ഉംറ ചെയ്യാനും ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ട് ഉമ്മ പെറ്റ കുട്ടിയെപോലെ നിഷ്കളങ്കമായ ഹൃദയത്തോടെ മടങ്ങാനും നാഥന്‍ തുണക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ.....

       

            

Thursday, 8 February 2018

കുടുംബ ജീവിതം

കുടുംബ ജീവിതം


*📌 പെണ്ണവകാശങ്ങൾ കണ്ടില്ലെന്ന് നടിക്കരുത് ... 💖*

വിവാഹം മുഖേന ഭര്‍ത്താവിന് ഭാര്യയായ പെണ്ണിലേക്ക് നിര്‍ബന്ധമായിത്തീരുന്ന പ്രഥമ സാമ്പത്തിക ബാധ്യതയാണ് മഹര്‍ അഥവാ വിവാഹമൂല്യം. വിവാഹസമയത്ത് സ്ത്രീയോ അവരുടെ വീട്ടുകാരോ കുടുംബക്കാരോ പുരുഷന് നല്‍കുന്ന പണവും ആഭരണവും തികച്ചും അനാചാരവും അനിസ്‌ലാമികവുമാണ്. ഇത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും വിരുദ്ധമാണ്. എന്നാല്‍ പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന വിവാഹമൂല്യം നിര്‍ബന്ധവുമാണ് ...

 'സ്ത്രീക്ക് അവരുടെ വിവാഹമൂല്യം മനസ്സംതൃപ്തിയോടെ നല്‍കുക. അതില്‍ വല്ലതും അവര്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നുവെങ്കില്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചുകൊള്ളുക'' (അന്നിസാഅ്-4)
സ്ത്രീകളുടെ അവകാശമായ മഹര്‍ അവര്‍ക്ക് വിട്ടുകൊടുക്കണം. മഹര്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഭര്‍ത്താവിന് സ്ത്രീ വിട്ടുകൊടുക്കുകയാണെങ്കില്‍ അതവന് സ്വീകരിക്കാവുന്നതാണ്...

മഹര്‍ നിക്കാഹിന്റെ സമയത്തുതന്നെ നല്‍കുന്നതാണുത്തമം. അവളുടെ മാതാവ്, മാതൃസഹോദരികള്‍, സ്വന്തം സഹോദരികള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ച മഹറിന്റെ മൂല്യം അവള്‍ക്കും നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. മഹറിന് പരിധിയോ പരിമിതിയോ ഇല്ല. രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് മഹര്‍ ക്രമാതീതമായി വര്‍ധിച്ചതായും ജനങ്ങള്‍ക്ക് വിവാഹം തന്നെ പ്രയാസകരമായിത്തീരുകയും ചെയ്തതായി ഖലീഫക്ക് തോന്നി...

പള്ളി മിമ്പറില്‍ വെച്ച് സ്ത്രീകള്‍ മഹറിന്റെ അളവ് കുറക്കുന്നതിന്റെ ആവശ്യം അദ്ദേഹം എടുത്തുപറഞ്ഞു. സദസ്സില്‍നിന്ന് ഒരു വൃദ്ധസ്ത്രീ എഴുന്നേറ്റ് പറഞ്ഞു: "അല്ലാഹു അതിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. പിന്നെ താങ്കളെന്തിനാണ് അതിനെ പരിമിതപ്പെടുത്തുന്നത്. അതിന് താങ്കള്‍ക്കെന്തവകാശം? " ഒരു സ്വര്‍ണക്കൂമ്പാരം തന്നെ നല്‍കിയാലും'' (നിസാഅ്: 20) എന്നല്ലെ ഖുര്‍ആനിന്റെ പ്രയോഗം?' ഉമര്‍ (റ) പറഞ്ഞു: "ശരിയാണ്, എനിക്ക് തെറ്റുപറ്റി. ഞാന്‍ ആ കല്‍പന പിന്‍വലിക്കുന്നു..."

ചില പ്രദേശങ്ങളില്‍ മഹര്‍ സ്ത്രീകളുടെ പിതാക്കന്മാര്‍ക്കവകാശപ്പെട്ടതാണെന്നാണ് വിചാരം. മഹര്‍ ഉള്‍പ്പെടെ വിവാഹസമയത്ത് വീട്ടുകാരും ബന്ധുക്കളും നല്‍കിയ ആഭരണങ്ങള്‍, പാരിതോഷികങ്ങള്‍, അവള്‍ക്ക് കിട്ടിയ അനന്തര സ്വത്ത്, സ്വന്തം ശമ്പളം തുടങ്ങിയവയെല്ലാം സ്ത്രീക്ക് അവകാശപ്പെട്ടതാണ്. അത് ഭര്‍ത്താവോ മക്കളോ മറ്റുള്ളവരോ ചെലവഴിക്കാനോ വില്‍ക്കാനോ പണയപ്പെടുത്താനോ പാടില്ല. ഇതെല്ലാം ഇസ്‌ലാം നിരോധിച്ചതാണ്...

മഹര്‍സംബന്ധമായി അല്‍ബഖറ:137, നിസാഅ്:20-25, മാഇദ:5 എന്നീ സൂറത്തുകളിലൊക്കെ കാണാവുന്നതാണ്. മഹര്‍ സംബന്ധമായ ഒരു പഠനം സഹലുബ്‌നു സഅ്ദില്‍ നിന്ന് ഉദ്ധരിക്കുന്നു. നബിയുടെ സന്നിധിയില്‍ ഒരു സ്ത്രീ വന്ന് ബോധിപ്പിച്ചു:
" ഞാന്‍ എന്നെ അവിടത്തേക്ക് സമര്‍പ്പിച്ചിരിക്കുന്നു. താങ്കള്‍ക്ക് വേണമെങ്കില്‍ എന്നെ ഭാര്യയായി സ്വീകരിക്കാം. ഇല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം..."
നബി (സ) യാതൊന്നും പ്രതികരിച്ചില്ല.
അവള്‍ ദീര്‍ഘനേരം അവിടെത്തന്നെ ഇരുന്നു. അപ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: " തിരുദൂതരെ, അവിടത്തേക്ക് ആവശ്യമില്ലെങ്കില്‍ അവളെ എനിക്ക് വിവാഹം ചെയ്തുതരിക...''

നബി (സ) ചോദിച്ചു: "മഹര്‍ കൊടുക്കാന്‍ വല്ലതുമുണ്ടോ ...?"
അയാള്‍ പറഞ്ഞു: "ഇല്ല, എന്റെ കൈയിലൊന്നുമില്ല. ഞാനുടുത്ത മുണ്ടല്ലാതെ.''
നബി (സ): " അവള്‍ക്കതു കൊടുത്താല്‍ നീ എന്ത് ധരിക്കും. അതിനാല്‍ മറ്റെന്തെങ്കിലും അന്വേഷിക്കുക. ഇനി യാതൊന്നുമില്ലെങ്കില്‍ ഒരു ഇരുമ്പ് മോതിരമെങ്കിലും ...?''
ഇല്ലെന്നയാള്‍ പറഞ്ഞു. നബി (സ) ചോദിച്ചു: "നിനക്ക് ഖുര്‍ആന്‍ വല്ലതും അറിയുമോ?'' അയാള്‍: " അതെ, നബിയെ അറിയാം.'' അറിയുന്ന സൂറകള്‍ അയാള്‍ എണ്ണിപ്പറഞ്ഞു. നബി (സ) പറഞ്ഞു: " എങ്കില്‍ നിനക്കറിയാവുന്ന ഖുര്‍ആന്‍ മഹറായി അവള്‍ക്കുകൂടി പഠിപ്പിക്കുക. ഞാന്‍ ഖുര്‍ആന്‍ മഹര്‍ നിശ്ചയിച്ചുകൊണ്ട് അവളെ നിനക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു...''
(ബുഖാരി മുസ്‌ലിം)

അനസ് (റ) ഉദ്ധരിക്കുന്നു.
അബൂത്വല്‍ഹത്ത് ഉമ്മുസുലൈമിനെ വിവാഹാലോചന നടത്തി. അവര്‍ക്ക് അബൂത്വല്‍ഹയെ ഇഷ്ടമായിരുന്നു. പക്ഷെ, അദ്ദേഹം മുസ്‌ലിമായിരുന്നില്ല. അവര്‍ പറഞ്ഞു: " നിങ്ങള്‍ മുസ്‌ലിമാകുക. എങ്കില്‍ അതാണെന്റെ മഹര്‍. മറ്റൊന്നും ഞാന്‍ ആവശ്യപ്പെടുകയില്ല." അങ്ങനെ ഉമ്മുസുലൈമിന്റെ മഹര്‍ അബൂത്വല്‍ഹയുടെ ഇസ്‌ലാമാശ്ലേഷണമായി മാറി. മഹര്‍ സ്ത്രീയുടെ അവകാശമാണ്...

ആമിറുബ്‌നു റബീഅ ഉദ്ധരിക്കുന്ന ഒരു ഹദീസുകൂടി കാണുക. ഫിസാര്‍ കുടുംബത്തിലെ ഒരു സ്ത്രീ ഒരു ജോഡി ചെരുപ്പ് മഹര്‍ നിശ്ചയിച്ചുകൊണ്ട് വിവാഹിതയായി. നബി (സ) അവളോട് ചോദിച്ചു: "നിന്റെ ശരീരത്തിനും ധനത്തിനും പകരമായി ഒരു ജോഡി ചെരിപ്പുകൊണ്ട് നീ തൃപ്തിപ്പെടുമോ ...?"
അവര്‍ പറഞ്ഞു: "അതെ."
നബി (സ) അതംഗീകരിച്ചുകൊടുത്തു... (തിര്‍മുദി)

വിവാഹത്തോടനുബന്ധിച്ച് വരന്‍ വധുവിന് നല്‍കേണ്ട ധനമാണ് മഹര്‍. ദാമ്പത്യം ആസ്വദിക്കുന്നതോടെ അത് അവളുടെ അവകാശമായിരിക്കും. മഹറിന്റെ പരിധി എത്രയെന്ന് ഇസ്‌ലാം നിര്‍ണ്ണയിച്ചിട്ടില്ല. മര്യാദയനുസരിച്ച് (മഅ്‌റൂഫ്) നല്‍കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. മുമ്പ് പറഞ്ഞ സംഭവങ്ങളില്‍നിന്ന് മഹര്‍ ഇരുമ്പു മോതിരം, ഖുര്‍ആന്‍ പഠിപ്പിക്കല്‍, ഭര്‍ത്താവിന്റെ ഇസ്‌ലാമാശ്ലേഷണം ആദിയായവയൊക്കെയും ആവാം.
'മൂസാ നബിയുടെ മഹര്‍ എട്ടോ പത്തോ വര്‍ഷം ആടുമേക്കലായിരുന്നു.' (ഖസസ്: 27-28).

ഇവിടെയൊക്കെ സ്ത്രീകള്‍ക്ക് പ്രയോജനവും സംതൃപ്തിയുമുണ്ടാകണമെന്നാണ് ഇസ്‌ലാം കണക്കാക്കിയിരിക്കുന്നത്.
നബി (സ) സൗദയെ വിവാഹം ചെയ്തത് 400 വെള്ളി നാണയം മഹറായി നിശ്ചയിച്ചാണ്. ആയിശ (റ)ക്ക് 500 ദിര്‍ഹം. ഖദീജാബീവിക്കും അത്രതന്നെയായിരുന്നു നല്‍കിയിരുന്നത്. നബിപുത്രി ഫാത്വിമക്ക് അലിയുടെ ഏക സമ്പാദ്യമായിരുന്ന പടയങ്കി നല്‍കാനായിരുന്നു നബി കല്‍പിച്ചത്. നബി നല്‍കിയ മഹറുകളും പെണ്‍കുട്ടികള്‍ക്ക് വാങ്ങിക്കൊടുത്ത മഹറുകളും പഠനവിധേയമാക്കിയാല്‍ സാമാന്യം മെച്ചപ്പെട്ട തുകയാണെന്ന് മനസ്സിലാക്കാം...

ജീവനാംശം പോലെത്തന്നെ സാമ്പത്തികമായി കഴിവുള്ള പുരുഷന്മാര്‍ അവരുടെ കഴിവനുസരിച്ചും കുറഞ്ഞവര്‍ അവരുടെ കഴിവനുസരിച്ചും നല്‍കണമെന്നാണ് നബി കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ സ്ത്രീകളുടെ കഴിവും കുടുംബവുമനുസരിച്ചാണ് മഹര്‍ നല്‍കേണ്ടത് എന്ന പക്ഷത്തേയും കാണാം...

ജീവനാംശം ... ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയവയാണ് ജീവനാംശം. ഖുര്‍ആന്‍ പറയുന്നു: 'പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്.'
(അന്നിസാഅ്: 34)

ഭാര്യ ധനികയാണെങ്കിലും ജീവനാംശം നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധ ബാധ്യതയാണ്.
മുആവിയയില്‍ നിന്നുദ്ധരിക്കുന്നു: 'തിരുദൂതരെ, ഞങ്ങളുടെ ഭാര്യമാരോട് ഞങ്ങളുടെ ബാധ്യതകള്‍ എന്തൊക്കെയാണ് ...?' നബി (സ) പറഞ്ഞു: "നീ ആഹരിച്ചാല്‍ അവരെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിച്ചാല്‍ അവരെയും ധരിപ്പിക്കുക. നീ അവരുടെ മുഖത്തടിക്കരുത്. നീ അവരോട് മോശമായി പെരുമാറരുത്. കിടപ്പറയില്‍ നിന്നകറ്റരുത്.'' (അബൂദാവൂദ്)

ഹജ്ജ്‌വേളയില്‍ നബിതിരുമേനി നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: 'സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ന്യായമനുസരിച്ച് ഭക്ഷണവും വസ്ത്രവും അവരോടുള്ള ബാധ്യതയാകുന്നു.' (മുസ്‌ലിം)
ന്യായമായ നിലയില്‍ ചെലവിന് നല്‍കുന്നില്ലെങ്കില്‍ മിതമായ നിലക്ക് അയാളുടെ ധനത്തില്‍നിന്നും എടുത്തുപയോഗിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്. ആയിശ (റ) ഉദ്ധരിക്കുന്നു. ഖുറൈശി നേതാവായിരുന്ന അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് മുസ്‌ലിമായ ശേഷം നബിയോട് പരാതി പറഞ്ഞു. 'അബൂസുഫ്‌യാന്‍ പിശുക്കനാണെന്നും എനിക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായത് നല്‍കാറില്ലെന്നും അദ്ദേഹം അറിയാതെ ഞാനയാളില്‍നിന്ന് ധനമെടുത്ത് ചെലവഴിക്കാറുണ്ടെന്നും പറഞ്ഞു.' അപ്പോള്‍ നബി (സ) പറഞ്ഞു: 'നിനക്കും കുഞ്ഞുങ്ങള്‍ക്കും മതിയായത് ന്യായമായ നിലയില്‍ എടുത്തുകൊള്ളുക.'' (ബുഖാരി മുസ്‌ലിം).

ഖുര്‍ആനിലും ഹദീസിലുമൊക്കെ പറഞ്ഞ വാക്കാണ് 'മഅ്‌റൂഫ്'' അഥവാ "ന്യായമായ നിലയില്‍'' എന്നത്. ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കുന്നത് തന്നെ പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു ...

   

         
       
                       

Thursday, 1 February 2018

മനുഷ്യത്വം മരിക്കരുത്....





മദീനയിലെ  മരം കോച്ചുന്ന ഒരു മഞ്ഞു കാലരാവ്.  അതിശൈത്യത്തിൽ നിന്ന് രക്ഷ നേടാൻ പ്രവാചകൻ ﷺ തന്റെ പ്രിയ പത്നി ആഇശാബീവിക്ക് رضي الله عنهة മനോഹരമായൊരു പുതപ്പ് സമ്മാനമായി നല്കി. മദീന മുഴുവൻ തണുത്ത് വിറച്ച് നില്ക്കുന്ന ആ രാത്രികളിൽ ഒരു വീട്ടിൽ ഏറ്റവും അവശ്യമായി ഉണ്ടായിരിക്കേണ്ട ആ പുതപ്പിന്റെ മനോഹാരിതയും കൈത്തറിപ്പണികളും തിരിച്ചും മറിച്ചും ആസ്വദിച്ച് കൊണ്ടിരിക്കെ വീട്ട് വാതിൽക്കൽ ഒരു ശബ്ദം. ആരോ കതകിന് മുട്ടുന്നു. മാറോട് ചേർത്ത്പിടിച്ച പുതപ്പുമായി ആഇശാബീവി رضي الله عنهة കതക് തുറന്നപ്പോൾ ഒരു ഫക്കീർ. അസഹനീയമായ തണുപ്പകറ്റാൻ ഒരു തുണിക്കഷ്ണമെങ്കിലും തരണമെന്ന് നബി ﷺ പത്നിയോട് رضي الله عنهة സങ്കടം പറഞ്ഞപ്പോൾ ഒന്നു മാലോചിക്കാതെ തനിക്കേറ്റവും ഇഷ്ടപ്പെട്ട സുന്ദരമായ ആ പുത്തൻ പുതപ്പ് ഫക്കീറിന് ദാനമായി നല്കി. ആഗതൻ സന്തോഷവാനായി മദീനാ തെരുവിലൂടെ നടന്ന് തുടങ്ങി. നിലാവെളിച്ചത്തിന്റെ മങ്ങിയ ശോഭയിൽ പുതപ്പ് നിവർത്തി നോക്കിയ ഫക്കീർ സ്തബ്ധനായി. ഒരു തുണിക്കഷ്ണത്തിന് പോയ എനിക്ക് ഇത്ര മനോഹരമായ പുതുപുത്തൻ പുതപ്പോ?  അതെടുത്ത് പുതച്ച് തണുപ്പകറ്റി കിടന്നുറങ്ങാൻ അദ്ദേഹത്തിന്റെ  മനസ്സനുവദിച്ചില്ല. കഠിനമായ തണുപ്പ് സഹിച്ച് നേരം വെളുപ്പിച്ചു.  നേരം വെളുത്തപ്പോൾ മദീന സജീവമായി. സമർത്ഥനായ ആ ഫക്കീർ തന്റെ കയ്യിലുള്ള വിലപിടിച്ച പുതപ്പുമായി മദീനയിലെ മാർക്കറ്റിലെത്തി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു. പ്രവാചക ﷺ പത്നിയുടെ رضي الله عنهة അതി മനോഹരമായ പുതപ്പ് വിൽപനക്ക്... ആളുകൾ തടിച്ച് കൂടി. ആൾകൂട്ടത്തിൽ പലരും സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ നല്ല വില പറഞ്ഞ് തുടങ്ങി. മാർക്കറ്റിൽ വലിയ ചർച്ചയായി. മദീന മുഴുവൻ വാർത്ത പരന്നു . ഇതറിഞ്ഞ ഒരു അന്ധനായ സ്വഹാബി തന്റെ അടിമയുടെ കയ്യിൽ ഭീമമായ ഒരു പണക്കിഴി ഏല്പിച്ച് പറഞ്ഞു. ആ പുതപ്പ് എന്റെ മുന്നിലെത്തിച്ചാൽ നീ സ്വതന്ത്രനാണ്. അടിമത്തത്തിൽ നിന്ന് മോചനം നേടാൻ ദിവാസ്വപ്നങ്ങൾ കണ്ട് നാളുകളെണ്ണിയ ആ അടിമ പണസഞ്ചിയും പിടിച്ച് മദീനയിലേക്ക് കുതിച്ചു.  ആൾക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി ഫക്കീറിന്റെ മുമ്പിൽ പണമേൽപ്പിച്ച് പുതപ്പുമെടുത്ത് യജമാനന്റെ വീട്ടിലെത്തി. അന്ധനായ സ്വഹാബി തന്റെ അടിമയെ ഉടൻ മോചിതനാക്കി. പ്രവാചകനെ ﷺ അതിരറ്റ് സ്നേഹിച്ച അന്ധനായ ആ അനുരാഗി  അല്ലാഹുവിന്റെ നാമത്തിൽ പുതപ്പെടുത്ത് മുഖത്തിട്ടു് തന്റെ കാഴ്ച ശക്തി തിരിച്ച് കിട്ടാൻ പ്രാത്ഥിച്ചു.. അത്ഭുതം.... അദ്ദേഹത്തിന് കാഴ്ച തിരിച്ച് കിട്ടി. മറ്റൊന്നുമാലോചിക്കാതെ അദ്ദേഹം പ്രവാചകനെ ﷺ കാണാൻ നബി വീട്ടിലേക്ക് ഓടി. കയ്യിൽ ഒരു സമ്മാനമായി ആ പുതപ്പും. പ്രവാചകനെ ﷺ കെട്ടിപ്പിടിച്ചു. മനോഹരമായ ആ പുതപ്പ് നബിയെ ﷺ ഏല്പിച്ച് തിരിച്ച് പോന്നു.  ആഗതൻ പോയപ്പോൾ പ്രവാചകൻ ﷺ ചിരിക്കാൻ തുടങ്ങി. കാരണമന്വേശിച്ച് വന്ന ആഇശാ ബീവിയോട് رضي الله عنهة ആഗതൻ കൊണ്ട് വന്ന വസ്ത്രം നോക്കാൻ പറഞ്ഞു. ആഇശാ رضي الله عنهة ആവേശത്തോടെ നോക്കിയപ്പോൾ അൽഭുത സ്തബ്ധയായി... അറിയാതെ ചിരിക്കാൻ തുടങ്ങി.  നിഷ്കളങ്കയായ തന്റെ പ്രിയതമയുടെ رضي الله عنهة നിസ്വാർത്ഥ ദാനശീലത്തെ പ്രോൽസാഹിപ്പിച്ച് കൊണ്ട് പ്രവാചകൻ ﷺ പറഞ്ഞു.   "ആഇശാ رضي الله عنهة... ഇന്ന് നീ ഒരു ദരിദ്രനെ ധനികനാക്കി. ഒരു രോഗിയെ ആരോഗ്യവാനാക്കി. ഒരു അടിമയെ സ്വതന്ത്രനാക്കി."                 

صلى الله عليه وسلم
صلى الله على سيدنا محمد صلى الله عليه وسلم

الصلاة وسلام عليك يا سيدي يا رسول... يا حبيب الله... يا نبي الله...
സ്വദഖ സമ്പത്തിനെ നശിപ്പിക്കില്ല പകരം സമ്പത്തിനെ വർദ്ധിപ്പിക്കുകയേ ഉള്ളു. പക്ഷേ അത് മനസ്സിലാകണമെങ്കിൽ ഈമാനിൽ യഖീനുണ്ടാകണം. പലിശ സമ്പത്തിനെയും ആരോഗ്യത്തേയും നശിപ്പിക്കും പക്ഷേ ഇതും മനസ്സിലാകണമെങ്കിൽ ഈമാനിൽ യഖീൻ അത്യാവശ്യമാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹു നമുക്ക് ഏവർക്കും തൗഫീക്ക് നൽകട്ടെ. ആമീൻ.

മനുഷ്യത്വം മരിച്ചകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്  ....ഈ ചരിത്രം  മാറ്റങ്ങല്ക്ക് കാരണമാവട്ടെ............


മനുഷ്യത്വം മരിച്ചുവന്നോ.........?











ഉള്ളിൽ സ്പർശിക്കുന്ന ഒരു അനുഭവക്കുറിപ്പ്...
------------

മൂന്ന് മണിക്ക് എഴുനേറ്റ് ഇടയത്താഴം കഴിച്ചു സുബഹി നമസ്കാരവും ഓതലും ഒക്കെ കഴിഞ്ഞു ഒന്ന് വെറുതെ കിടക്കാമെന്ന് കരുതി കിടന്നതാണ്... കോരിച്ചൊരിയുന്ന മഴ കൂട്ട് ഉണ്ടായിരുന്നതിനാൽ ഞാൻ നല്ല അസ്സലായിട്ട് ഉറങ്ങി... ഉണർന്നപ്പോൾ സമയം പതിനൊന്നര...  കണ്ണൊക്കെ വലിച്ചു തുറന്ന് പയ്യെ ഹാളിലോട്ട് ചെന്നപ്പോൾ അവിടെയെങ്ങും ഉമ്മയെ കാണാൻ ഇല്ല. തിരക്കി ചെന്നപ്പോൾ അടുക്കളയുടെ പുറകുവശത്ത് മുറ്റമടിക്കുന്ന സൗണ്ട് കേട്ടു. നോമ്പും പിടിച്ചോണ്ട് ഈ ഉമ്മ ഉച്ചയ്ക്ക് അടിച്ചു വാരുന്നോ എന്നും പിറുപിറുത്ത് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു. അടിച്ചു വരുന്ന സൗണ്ട് കേൾക്കുകയും ചെയ്യുന്നു...  പുറകുവശത്ത് കുറച്ചു ഉള്ളിലോട്ട് മുഴുവൻ വാഴ കൃഷിയാണ്. ഇന്റർലോക്ക് ഇടാൻ സമ്മതിക്കാതെ വാപ്പ സൂക്ഷിച്ച സ്ഥലം. അതുകൊണ്ട് ഇപ്പോ നല്ല നാടൻ പഴം കഴിക്കാൻ പറ്റുന്നു..

 "ആരാ ഉമ്മാ അത്..."

"അതോ...  അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഒരു ആന്റിയാ..."

ഉമ്മ ഇത് പറയുമ്പോൾ വാഴയിലയിൽ നിന്നും ദേഹത്ത് പറ്റിയ വെള്ള തുള്ളികൾ തുടച്ചു കൊണ്ട്, ഒരു എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ വാഴകൾക്ക് ഇടയിൽ നിന്നും ഇറങ്ങി വന്നു. ഒരു ബ്ലൗസും മുഷിഞ്ഞ ഒരു മുണ്ടും ആയിരുന്നു വേഷം... തല മുഴുവൻ നരച്ചിട്ടുണ്ട്. ചുക്കി ചുളിഞ്ഞ തൊലി പ്രായകൂടുതൽ കൊണ്ട് കൂനിക്കൂടിയ ഉണങ്ങിയ ശരീരം.

"ഇതാണല്ലേ മരുമോള്. ഞാൻ ആദ്യമായിട്ട് കാണുന്നതാ... എന്നും പറഞ്ഞു കൊണ്ട് ആ അമ്മൂമ്മ ഞങ്ങളടുത്തേയ്ക്ക് വന്നു.

ഉം...  മരുമോളല്ല മോൾ തന്നെയാ..." എന്ന് ഉമ്മ പറഞ്ഞു... അതും കേട്ട് ചിരിച്ചുകൊണ്ട് എന്റടുത്തേയ്ക്ക് വന്നു.

"മക്കളെ പോലുള്ള മരുമക്കളെ കിട്ടാനും ഭാഗ്യം വേണം."

ഞാൻ അവരെ നോക്കി ചിരിച്ചു.

"ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരാറുണ്ട്.  അപ്പോഴൊന്നും മോള് ഇവിടെ ഇല്ലായിരുന്നു.  ഇവിടത്തെ മോൻ വന്നില്ലേ..."

"ഇല്ല... ഞാനും മോനും മാത്രമേ വന്നുള്ളൂ..."

"പോവാറായോ... "
"ഇല്ല ഒരുമാസം കൂടെ കാണും..."

"ഞാൻ വെള്ളം എടുത്തിട്ട് വരാം... എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് കയറി പുറകെ ഞാനും... "എന്തിനാ ഉമ്മ അവരെ കൊണ്ട് അവിടെ വൃത്തിയാക്കിപ്പിക്കുന്നെ... പാവം... "ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടെ....  രാവിലെ വന്നതാ.. എന്തെങ്കിലും സഹായിക്കണം എന്നും പറഞ്ഞു. ഞാൻ നൂറുരൂപ കൊടുത്തു പക്ഷെ വെറുതെ വേണ്ട എന്തെങ്കിലും ചെയ്തു തരാമെന്നും പറഞ്ഞു നിർബന്ധത്തിൽ ചെയ്യുന്നതാണ്‌..."

"കണ്ടോ നിങ്ങളെ കൊണ്ട് ഞാനാ ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നും പറഞ്ഞു ഇവളെന്നെ വഴക്ക് പറയുവാ...

ഉമ്മ വെള്ളം കൊണ്ട് കൊടുത്തു കൊണ്ട് പറഞ്ഞു...

"ഉമ്മ വേണ്ടെന്ന് പറഞ്ഞതാ മോളെ... ഞാനായിട്ട് ചെയ്യുന്നതാണ്‌...  വെറുതെ പൈസ വാങ്ങി കഴിച്ചു ശീലമില്ല...  അതാ... എനിക്ക് സന്തോഷമേ ഉള്ളൂ...  എന്നെകൊണ്ട്‌ ആവുന്നത് ചെയ്യും അത്രയേ ഉള്ളൂ...
ഞാൻ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി.

ഞാൻ ഹാളിൽ ചെന്നപ്പോൾ മുൻവശത്തെ ഡോറിൽ ചാരി നിന്ന് ഒരു കുട്ടി അകത്തേയ്ക്ക് നോക്കി നിൽക്കുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ അവൻ പുറകുവശത്തേയ്ക്ക് ഓടി.

ഞാനും അവനു പുറകെ പോയി... അവൻ ആ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിപ്പോയി.

"അതാരാ ഉമ്മാ... ആ കുട്ടി..."

"അത് അവരുടെ ചെറുകുട്ടിയാ.... അവരുടെ കൂടെ വന്നതാ..."

ഞാൻ അങ്ങോട്ട് ചെന്ന് അവനെ വിളിച്ചു...

എന്നെ കണ്ടപ്പോൾ അവൻ അവരുടെ പുറകിൽ ഒളിച്ചു.

"ഇങ്ങ് വന്നേ ചോദിക്കട്ടെ..."

"ചെല്ല്...  മാമി വിളിക്കുവല്ലേ..."

അവൻ മടിച്ചു നിൽക്കുന്നത് കണ്ട്‌ ആ അമ്മൂമ്മ അവനോട് പറഞ്ഞു...

മടിച്ചു മടിച്ചു അവൻ എന്റടുത്തേയ്ക്ക് വന്നു.

എല്ലും തോലുമായ ഒരു കുട്ടി... എണ്ണയില്ലാതെ പാറിപ്പറന്നു കിടക്കുന്ന തലമുടി... ബട്ടൻസ് എല്ലാം പോയി പിന്നുകൊണ്ട് രണ്ടറ്റവും കോർത്ത്‌ ഇട്ടിരിക്കുന്ന ഷർട്ട്.  മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു നിക്കർ.. ഇതായിരുന്നു അവന്റെ രൂപം.

"മോന്റെ പേരെന്താ..." ഞാൻ അവനോട് ചോദിച്ചു...

"വിഷ്ണു..."

"വിഷ്ണു വന്നേ നമുക്ക് അങ്ങോട്ട്‌ പോകാം...  ഇവിടെ ഒക്കെ ഭയങ്കര കൊതുക് അല്ലേ... അത് കടിച്ചാൽ പനി വരും.. "

ഞാൻ അവന്റെ കൈയും പിടിച്ചു നടന്നു.

"വിഷ്ണു എന്താ ചെരുപ്പ് ഇടാതെ അവിടെ ഇറങ്ങിയത്... കാലിൽ എന്തെങ്കിലും കൊള്ളില്ലേ... "

"എനിക്ക് ചെരുപ്പ് ഇല്ല..."

അവൻ അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഷൂ റാക്കിൽ നിറഞ്ഞിരിക്കുന്ന മോന്റെ ചെരുപ്പുകളിലേയ്ക്ക് ആണ് നീണ്ടത്...  ഇന്റർലോക്ക് ഇട്ട തറയിൽ ഇറങ്ങുമ്പോൾ പോലും ചെരുപ്പിടാതെ ഇറങ്ങിയാൽ വഴക്ക് പറയുന്നത് ഓർത്ത്‌ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...

"വിഷ്ണു പഠിക്കാൻ പോകുന്നില്ലേ..."

"ഇല്ല അടുത്ത വർഷം മുതൽ സ്കൂളിൽ വിടാമെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ട്..."

"വിഷ്ണുവിന് എത്ര വയസ്സായി... "

"നാല്..."

"ഉം..."

ഞാൻ അവനെയും കൊണ്ട് ഹാളിലേക്ക് പോയി...

"വിഷ്ണു വല്ലതും കഴിച്ചോ..."

"വെള്ളം കുടിച്ചു... വീട്ടിൽ പോകുമ്പോൾ അമ്മാമ്മ ചോറ് വാങ്ങി തരും..."

"അപ്പോ നീ രാവിലെ ഒന്നും കഴിച്ചില്ലേ..."

"ഇല്ല....  അമ്മാമ്മ പറഞ്ഞു ഉച്ചയ്ക്ക് ചോറും മീൻപൊരിച്ചതും വാങ്ങി തരാമെന്ന്...

ഞാൻ അടുക്കളയിൽ പോയി രണ്ടു അപ്പവും മുട്ടകറിയും എടുത്തുകൊണ്ട് വന്ന് അവനു കൊടുത്തു...

"എനിക്ക് വേണ്ട മാമി.... ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നാ അമ്മാമ്മ പറഞ്ഞത്... "

"അമ്മാമ്മയുടെ അടുത്ത് ഞാൻ പറഞ്ഞോളാം വിഷ്ണു ഇപ്പോ ഇത് കഴിക്ക്..."

നിർബന്ധിച്ചു അത് അവന്റെ കൈയിൽ കൊടുത്തിട്ട് ഞാൻ അമ്മൂമ്മയുടെ അടുത്തേയ്ക്ക് പോയി... 

"അമ്മേ.... ഒന്നിങ്ങു വന്നേ... "

കൈയ്യിൽ ഇരുന്ന മൺവെട്ടി അവിടെ ഇട്ട് മുണ്ടിന്റെ തുണ്ടിൽ കൈയും തുടച്ചു അവർ എന്റടുത്തേയ്ക്ക് വന്നു.

"എന്താ മോളെ....

"അമ്മ വല്ലതും കഴിച്ചാരുന്നോ..."

അവർ ഒന്നും മിണ്ടിയില്ല... ഞാൻ ഒന്നൂടെ ചോദിച്ചപ്പോൾ തലതാഴ്ത്തി...
ഒരു മൂളലിൽ ഉത്തരം ഒതുക്കി.

"എന്തിനാ കള്ളം പറയുന്നേ....  നിങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചില്ല എന്ന് മോൻ പറഞ്ഞല്ലോ... "

"അത് മോളെ...."

"ഒന്നും പറയണ്ട... അമ്മ അതൊക്കെ അവിടെ ഇട്ടിട്ട് കൈയും കാലും ഒക്കെ കഴുകിയിട്ട് വന്നേ..."

"എന്തിനാ മോളെ...  എനിക്ക് ഒന്നും വേണ്ട..."

 "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട...  വേഗം കൈയൊക്കെ കഴുകിയിട്ട് വരൂ...

ഞാൻ അകത്തേയ്ക്ക് പോയി ഉമ്മയോട് കാര്യം പറഞ്ഞു...

"എന്റെ പടച്ചോനേ... വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കഴിച്ചെന്നാണ് അവർ പറഞ്ഞത്... നീ ഇങ്ങോട്ട് വിളിക്ക് അവരെ..."

"ഞാൻ വിളിച്ചുമ്മാ... ഇരുന്ന അപ്പം ഞാൻ അവന് കൊടുത്തു."

 "ഫ്രിഡ്ജിൽ മാവ് ഉണ്ട്... നീ അത് ഇങ്ങ് എടുത്തേ..." ഉമ്മ പറഞ്ഞു...

ഉമ്മാ അപ്പം ചുടാൻ തുടങ്ങിയപ്പോഴേയ്ക്കും ആ അമ്മ കൈയ്യൊക്കെ കഴുകി അങ്ങോട്ട്‌ വന്നു.

"അയ്യോ എനിക്ക് വേണ്ടി ഉണ്ടാക്കണ്ട...  ഉണ്ടെങ്കിൽ മോന് എന്തെങ്കിലും കൊടുത്താൽ മതി..."

"അവന് ഞാൻ കൊടുത്തു...  ആന്റി ഇങ്ങോട്ട് കയറി വരീൻ..."

"വേണ്ട മോളെ...  ഇനി ഒന്നും ഉണ്ടാക്കണ്ട... നോമ്പും പിടിച്ചു നിങ്ങൾ കഷ്ടപ്പെടണ്ട..."

"നമുക്ക് ഒരു കഷ്ടപ്പാടും ഇല്ല... ഞാൻ നേരത്തെ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞേ... "ഉമ്മ അവരോടു ചോദിച്ചു...

"അത് മോളെ...  നീ പൈസ തന്നല്ലോ... പോകുമ്പോൾ അവന് വല്ലതും വാങ്ങി കൊടുക്കാം എന്ന് കരുതി..."

"അമ്മ ഇങ്ങോട്ട് കയറി വന്നേ..."

"വേണ്ട മോളെ ഞാൻ ഇവിടെ ഇരുന്നോളാം എന്നും പറഞ്ഞു അവർ അവിടെ അടുക്കളയുടെ പടിയിൽ ഇരിക്കാൻ ഒരുങ്ങി..."

വേണ്ട അവിടെ ഇരിക്കണ്ട എന്നും പറഞ്ഞു ഉമ്മ ആന്റിയെ പിടിച്ചു കൊണ്ട് പോയി ഡൈനിങ്ങ്‌ ടേബിളിൽ ഇരുത്തി. ഞാൻ അപ്പവും കറിയും കൊണ്ട് പോയി ആ അമ്മയ്ക്ക് കൊടുത്തു.  ഓരോ ഗ്ലാസ്‌ ചായയും അവർക്ക് കൊടുത്തു. അപ്പോഴേയ്ക്കും അവൻ കഴിച്ചു തീർന്നിരുന്നു.. നിറകണ്ണുകളോടെ ആ അമ്മ അവനെ നോക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. അവന്റെ ചായ ചൂടാറ്റി അവന് കൊടുത്തു.  അതും കുടിച്ച് അവൻ ഹാളിൽ കിടന്ന ഒരു ബോളും എടുത്ത് പുറത്തേയ്ക്ക് പോയി.

"ഇവൻ ഒരാളെ ഉള്ളോ... ഞാൻ ആ അമ്മയുടെ അടുത്ത് ചോദിച്ചു..."

"ഓ... മോളെ ഒരാളെ ഉള്ളൂ... "

"ഇവന്റെ അമ്മയും അച്ഛനുമോ...."

നിറഞ്ഞു നിന്ന കണ്ണീർ തുള്ളികൾ ആ കണ്ണിൽ നിന്നും തുളുമ്പി ഒഴുകി...

"ക്ഷമിക്കണം... ഞാൻ അറിയാതെ..."

"അവന് ആരുമില്ല മോളെ അവന്റെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെ... ഇവനെ പ്രസവിച്ചു ആറുമാസം കഴിഞ്ഞപ്പോൾ ഒരു പനി വന്നു ഞങ്ങളെ വിട്ട് പോയതാ എന്റെ മോള്... അവൾ മരിച്ചു രണ്ട് മാസം കഴിയും മുന്നേ കൂലിപ്പണിക്ക് വരുമായിരുന്ന ഏതോ പെണ്ണുമായി നാട് വിട്ടതാ ഇവന്റെ അച്ഛൻ... പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്തെങ്കിലും വീട്ട് ജോലികൾ ഒക്കെ  ചെയ്തു കൊടുത്തു കിട്ടുന്ന കാശ് കൊണ്ടാണ് അവനെ ഇത്രയും ആക്കിയത്. പ്രായം കൂടിയത് കാരണം ആരും ഇപ്പൊ ജോലിക്ക് വിളിക്കാറുമില്ല... പിന്നെ ആരെങ്കിലും തരുന്ന കാശ് കൊണ്ടാണ് ഓരോ ദിവസവും കടന്നു പോകുന്നത്..."
         
"അവിടെ ആ മുക്കിലെ വീട്ടിൽ രാവിലെ പോയി മുറ്റവും വൃത്തിയാക്കി ചന്തയിൽ പോയി സാധനങ്ങളും വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ അവർ അമ്പതുരൂപ തരും അതും കൊണ്ട് പോയി ഒരു ഊണ് വാങ്ങും.  രാവിലെയും വൈകിട്ടുമായി ഞാനും അവനും കൂടെ അത് കഴിക്കും. രണ്ട് ദിവസമായി അവർ എവിടെയോ പോയി. അതും കിട്ടിയില്ല. കഴിഞ്ഞ ദിവസം അമ്പലത്തിൽ കല്യാണം ഉണ്ടായിരുന്നു അവിടെ പോയി ഭക്ഷണം കഴിച്ചു.  അവിടുന്ന് കിട്ടിയ രണ്ട് പഴം മാത്രമേ ഇന്നലെ ഉണ്ടായിരുന്നുള്ളൂ...  ഇന്നും എങ്ങനെ അതിനെ പട്ടിണിക്കിടും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നേ..."

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.  കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ ഉമ്മ അടുക്കളയിലേക്ക് പോയി.

"എന്റെ പൊന്നുമോൻ പാവമാണ് മോളെ... വിശക്കുന്നെന്ന് എന്റെടുത്ത് ഇതുവരെയും പറഞ്ഞിട്ടില്ല.  വീട്ടിനടുത്തുള്ള പൈപ്പിൽ പോയി അവൻ വെള്ളം കുടിച്ച് വിശപ്പടക്കുന്നത് കണ്ട്‌ സഹിക്കാൻ കഴിയാതെ ആണ് ഞാൻ അവനെയും കൊണ്ട് വന്നത്.  എന്റെ മോൻ എത്ര ദിവസം പട്ടിണി കിടക്കും മോളെ..."

ഇതും പറഞ്ഞു അവർ പൊട്ടി കരയാൻ തുടങ്ങി...

"എന്റെ മോൻ ഒരു പരിധി എത്തിയിട്ടേ എന്റെ ജീവൻ എടുക്കാവോളെ... എന്ന ഒരു അപേക്ഷയെ എനിക്ക് സർവേശ്വരനോട്‌ ഉള്ളൂ... " "എല്ലാം ശരിയാകും... ആന്റി കരയാതെ ഇത് കഴിക്ക്..."  എന്നും പറഞ്ഞു ഞാൻ അവന്റടുത്തേയ്ക്ക് പോയി... ആ കരച്ചിൽ കാണാനുള്ള ശേഷി എനിക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം...

ഞാൻ ചെല്ലുമ്പോൾ ബോൾ തട്ടി കളിക്കുവായിരുന്നു അവൻ..

"വിഷ്ണു..."

ഞാൻ വിളിച്ചപ്പോൾ ഒട്ടും ആശങ്കപ്പെടാതെ അവൻ എന്റടുത്തേയ്ക്ക് വന്നു.

"വിഷ്ണു ഇങ്ങ് വന്നേ..."

ഞാൻ അവനെ വിളിച്ചു കൊണ്ട് പോയി മോന്റെ കളിപ്പാട്ടങ്ങളിൽ നിന്നും രണ്ട് മൂന്നെണ്ണം എടുത്ത് കൊടുത്തു.  മടിച്ചു നിന്ന അവനെ കൈയിൽ ഞാൻ അത് വെച്ചു കൊടുത്തു.

"വേണ്ട മാമി...  അമ്മാമ്മ വഴക്ക് പറയും .."

"അമ്മാമ്മ ഒന്നും പറയില്ല.. "

അവൻ അതും കൊണ്ട് ആ അമ്മയുടെ അടുത്ത് പോയി...

"അമ്മാമ്മ ആ മാമി തന്നതാ...."

"നീ അത് തിരിച്ചു കൊടുക്ക് മോനെ..."

"തിരിച്ചു വാങ്ങിക്കാനല്ല ഞാൻ അവന് കൊടുത്തത്...  അമ്മ വഴക്ക് പറയണ്ട അത് അവൻ എടുത്തോട്ടെ... നീ പോയി കളിച്ചോ മോനെ....  "

അവൻ അതും കൊണ്ട് സിറ്റൗട്ടിൽ പോയിരുന്നു കളിച്ചു. ആ അമ്മ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി...  ഉമ്മ അത് വാങ്ങി കഴുകി വെച്ചു... അവർ വെളിയിൽ ഇറങ്ങി വീണ്ടും ജോലി ചെയ്യാൻ പോയി.

ഞാൻ അലമാര തുറന്ന് മോന് പെരുന്നാൾ പ്രമാണിച്ച് കിട്ടിയ പുതിയ ഉടുപ്പുകളിൽ നിന്നും രണ്ട് പാന്റും രണ്ട് ഷർട്ടും എടുത്ത് അവന് പുതിയതായി വാങ്ങിയ ചെരുപ്പും എടുത്ത് ഉമ്മാടടുത്തേയ്ക്ക് ചെന്നു.

"ഉമ്മാ ഞാൻ ഇത് അവന് കൊടുത്തോട്ടെ..."

"എന്റെ പൊന്നുമോളെ ഞാൻ ഇത് നിന്റെടുത്ത് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു..  ദാ ഇതും കൂടെ കൊടുക്ക് മോളെ..."

എന്നും പറഞ്ഞു കുറച്ചു പൈസ ഉമ്മ എന്റെ കൈയിൽ തന്നു.

"ഇത് അയ്യായിരം രൂപ ഉണ്ട്... പള്ളിയിൽ കൊടുക്കാൻ വെച്ചിരുന്നതാണ്...  നീ ഇതും കൂടെ അവർക്ക് കൊടുക്ക്... കഴിക്കാൻ ആഹാരം ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്... ആ പുണ്യം മതി നമുക്ക്... പടച്ചോനും അത് തന്നെയാ പറഞ്ഞേക്കുന്നത്.. "

ഞാൻ അതെല്ലാം ഒരു കവറിൽ ആക്കി അവിടെ വെച്ചിട്ട് ആ അമ്മയെ വിളിച്ചു കൊണ്ട് വന്നു.. എന്നിട്ട് ആ കവർ ആ അമ്മയുടെ കൈയ്യിൽ കൊടുത്തു..

"എന്താ മോളെ ഇത്..."

"ഇത് അവന് രണ്ട് ഡ്രെസ്സും ഒരു ചെരുപ്പുമാണ്...  വേണ്ടെന്ന് മാത്രം പറയരുത്.. അമ്മയുടെ മകൾ തരുന്നതാണെന്ന് കരുതിയാൽ മതി..."

ആ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..

"അമ്മ കരയണ്ട.... എന്തിനാ കരയുന്നേ.... ദാ ഇത് കുറച്ചു പൈസ ഉണ്ട്..  വീട്ടിലേക്ക്  സാധനങ്ങൾ ഒക്കെ വാങ്ങിച്ചു മോന് എന്തെങ്കിലും ഒക്കെ വെച്ചു കൊടുക്കണം... "

ആ അമ്മ അതും വാങ്ങി അവിടെ ഇരുന്ന് കരയാൻ തുടങ്ങി... ഉമ്മ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു.

"കരയണ്ട...  നമുക്ക് ഉള്ളതിൽ ഒരു പങ്ക് കഷ്ടപ്പെടുന്നവർക്ക് കൊടുക്കേണ്ടത് നമ്മുടെ കടമയാണ് അത് വാങ്ങിക്കേണ്ട അർഹത നിങ്ങൾക്കും ഉണ്ട്. വിഷമിക്കണ്ട..."

"നിങ്ങളുടെ നല്ല മനസ്സിന് നല്ലതേ ഉണ്ടാകൂ..."

"മോനെയും കൂട്ടി പെരുന്നാളിന് വരണം... അത് മാത്രമല്ല എന്ത് ആവിശ്യമുണ്ടെങ്കിലും വരണം... " ഉമ്മ പറഞ്ഞു....

അവർ അതുംകൊണ്ട് അവന്റടുത്തേയ്ക്ക് ചെന്നു അവനെ കെട്ടിപിടിച്ചു അവന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു..

അവർ അവനുമായി പോകാൻ ഇറങ്ങിയപ്പോൾ ഗേറ്റിനടുത്ത് എത്തിയ അവൻ തിരിച്ചു വന്ന് എന്റെ കൈ പിടിച്ചു മുത്തിയപ്പോൾ ആയിരം പെരുന്നാൾ ഒന്നിച്ചു വന്ന സന്തോഷമാണ് തോന്നിയത്.

"പെരുന്നാളിന് പുതിയ ഉടുപ്പുമിട്ട് രാവിലെ ഇങ്ങ് വരണം കേട്ടോ... "
എന്നും പറഞ്ഞു ഞാൻ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൻ നടന്നകലുന്നതും നോക്കി കുറേ നേരം ഞാൻ ഗേറ്റിന് മുന്നിൽ നിന്നു.... നാല് വയസ്സുകാരന്റെ പക്വതയല്ല അവനിൽ പ്രകടമായത് പതിനാല് വയസ്സുകാരന്റെ പക്വതയാണ് അവന്റെ കണ്ണുനീരിൽ എനിക്ക് കാണാൻ കഴിഞ്ഞത്...
************




കടപ്പാട്..

ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..

"...ഞാനെന്ത് വിചാരിക്കും"...



​അവരെന്തു വിചാരിക്കും?​
​അവരെന്തു വിചാരിക്കും??​
​അവരെന്തു വിചാരിക്കും???​

​എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ....​ 


*********************************
ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “
ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”

ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ ..
Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !!
പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “

റെസ്റ്റോറന്റിൽ..
മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..
 കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …

ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …

എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …

ഒരുമിച്ചൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു മൂത്രശങ്ക വാഹനം നിർത്താൻ പറയണം എന്നുണ്ട്.. പക്ഷേ അവരെന്ത് വിചാരിക്കും...

അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….

ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല ..
ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം ..

അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുതുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …

നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..

ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ ..ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് ..

ഒരളവിൽക്കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും ..

 ​ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ..?​ 

നിങ്ങൾക്ക് തീരുമാനിക്കാം....

നിങ്ങളുടെ സ്വാതന്ത്ര്യമാണ്....

      ​ ആരും ഒന്നും വിചാരിക്കില്ല എല്ലാം തോന്നലുകൾ മാത്രം.........

*പേരിടൽ*

* കുട്ടികൾക്ക് പേരിടൽ*         .... പേരുകള്‍ക്ക് പെരുമയും സൗന്ദര്യവും ആശയ ഗാംഭീര്യവുമുണ്ട്. ഈ സൗന്ദര്യം മുസ്ലീങ്ങൾ വലിയ അളവില്‍ നുക...